Image

ഫ്രഞ്ച്‌ പ്രസിഡന്റ്‌ അഫ്‌ഗാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 26 May, 2012
ഫ്രഞ്ച്‌ പ്രസിഡന്റ്‌ അഫ്‌ഗാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി
പാരീസ്‌: ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സൊ ഒളാന്ദെ അഫ്‌ഗാനില്‍ ഹൃസ്വ സന്ദര്‍ശനം നടത്തി. ഫ്രഞ്ച്‌ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഒളാന്ദെ നടത്തുന്ന ആദ്യസന്ദര്‍ശനമാണിത്‌. അഫ്‌ഗാനിലെ ഫ്രഞ്ച്‌ പട്ടാളക്കാരുമായി ചര്‍ച്ച നടത്തിയതിനുശേഷം അഫ്‌ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുമായി ഹോളണ്‌ടെ കൂടിക്കാണും.

അഫ്‌ഗാനിലെ ഫ്രഞ്ച്‌ പട്ടാളത്തെ ഈ വര്‍ഷം അവസാനത്തോടെ പിന്‍വലിക്കുമെന്ന്‌ ഒളാന്ദെ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി. മുന്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസിയുടെ പ്രഖ്യാപനത്തെ മറികടക്കുന്നതാണ്‌ ഒളാന്ദെയുടെ ഈ നീക്കം. 2013 അവസാനത്തോടെ ഫ്രഞ്ച്‌ സേനയെ പിന്‍വലിക്കുമെന്നായിരുന്നു സര്‍ക്കോസിയുടെ പ്രഖ്യാപനം.

നിലവില്‍ 3300 പട്ടാളക്കാരാണ്‌ അഫ്‌ഗാനിലെ നാറ്റോ സഖ്യത്തിലുള്ളത്‌. നാറ്റോ സഖ്യത്തിലെ അഞ്ചാമത്തെ വലിയ ഗ്രൂപ്പാണ്‌ ഫ്രഞ്ചുസേനയുടേത്‌.
ഫ്രഞ്ച്‌ പ്രസിഡന്റ്‌ അഫ്‌ഗാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക