Image

അഴിമതിയാരോപണം: തെളിയിക്കാന്‍ വെല്ലുവിളിച്ച്‌ തിരുവമ്ബാടി എം.എല്‍.എ

Published on 22 May, 2020
അഴിമതിയാരോപണം: തെളിയിക്കാന്‍ വെല്ലുവിളിച്ച്‌ തിരുവമ്ബാടി  എം.എല്‍.എ

കോഴിക്കോട്: തിരുവമ്ബാടി എം.എല്‍.എ ജോര്‍ജ് എം തോമസ് റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 22 കിലോമീറ്റര്‍ നീളമുള്ള റോഡിന് ഓവുചാലുകള്‍ നിര്‍മിക്കാതെ എം.എല്‍.എയും കരാറുകാരനും ചേര്‍ന്ന് 13 കോടി തട്ടിയെന്നാണ് യൂത്ത്കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ അഴിമതി തെളിയിക്കാന്‍ യൂത്ത് കോണ്‍​ഗ്രസിനെ എം.എല്‍.എ വെല്ലുവിളിച്ചു.


അഗസ്ത്യാമുഴി മുതല്‍ കൈതപ്പോയില്‍ വരെയുള്ള 22 കിലോമീറ്റര്‍ റോഡ് നവീകരണത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.86 കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. റോഡ് നിര്‍മിക്കുമ്ബോള്‍ കോണ്‍ക്രീറ്റ് ചെയ്ത കേബിള്‍ ഓവുചാലുകള്‍ഉണ്ടാകണമെന്നാണ് നിബന്ധന. ഈ നിബന്ധന പാലിക്കാതെ ഇതിനുവേണ്ടി മാറ്റിവച്ച 13 കോടി രൂപ കരാറുകാരനും എം.എല്‍.എയും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് ആരോപണം.


എന്നാല്‍, പൂര്‍ത്തിയായ പണികള്‍ക്ക് മാത്രമേ പണം അനുവദിച്ചിട്ടുള്ളുവെന്നും അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കാനുള്ള യൂത്ത് കോണ്‍​ഗ്രസ് തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായും എം.എല്‍.എ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക