Image

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ വിജയം, കൂട്ടായ്മയുടെ വിജയം: ലൈസി അലക്സ്

Published on 15 May, 2020
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ വിജയം, കൂട്ടായ്മയുടെ വിജയം: ലൈസി അലക്സ്
ന്യൂയോര്‍ക്കിലെ ശക്തമായ സംഘടനയായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കേസിനു മുമ്പന്തിയില്‍ നിന്നു ആദ്യം തൊട്ടു പ്രവര്‍ത്തിച്ച പ്രസിഡന്റ് എന്ന നിലയില്‍ ഈ കഴിഞ്ഞ നാലു വര്‍ഷക്കാലം വ്യവഹാര നടപടികളില്‍ ഒപ്പം നിന്നു പ്രവര്‍ത്തിച്ച കുറെ പേരോട് നന്ദി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ കോവിഡ് 19 നമ്മെ പഠിപ്പിച്ച ഒരു പാഠമാണ്--മനുഷ്യന്‍ എത്രയോ നിസാരനാണ് ഒരു കുഞ്ഞു വൈറസിന്റെ മുന്നില്‍ പോലും. അതുകൊണ്ടു തന്നെ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ വിജയം കുറെ പേരുടെ വിജയമോ, മറ്റു ചിലരുടെ പരാജയമോ ആയി കൊട്ടിഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഈ കേസ് തുടങ്ങിയപ്പോള്‍ സെക്രട്ടറിയായിരുന്ന ശ്രീ അജിന്‍ ആന്റണി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായിരുന്ന ശ്രീ ജോര്‍ജ് താമരവേലില്‍, ട്രഷററായിരുന്ന ശ്രീ ഡേവിഡ് ചെറിയാന്‍ എന്നിവരോടും, ആ സമയത്തെ കമ്മിറ്റി മെമ്പര്‍മാരായി പ്രവര്‍ത്തിച്ച ആരേയും പേരെടുത്തു പറയാതെ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

തുടര്‍ന്നു നിരന്തരം കോടിയില്‍ വരികയും ജോലിയില്‍ നിന്നുവരെ അവധിയെടുത്ത് സഹകരിച്ച ചിലരെ ഈ അവസരത്തില്‍ ഓര്‍ക്കാതിരിക്കാന്‍ വയ്യ. അലക്സ് തോമസ്, ഷാജിമോന്‍ വെട്ടം, ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തന്‍, പോള്‍ കറുകപ്പള്ളില്‍, ജയപ്രകാശ് നായര്‍, വര്‍ഗീസ് ഉലഹന്നാന്‍, മത്തായി ദാസ്, അപ്പുക്കുട്ടന്‍ നായര്‍, ചെറിയാന്‍ ഡേവിഡ്, റോയ് ആന്റണി, കുര്യാക്കോസ് തര്യന്‍, ഫാ. മാത്യു തോമസ്, മേരി തോമസ്, പോള്‍ ആന്റണി, ജിജി ടോം, പദ്മ നായര്‍, മാത്യു ചാക്കോ, അലക്‌സ് ഏബ്രഹാം എന്നിവരോടുമുള്ള നിസീമമായ നന്ദി അറിയിക്കുന്നു.

കോടതി വിധി അനുസരിച്ചുള്ള പുതിയ ബോര്‍ഡ് മെമ്പര്‍മാരായ ജിജി ടോം, സജി പോത്തന്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവരെ അനുമോദിക്കുന്നു.

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍, വിദ്വേഷമോ, സ്പര്‍ദ്ധയോ കൂടാതെ സ്നേഹത്തോടും സാഹോദര്യത്തോടും കൂടി സംഘടനയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം
ലൈസി അലക്സ്. 
Join WhatsApp News
എബ്രഹാം കളത്തിൽ 2020-05-15 21:40:47
എല്ലാ ഭാവുകങ്ങളും നേരുന്നു
Observer 2020-05-16 10:22:01
ആകെ 7 പെരെ കോടതി അംഗീകരിച്ചു. പിന്നെ വെറെ 3 പേര്‍ എങ്ങനെ വന്നു? ഈ 7 പേര്‍ ഇനി യോഗം ചേര്‍ന്നു വേണ്ടേ പുതുതുായി 3 പേരെ തെരെഞ്ഞെടുക്കേണ്ടതും പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതും? അതിനു പകരം എല്ലാം നേരഠെ തീരുമാനിച്ചൊ? ഇനിയെങ്കിലും സ്വാര്‍ഥത വെടിഞ്ഞ് സംഘടന നേരെ നടത്തുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക