Image

ഒമാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്ക് ആശുപത്രി വിട്ടു നൽകി ഡോ. തോമസ് അലക്സാണ്ടർ

ബിജു വെണ്ണിക്കുളം Published on 18 May, 2020
ഒമാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്ക് ആശുപത്രി വിട്ടു നൽകി ഡോ. തോമസ് അലക്സാണ്ടർ
മസ്കത്ത്: ഒമാൻ സർക്കാറിെൻറ കോവിഡ് പ്രതിരോധ നടപടികൾക്ക്  പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ  ഡോ. തോമസ്അ  ലക്സാണ്ടർ സ്വന്തം ആശുപത്രി വിട്ടു നൽകി.  68 കിടക്കകളുള്ള ആഡ് ലൈഫ് ആശുപത്രിയണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്.  
  ഒമാൻ പൗരത്വമുള്ള, അൽ അദ്റാക് കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറുമായ  കമാൻഡർ  ഡോ. തോമസ് അലക്സാണ്ടർ അൽ അമിറാത്തിൽ നിർമാണം പൂർത്തിയായ  ആശുപത്രി കോവിഡ് പ്രതിരോധ നടപടികൾക്ക് ആരോഗ്യ വകുപ്പിന്  വിട്ടു നൽകുകയായിരുന്നു . 
ഒമാൻ മെഡിക്കൽ അസോസിയേഷൻ നിയന്ത്രണത്തിലുള്ള.
ആശുപത്രിയുടെ പ്രവർത്തന ഉദ്ഘാടനം ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രിഅഹമ്മദ് ബിൻ മുഹമ്മദ് അൽ  സൈദി നിർവഹിച്ചു.  ആരോഗ്യ വകുപ്പിലെ വിവിധ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
 ഒമാനിൽ ജീവകാരുണ്യ മേഖലയിൽ സജീവ പങ്കാളിത്തം വഹിക്കുന്ന കമാൻഡർ ഡോ. തോമസ് അലക്സാണ്ടർ കേരളത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും,ടൂറിസം ഡെവലപ്മെൻറ് പ്രോജക്ടും. നടത്തുന്നുണ്ട്. 

ഒമാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്ക് ആശുപത്രി വിട്ടു നൽകി ഡോ. തോമസ് അലക്സാണ്ടർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക