Image

യൂണിറ്റി ടാസ്ക്ക് ഫോഴ്സിൽ ജനറൽ വിവേക് മൂർത്തിയും പ്രമീളാ ജയ്പാലും

പി.പി.ചെറിയാൻ Published on 19 May, 2020
യൂണിറ്റി ടാസ്ക്ക് ഫോഴ്സിൽ ജനറൽ വിവേക് മൂർത്തിയും പ്രമീളാ ജയ്പാലും
വാഷിങ്ടൻ ഡിസി ∙ ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ജൊ ബൈഡനും മത്സര രംഗത്തു നിന്നും അവസാനം പിൻമാറിയ ബേർണി സാന്റേഴ്സും നിയമിച്ച യൂണിറ്റി ടാസ്ക് ഫോഴ്സിൽ മുൻ സർജൻ ജനറൽ ഡോ. വിവേക് മൂർത്തി, യുഎസ് പ്രതിനിധി പ്രമീള ജയ്പാൽ എന്നീ ഇന്ത്യൻ വംശജരെ ഉപാദ്ധ്യക്ഷന്മാരായി നോമിനേറ്റ് ചെയ്തു. പാർട്ടിയുടെ ഐക്യം നിലനിർത്തുന്നതിനും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനുമായി രാഷ്ട്രം ഇന്നഭിമുഖീകരിക്കുന്ന പ്രധാന ആറു വിഷയങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ടു സമർപ്പിക്കുന്നതിനുമാണു യൂണിറ്റി ടാസ്ക് ഫോഴ്സ്.
ഇക്കണോമി, എജ്യുക്കേഷൻ, ഇമ്മിഗ്രേഷൻ, ഹെൽത്ത് കെയർ, കാലാവസ്ഥമാറ്റം, ക്രിമിനൽ ജസ്റ്റിസ് റിഫോം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട പ്രധാന ആറു വിഷയങ്ങൾ. ഇതിൽ ഹെൽത്ത് പാനലിന്റെ ഉപാധ്യക്ഷൻമാരായിട്ടാണ് ഫ്ലാറ്റ് ഫോമിൽ കമ്മിറ്റി യൂണിറ്റി ടാസ്ക്ക് ഫോഴ്സിന്റെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. 2020 ലെ ഡമോക്രാറ്റിക് പാർട്ടിയുടെ അജണ്ട തയാറാക്കും. 
ബൈഡനും ബെർണി സാന്റേഴ്സും വിവിധ വിഷയങ്ങളിൽ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രകടിപ്പിച്ചിരുന്നത്. ബർണിയുടെ മെഡികെയർ ഫോർ ഓൾ എന്ന ലക്ഷ്യത്തോടെ ബൈഡൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിവേക് മൂർത്തിയും പ്രമീള ജയ്പാലും ഒന്നിച്ചു ചേരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് സുപ്രധാന തിരഞ്ഞെടുപ്പ് അജണ്ട ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക