Image

ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ 11,000 കടന്നു

Published on 20 May, 2020
ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ 11,000 കടന്നു



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 11,088 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 534 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത്രയധികം പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 500 പേര്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു.

കോവിഡ് ബാധിച്ച് 176 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ബുധനാഴ്ച മാത്രം പത്ത് മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 5720 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 5192 പേര്‍ക്ക് രോഗംഭേദമായി. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 1.59 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക