Image

രണ്ടാമത്തെ പരിശോധനാ ഫലവും നെ​ഗറ്റീവായി. കുഞ്ഞ് രോ​ഗമുക്തനായി

Published on 21 May, 2020
 രണ്ടാമത്തെ പരിശോധനാ ഫലവും നെ​ഗറ്റീവായി. കുഞ്ഞ് രോ​ഗമുക്തനായി
കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച് അമ്മയോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സലയിലായിരുന്ന രണ്ട് വയസുകാരൻ്റെ രണ്ടാമത്തെ പരിശോധനാ ഫലവും നെ​ഗറ്റീവായി. കുഞ്ഞ് രോ​ഗമുക്തനായി.

ജില്ലയിൽ ഇന്ന് മൂന്ന് പേർക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. മെയ് ഒമ്പതിന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഒരാൾക്കും മേയ് 11ന് ദുബായി- കൊച്ചി വിമാനത്തിൽ എത്തിയ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂവരും കോതനല്ലൂരിലെ സർക്കാർ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇതിൽ ഒരാൾ 83 വയസുള്ള സ്ത്രീയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും യാതൊരു വിധ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക