Image

ഇന്ത്യയില്‍ ഓരോ എട്ടു മിനിട്ടില്‍ ഓരോ കുട്ടിയെ കാണാതാവുന്നു

Published on 18 May, 2020
ഇന്ത്യയില്‍ ഓരോ എട്ടു മിനിട്ടില്‍ ഓരോ കുട്ടിയെ കാണാതാവുന്നു
ന്യൂഡല്‍ഹി: രാജ്യത്ത്് ഓരോ എട്ടു മിനിട്ടിലും ഓരോ കുട്ടി അപ്രത്യക്ഷമാകുന്നു. ബിബിസി ലേഖിക രജിനി വൈദ്യനാഥിന്റേതാണ് ആഴത്തില്‍ വേരോടിയിരിക്കുന്ന കുട്ടിക്കടത്ത് മാഫിയയുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. 

മാഫിയയുടെ പിടിയില്‍ അകപ്പെടുന്ന കുട്ടികളെ വിവിധ തൊഴിലുകള്‍ക്കും വീട്ടുജോലികള്‍ക്കും ലൈംഗിക തൊഴിലിനു വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ ശിശു സംരക്ഷണ സമിതി നടത്തിയ റെയ്ഡിന്റെ വീഡിയോ റിപ്പോര്‍ട്ടില്‍ നിരവധി കുട്ടികള്‍ വിവിധ ജോലികള്‍ ചെയ്യുന്നതായി കണ്ടെത്തി. 

പൊലീസിന്റെ സഹായത്തോടെ ശിശു സംരക്ഷണ സമിതി, വര്‍ഷന്തോറും ആയിരക്കണക്കിനു കുട്ടികളെയാണ് രക്ഷപ്പെടുത്തുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ച്‌ വര്‍ഷന്തോറും ഇന്ത്യയില്‍ 70,000 കുട്ടികളെയാണ് കാണാതാകുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ മാത്രമാണിവ. കുട്ടിക്കടത്തിന്റെ ഇരകളുമായും ലേഖിക സംസാരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക