Image

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനക്കുന്നു; രാജസ്ഥാനിലെ ചുരുവില്‍ 50 ഡിഗ്രി സെല്‍ഷ്യസ്

Published on 27 May, 2020
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനക്കുന്നു; രാജസ്ഥാനിലെ ചുരുവില്‍ 50 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനക്കുന്നു. രാജസ്ഥാനിലെ ചുരുവില്‍ ഇന്ന് രേഖപ്പെടുത്തിയ താപനില 50 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


ഭൂമിയെ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ സ്ഥലമാണ് ചുരു. താര്‍ മരുഭൂമിയുടെ കവാടം എന്നറിയപ്പെടുന്ന ചുരു കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ 15 സ്ഥലങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുന്നു. 


കഴിഞ്ഞ് 10 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ചൂട് ഇത്രയും വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ ലോകത്തില്‍ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയ 15 സ്ഥലങ്ങളില്‍ പത്ത് എണ്ണവും ഇന്ത്യയിലാണ്.


അതേസമയം വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ വരണ്ട കാറ്റ് മൂലം ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും വേനല്‍ ചൂടുള്ള പ്രദേശത്തും കാറ്റിനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക