Image

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം; 15 പേര്‍ക്കെതിരെ കേസ്

Published on 21 May, 2020
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ മാധ്യമപ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം; 15 പേര്‍ക്കെതിരെ കേസ്


കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവര്‍ത്തകന് നേരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെത്തിയവരുടെ സദാചാര ഗുണ്ട ആക്രമണം. കോഴിക്കോട് മാധ്യമത്തിലെ  സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിക്ക് പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മോഷ്ടാവെന്ന് പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും.  

സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരല്‍), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കല്‍), 323 (ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍) 506 (ഭീഷണിപ്പെടുത്തല്‍), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങള്‍ക്ക് കണ്ടാലറിയാവുന്ന 15 
പേര്‍ക്കെതിരെയാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക