Image

ടി.പി വധം: കുഞ്ഞനന്തന്‍ കീഴടങ്ങും

Published on 28 May, 2012
ടി.പി വധം: കുഞ്ഞനന്തന്‍ കീഴടങ്ങും
പാനൂര്‍ : ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബഞ്ചപ്പെട്ട് പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാറാട്ടെ കുഞ്ഞനന്തന്‍ പോലീസിലോ കോടതിയിലോ കീഴടങ്ങുമെന്നു സൂചന. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കീഴടങ്ങുകയെന്നും സൂചനയുണ്ട്.

ടി.പി. വധവുമായി ബഞ്ചപ്പെട്ട് പൂര്‍ണമായും പ്രതിരോധത്തിലായ സിപിഎം വളരെ കരുതലോടെയാണ് നീങ്ങുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പാവൂരില്‍ സംസ്ഥാന നേതൃത്വവുമായി അടുത്തബഞ്ചം പുലര്‍ത്തുന്ന കുഞ്ഞനന്തനെ പെട്ടെന്ന് പോലീസിനു വിട്ടുകൊടുക്കാന്‍ പാര്‍ട്ടി തയാറല്ല. ആര്‍എസ്എസില്‍ നിന്നും മറ്റും വെല്ലുവിളി ഉയര്‍ന്നപ്പോള്‍ പാനൂര്‍ മേഖലയില്‍ പാര്‍ട്ടിയെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് കുഞ്ഞനന്തന്‍. ടിപി വധവുമായി ബഞ്ചപ്പെട്ട് പ്രതികളാക്കപ്പെട്ടവരില്‍ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി പരിധിയിലുള്ളവരാണ്. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍, ബിജെപി നേതാവ് പന്ന്യന്നൂര്‍ ചന്ദ്രന്‍ തുടങ്ങിയ കൊലപാതക കേസുകളില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും പ്രതികളായപ്പോള്‍ നേരിട്ടരീതിയില്‍തന്നെ ഈ കേസും കൈകാര്യം ചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ടി.പി. വധവുമായി ബഞ്ചപ്പെട്ട് പാര്‍ട്ടി അണികളിലുണ്ടായിട്ടുള്ള ആശങ്ക അകറ്റുന്നതിനും അണികളെ പിടിച്ചുനിര്‍ത്തുന്നതിനുമായി പാര്‍ട്ടി ആഹ്വാനപ്രകാരം ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 30 ന് വൈകുന്നേരം നാലിന് ചെണ്ടയാട് വരപ്രയില്‍ പൊതുയോഗവും പ്രകടനവും നടക്കും.

നിലവില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ കഴിയുന്നത് പാര്‍ട്ടി അറിവോടെയാണെന്നാണ് പോലീസ് നിഗമനം. ഇയാള്‍ക്കായി മൈസൂര്‍, ബാഗളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. കുഞ്ഞനന്തന്‍ വിദേശത്തേക്ക് കടന്നിട്ടില്ലെന്നു തന്നെയാണ് പോലീസ് വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക