Image

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; 24 മണിക്കുറിനുള്ളില്‍ 6977 പേര്‍ക്ക് വൈറസ് ബാധ; മരണ സംഖയ 4000 കടന്നു

Published on 25 May, 2020
 രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; 24 മണിക്കുറിനുള്ളില്‍ 6977 പേര്‍ക്ക് വൈറസ് ബാധ; മരണ സംഖയ 4000 കടന്നു


ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 154 പേര്‍ മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 4021 ആയി. 

രാജ്യത്തിന് നിലവില്‍ 1,38,845 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 77,103 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 57,720 പേര്‍ രോഗമുക്തി നേടി. ഈ ദിവസങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ നേരിയ പുരോഗതിയുമുണ്ടായി. 

മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. അരലക്ഷത്തിലേറെ പേര്‍ ഇവിടെ രോഗികളാണ്. ഇറാനെ പിന്തള്ളി ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താമതായി. ഏഷ്യയില്‍ ഏറ്റവും കുടുതല്‍ രോഗബാധിരുള്ള രാജ്യമായി ഇന്ത്യ മാറി. 13 ദിവസത്തിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക