Image

കോവിഡ് വീണ്ടും വന്നവരില്‍ നിന്ന് അത് പകരില്ലെന്ന് പഠനം, പ്രതീക്ഷ

Published on 19 May, 2020
കോവിഡ് വീണ്ടും വന്നവരില്‍ നിന്ന് അത് പകരില്ലെന്ന് പഠനം,  പ്രതീക്ഷ
കോവിഡ്-19 സുഖപ്പെട്ട ശേഷം വീണ്ടും വരുന്നവരില്‍ നിന്ന് അത്മറ്റാര്‍ക്കും പകരുന്നില്ലെന്നു കണ്ടെത്തല്‍. ദക്ഷിണ കൊറിയയില്‍ രോഗം ഭേദപ്പെട്ട 300 പേരില്‍ നടത്തിയ പഠനത്തിലാണു ഇത് വ്യക്തമായത്.

ഇത് നല്ല വാര്‍ത്തയായി കരുതുന്നു. ഇവര്‍ ബന്ധപ്പെട്ട 700-ല്‍ പരം പേര്‍ക്കും രോഗബാധ കണ്ടില്ല. ഇതേത്തുടര്‍ന്ന് രണ്ടാം വട്ടവും കോവിഡ് പോസിറ്റിവ് ആയി വരുന്നവര്‍ക്ക് ക്വാറന്റയിന്‍ നിബന്ധനകള്‍ ഒഴിവാക്കി.

ഒരിക്കല്‍ രോഗം വന്നാല്‍ ഉണ്ടാകുന്ന ആന്റിബഡി മൂലം വീണ്ടും കുറേക്കാലത്തേക്കു രോഗം ഉണ്ടാവില്ലെന്നാണു പൊതുവെ കരുതപ്പെടുന്നത്. ഇനി രോഗം വന്നാലും അത് വലിയ പ്രശ്‌നമല്ലായിരിക്കാം എന്ന സൂചനയാണു കൊറിയയിലെ ടെസ്റ്റിംഗ് നല്‍കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക