Image

ന്യു യോര്‍ക്ക് 'പോസ്' മെയ് 28 വരെ നീട്ടി; ന്യു ജെഴ്‌സിയില്‍ മരണം 10,000 കടന്നു

Published on 15 May, 2020
ന്യു യോര്‍ക്ക് 'പോസ്' മെയ് 28 വരെ നീട്ടി; ന്യു ജെഴ്‌സിയില്‍ മരണം 10,000 കടന്നു
ന്യു യോര്‍ക്ക് സ്റ്റേറ്റിലെ 10 റീജിയനുകളില്‍ 5 റീജിയനുകള്‍ ഭാഗികമായി തുറന്നുവെങ്കിലും 'പോസ്' ഉത്തരവ് (ലോക്ക് ഡൗണ്‍) മെയ് 28-ലേക്കു നീട്ടിക്കൊണ്ടൂ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ ഉത്തരവിട്ടു. ഇതനുസരിച്ച് അടിയന്തര ജോലിക്കാരൊഴിച്ചുള്ളവര്‍ വീടുകളില്‍ തുടരണം.

ഇന്നലെ സ്റ്റേറ്റില്‍ 132 മരണം ആണു ഉണ്ടായത്. കോവിഡ് ശക്തിപ്പെട്ട ശേഷം ഏറ്റവും കുറഞ്ഞ മരണ സംഖ്യ. ആകെ മരണം 22,302 ആയി. 343,000 പേര്‍ക്ക് രോഗബാധയുണ്ട്.

ഏഴ് അളവുകോല്‍ വച്ച് കണക്കാക്കുമ്പോള്‍ ത്രുപ്തികരമായ പുരോഗതി ഉണ്ടായ പ്രദേശങ്ങളാണു തുറന്നത്. അവിടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താം. ക്രുഷി, ഉദ്പാദനം, ഫിഷിംഗ് തുടങ്ങിയവ. റീറ്റെയില്‍ സ്റ്റോര്‍ തുറക്കാം .പക്ഷെ നെരത്തേ ഓര്‍ഡര്‍ ചെയ്ത ശേഷം വന്ന് വാങ്ങിപ്പോകണം. മാസ്‌ക്ക് ധരിക്കണം. സനിറ്റയിസര്‍ കടയില്‍ ഉണ്ടാവണം.

വേറെ ഏതെങ്കിലും പ്രദേശം 7 അളവുകോളനുസരിച്ചുള്ള പുരോഗതി നേടിയാല്‍ അവക്കും തുറക്കാം. മെയ് 28 വരെ കാക്കേണ്ടതില്ല.

മെമ്മോറിയല്‍ ഡേക്കു ബീച്ചുകള്‍ തുറക്കാന്‍ ന്യു ജെഴ്‌സി, കണക്ടിക്കട്ട് എന്നീ സംസ്ഥാനങ്ങളോട് ആലോചിച്ചു തീരുമാനിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. ജനപ്പെരുപ്പം 50 ശതമാനം കുറക്കണം. മാസ്‌ക്ക് ധരിക്കണം. എന്നാല്‍ ന്യു യോര്‍ക്ക് സിറ്റിയില്‍ ബെച്ചുകള്‍ തുറക്കില്ലെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോ വ്യക്തമാക്കി.

സിറ്റി പാര്‍ക്കുകളില്‍ ഭാഗികമായ പ്രവേശനമാണു ഇന്ന് (ശനി) ഉണ്ടാവുക. ഫെയ്‌സ്മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പോലീസ് നടപടി എടുക്കില്ലെന്നും മേയര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫെയ്‌സ്മാസ്‌ക്ക് ശരിയായി ധരിച്ചില്ലെന്നു പറഞ്ഞു ഒരു വനിതയെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചത് കടുത്ത വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണിത്.

സിറ്റിയില്‍ കോവിഡുമായി ബന്ധപ്പെട്ട അജ്ഞാത രോഗം ബാധിച്ച് 110 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍, 24 ശതമാനം ആഫ്രിക്കന്‍ അമേരിക്കന്‍ ആണ്. 14 ശതമാനം ഹിസ്പാനിക്ക്. 10 ശതമാനം ഏഷ്യന്‍. 9 ശതമാനം വെള്ളക്കാര്‍.

സിറ്റിയില്‍ താണ വരുമാനക്കാരായ പ്രായമുള്ളവര്‍ക്ക് ചൂടില്‍ നിന്നു രക്ഷപ്പെടാന്‍ സിറ്റി 74,000 എയര്‍ കണ്ടീഷനുകള്‍ അവരുടെ വീടൂകളില്‍ സൗജന്യമായി സ്ഥാപിക്കും.

ജൂണ്‍ പകുതിയോടെയെ ന്യു യോര്‍ക്ക് സിറ്റി തുറക്കൂ എന്നു മേയര്‍ സൂചിപ്പിച്ചു.

ന്യു ജെഴ്‌സി

ന്യു ജെഴ്‌സിയില്‍ 201 പേര്‍ കൂടി മരിക്കുകയും മരണ സംഖ്യ പതിനായിരം കടക്കുകയും (10,132) ചെയ്തുവെങ്കിലും സ്ഥിതി മൊത്തത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. നേരത്തെയുണ്ടയിരുന്നതിന്റെ മൂന്നിലൊന്നു പേര്‍ മാത്രമാണു ഇപ്പോള്‍ ആശുപത്രിയിലുള്ളത്. അതിനാല്‍ മെയ് 26 മുതല്‍ ആശുപത്രികള്‍ക്കെല്ലാം പഴയ പോലെ പ്രവര്‍ത്തിക്കാം. സര്‍ജറികളും നടത്താം.

സ്റ്റേറ്റില്‍ 1297 പേര്‍ക്കു കൂടി രോഗബാധ കണ്ടെത്തിയതോടെ രോഗമുള്ളവരുടേ എണ്ണം 144,000 ആയി.

ജൂലൈ 7-നു നടക്കുന്ന പ്രൈമറി ഇലക്ഷന്‍ കൂടുതലായും മെയില്‍ ഇന്‍ വോട്ട് ആയിരിക്കും. പാര്‍ട്ടി അംഗങ്ങളായ വോട്ടര്‍മര്‍ക്ക് ബാലട്ട് പേപ്പര്‍ തപാലില്‍ എത്തും. ഒരു പാര്‍ട്ടിയിലും അംഗമല്ലെങ്കില്‍ ബാലട്ട് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെടാനുള്ള അപേക്ഷാ ഫോറം തപാലില്‍ എത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക