Image

യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടി:രഹ്‌ന ഫാത്തിമയ്ക്കെതിരെ പുതിയ കേസ്

Published on 18 May, 2020
യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടി:രഹ്‌ന ഫാത്തിമയ്ക്കെതിരെ പുതിയ കേസ്
കൊച്ചി ∙ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിലുള്ള ആക്ടിവിസ്റ്റുമായ രഹ്‌ന ഫാത്തിമയ്ക്കെതിരെ പുതിയ കേസ് . യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടിഅവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ പരാതി നൽകിയത്. വിഡിയോയുടെ പശ്ചാത്തലത്തിൽ, രഹ്‌നയുടെ ജാമ്യം  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇഷ്ടമുള്ള വേഷം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഹനിക്കുന്നതിനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെയാണ് തന്റെ നിലപാടെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും രഹ്‌ന ഫാത്തിമ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക