Image

ജഗന്‍ മോഹന്‍ റെഡ്ഡിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published on 28 May, 2012
ജഗന്‍ മോഹന്‍ റെഡ്ഡിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഹൈദരാബാദ്: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും കടപ്പ എംപിയുമായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. ജഗനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരാകരിച്ച കോടതി ജഗനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

തുടര്‍ച്ചയായി മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിനുശേഷം ഇന്നലെ വൈകിട്ട് ഏഴരയോടെയാണു സിബിഐ ജഗന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജഗന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞദിവസം ആന്ധ്ര ഹൈക്കോടതി തള്ളിയിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു സിബിഐ ജഗനെതിരേ അന്വേഷണം തുടങ്ങിയത്. ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടെലിവിഷനിലും ജാഗ്രതി പബ്ലിക്കേഷന്‍സിലും ചില കമ്പനികള്‍ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചു വ്യക്തമായ മറുപടി നല്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണു സിബിഐ ജഗനെ അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക