Image

ഹഡ്‌സണ്‍ വാലി അസോസിയേഷന്‍: അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, സജി പോത്തന്‍ എന്നിവരുടെ ഇലക്ഷന്‍ ശരിവച്ചു

Published on 13 May, 2020
ഹഡ്‌സണ്‍ വാലി അസോസിയേഷന്‍: അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, സജി പോത്തന്‍ എന്നിവരുടെ ഇലക്ഷന്‍ ശരിവച്ചു
കോടതി വിധിയുടെ സ്വതന്ത്ര പരിഭാഷ. വിധി താഴെ പി.ഡി.എഫ് ആയി നല്‍കിയിരിക്കുന്നു.

ന്യു യോര്‍ക്ക്: ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നടന്നു വരുന്ന കേസില്‍ സുപ്രധാന വിധി.

ഇതനുസരിച്ച് ട്രസ്റ്റി ബോര്‍ഡിലേക്ക് അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, സജി പോത്തന്‍ എന്നിവരുടെ ഇലക്ഷന്‍ ശരിവച്ചു.

റോയ് ചെങ്ങന്നൂര്‍, ബിനു പോള്‍, ടോം നൈനാന്‍ എന്നിവരുടെ ഇലക്ഷന്‍ റദ്ദാക്കി.

ലൈസി അലക്‌സിനൊപ്പം അസോസിയേഷന്റെ ആക്റ്റിംഗ് കോ-പ്രസിഡന്റായ ഇന്നസെന്റ് ഉലഹന്നാനായിരുന്നു ഹര്‍ജിക്കാരന്‍.

റോയി ചെങ്ങന്നൂര്‍, ബിനു പോള്‍, ടോം നൈനാന്‍, സജി പോത്തന്‍, അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍

നാലു വര്‍ഷമായിഅസോസിയേഷന്റെ ഭാരവാഹിത്വത്തെച്ചൊല്ലി വ്യവഹാരം നടത്തുന്നത് കോടതി നിരീക്ഷിച്ചു.സജി പോത്തന്‍ സെക്രട്ടറിയും ടോം നൈനാന്‍ ട്രഷററുമാണ്.

2019 ജൂണ്‍ 1-നു ട്രസ്റ്റി ബോര്‍ഡിലെ മൂന്നു അംഗങ്ങള്‍ക്കായി ഇലക്ഷന്‍ നടത്തിയതായി കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ 104 പ്രോക്‌സി വോട്ടുകള്‍ ശേഖരിച്ചുവെന്നും അതു പ്രകാരം ബോര്‍ഡിലേക്ക് റോയ് ചെങ്ങന്നൂര്‍, ബിനു പോള്‍, ടോം നൈനാന്‍ എന്നിവര്‍ ജയിച്ചുവെന്നു ഹര്‍ജിക്കാരനായ ഇന്നസന്റ് ഉലഹന്നാന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ തങ്ങള്‍ വിളിച്ചു കൂട്ടിയ ജനറല്‍ ബോഡി യോഗത്തില്‍ 43 പേര്‍ പങ്കെടുത്തുവെന്നും അവര്‍ അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, സജി പോത്തന്‍ എന്നിവരെ തെരെഞ്ഞെടുത്തതായും എതിര്‍ കക്ഷികള്‍ ചൂണ്ടിക്കാട്ടി.

സംഘടനാ ഭരണഘടന പ്രോക്‌സി വോട്ടിനെപറ്റി പറയുന്നില്ലാത്തതിനാല്‍ നോട്ട് ഫോര്‍ പ്രോഫിറ്റ് കോര്‍പറേഷന്‍ ലോ അനുസരിച്ച് നടപടികള്‍ നടക്കണമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. ആ നിയമമനുസരിച്ച് പ്രോക്‌സി വോട്ട് സാധുവാണ്. അതിനാല്‍ റോയ് ചെങ്ങന്നൂര്‍, ടോം നൈനാന്‍, ബിനു പോള്‍ എന്നിവരെ വിജയികളായി പ്രഖ്യാപിക്കണം.

പെറ്റീഷന്‍ നല്‍കുക എന്ന പ്രാഥമിക കാര്യം ചെയ്തിട്ടില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളിക്കളയണമെന്നും നായര്‍/ടോം/പോത്തന്‍ വിഭാഗം ആവശ്യപ്പെട്ടത് വിധിയില്‍ പരാമര്‍ശിച്ചു. അതു പോലെ നേരത്തെ നടന്ന കേസുമായി ബന്ധപ്പെട്ട് തീരുമാനിച്ച പ്രകാരമാണ് ഇലക്ഷന്‍ നടത്തിയതെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നും അവര്‍ വാദിച്ചു.

മുന്‍ നിശ്ചയ പ്രകാരം, ജനറല്‍ ബോഡിയില്‍ ഫ്‌ളോറില്‍ നിന്നു നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, സജി പോത്തന്‍ എന്നിവര്‍ മാത്രമാണു പത്രിക സമയത്തിനു സമര്‍പ്പിച്ചത്. റോയ് ചെങ്ങന്നൂര്‍, ടോം നൈനാന്‍, ബിനു പോള്‍ എന്നിവര്‍ പത്രിക നല്‍കിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രോക്‌സി വോട്ട് അപ്രസക്തമാണ്. മാത്രമല്ല 2019 ജൂണ്‍ 1-ലെ മീറ്റിംഗില്‍ 89 പ്രോക്‌സികളുടെ വിവരം നല്‍കിയപ്പോള്‍ കോടതിയില്‍വന്നപ്പോള്‍ അത് 104 ആയി. അവരില്‍ 40 പേരെ അസോസിയേഷന്‍ അംഗങ്ങളായുള്ളു.

പെറ്റീഷന്‍ നല്‍കിയില്ല എന്ന ക്രമക്കേട് കോടതി കണക്കിലെടുക്കരുത് എന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. അസോസിയേഷനിലെ പുതിയ അംഗങ്ങള്‍ക്ക് ഇലക്ഷന്‍ നോട്ടീസോ നോമിനേഷന്‍ ഫോമോ കിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടി. 2017-നു ശേഷം പുതിയ അംഗങ്ങളില്ല എന്ന സജി പോത്തന്റെ വാദം ശരിയല്ല. ട്രഷറര്‍ ടോം നൈനാന്‍ പലരുടെയും അപേക്ഷയും ഫീസും 2018-ല്‍ വാങ്ങിയിരുന്നു. അത് ട്രഷററുടെ ജോലിയാണെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. നാമനിര്‍ദേശ പത്രിക തനിക്കു സമര്‍പ്പിക്കണമെന്ന സെക്രട്ടറി പോത്തന്റെ നിര്‍ദ്ദേശം ബോര്‍ഡിന്റെ അംഗീകാരത്തോടേ അല്ലായിരുന്നു. രണ്ടു വിഭാഗവും അവരവരുടെ ഗ്രുപ്പ് നേതാക്കള്‍ക്കാണു പത്രിക നല്‍കിയത്. റോയ് ചെങ്ങന്നൂര്‍, ബിനു പോള്‍, ടോം നൈനാന്‍ എന്നിവര്‍ ഇന്നസന്റിനു പത്രിക നല്‍കി

അതിനു എതിര്‍ വിഭാഗം നല്‍കിയ മറുപടി ഇപ്രകാരമാണ്. പ്രോക്‌സി വോട്ട് പരിഗണിക്കരുത്. റോയ് ചെങ്ങന്നൂര്‍, നൈനാന്‍, ബിനു പോള്‍ എന്നിവര്‍ ഇലക്ഷന്‍ നോട്ടീസ് പ്രകാരം പത്രിക സെക്രട്ടറിക്കു നല്‍കിയിട്ടില്ല.സ്ഥാനാര്‍ഥി ലിസ്റ്റ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നു പോത്തന്‍ സമ്മതിച്ചു. നായര്‍, ടോം, പോത്തന്‍ എന്നിവരുടേ ഇലക്ഷന്‍ അംഗീകരിക്കുകയോ പുതിയ ഇലക്ഷനു ഉത്തരവിടുകയോ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സമയത്തിനു പെറ്റീഷന്‍ നല്‍കിയില്ല എന്ന ഹര്‍ജിക്കാരന്റെ ക്രമക്കേട് കോടതി ഒഴിവക്കി നല്‍കി.

ഇതേ കോടതിയില്‍ 2019 മാര്‍ച്ച് 29-നു ഇരു വിഭാഗവും താഴെപ്പറയുന്ന കാര്യങ്ങള്‍ തീരുമാനിച്ചത് കോടതി ചൂണ്ടിക്കാട്ടി -- 2019 ജൂണ്‍ 1-നു ഇലക്ഷന്‍ നടത്തണം. അതിനായി ഏപ്രിലില്‍ തന്നെ നോട്ടീസ് നല്‍കണം. മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ പേരു നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടണം.

ഭരണഘടന പ്രകാരം സെക്രട്ടറി ആണു അംഗങ്ങളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നത്. സെക്രട്ടറി പോത്തന്‍ ഏപ്രില്‍ 30-നു ഇലക്ഷനു നോട്ടീസ് അയച്ചു. നാമനിര്‍ദേശ പത്രിക സെക്രട്ടറിക്കു നല്‍കാനും നിര്‍ദേശിച്ചു. മൂന്നു പേര്‍ മാത്രമാണു സെക്രട്ടറിക്കു പത്രിക നല്‍കിയത്. ഹര്‍ജിക്കാരന്റെ പക്ഷത്തുള്ള ആരും പത്രിക സെക്രട്ടറിക്കു നല്‍കിയില്ല.

പത്രിക നല്‍കുന്നതു സംബന്ധിച് അസോസിയേഷന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരം സെക്രട്ടറി അയച്ച നോട്ടീസിനു പകരം മറ്റിാരു രീതി സ്വീകരിക്കുന്നത് സംബ്ക്ക്ധിച്ച് തീരുമാനമില്ല.

ഹിനാല്‍ സെക്രട്ടറി പോത്തന്‍ നോട്ടീസ് അയച്ചതിലോ പത്രിക സ്വീകരിച്ചതിലോ ഭരണഘടനാ വകുപ്പിുകള്‍ ലംഘിച്ചതായി കാണുന്നില്ല. നായര്‍, ടോം, പോത്തന്‍ എന്നിവരുടേ ഇലക്ഷനില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായും കാണുന്നില്ല. നേരെ മറിച്ച്, ചെങ്ങന്നൂര്‍, നൈനാന്‍, പോള്‍ എന്നിവരുടെ ഇലക്ഷന്‍ മുന്‍ നിശ്ചയങ്ങളും ഇലക്ഷന്‍ നോട്ടീസും ലംഘിച്ചതായി കാണുന്നു.

ഈ സാഹചര്യത്തില്‍ മറ്റു പരാതികള്‍ കോടതി പരിഗണിക്കുന്നില്ല.

കോടതി ഉത്തരവ്:
ഈ കോടതിക്കു ഈ വിഷയത്തില്‍അധികാരമില്ലെന്ന എതിര്‍വിഭാഗം ഹര്‍ജി തള്ളുന്നു

ചെങ്ങന്നൂര്‍, പോള്‍, നൈനാന്‍ എന്നിവരുടെ ഇലക്ഷന്‍ ശരി വയ്ക്കാനുള്ള ഹര്‍ജിക്കാരന്റെ അപേക്ഷ തള്ളുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക