Image

ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ ഒരു വ്യവസായി

Published on 28 May, 2012
ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ ഒരു വ്യവസായി
ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ ഒരു വ്യവസായി ആണെന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം. ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഒരു രാഷ്ട്രീയ കൊലപാതകമല്ലെന്നും ഈ വ്യവസായിക്ക് ടി.പി.ചന്ദ്രശേഖരനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അശോകന്‍ ഹര്‍ജിയില്‍ പറഞ്ഞു. ഈ വ്യവസായിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ പറഞ്ഞു. എന്നാല്‍, വ്യവസായിയുടെ പേര് ഹര്‍ജിയില്‍ പറഞ്ഞിട്ടില്ല.

അഴിയൂരിലെ ഒരു കുടിവെള്ള ബോട്ടിലിങ് പ്ലാന്റുമായി ബന്ധപ്പെട്ടാണ് ഈ വ്യവസായിക്ക് ചന്ദ്രശേഖരനോട് വൈരാഗ്യം ഉണ്ടാകുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ പ്ലാന്റിനെതിരെ ചന്ദ്രശേഖരന്‍ ബഹുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരം കാരണം ലക്ഷക്കണക്കിന് രൂപ മുതലിറക്കിയ പ്ലാന്റ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ വൈരാഗ്യമായിരിക്കാം ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക