Image

ഉംപുന്‍ ചുഴലി; ബംഗാളില്‍ 3 മരണം

Published on 20 May, 2020
ഉംപുന്‍ ചുഴലി; ബംഗാളില്‍ 3 മരണം
ന്യൂഡല്‍ഹി: കൊല്‍ക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. വൈകിട്ട് ഏഴുമണിയോടെയാണ് ഉംപുന്‍ കരയില്‍ പ്രവേശിച്ചത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാളില്‍ മൂന്നു പേര്‍ മരിച്ചു. കൊല്‍ക്കത്തയില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളില്‍ പ്രവേശിച്ചിരുന്നു.

ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എം. രാജീവന്‍ പറഞ്ഞു. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. അഗ്‌നിരക്ഷാ സേനയും പൂര്‍ണസജ്ജരാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക