Image

ഒളിമ്പിക്‌ സുരക്ഷ: വ്യോമ മേഖലയുടെ ചുമതല സൈന്യത്തിനു കൈമാറി

ജോസ്‌ കുമ്പിളുവേലില്‍ Published on 26 May, 2012
ഒളിമ്പിക്‌ സുരക്ഷ: വ്യോമ മേഖലയുടെ ചുമതല സൈന്യത്തിനു കൈമാറി
ലണ്‌ടന്‍: ഒളിമ്പിക്‌സിനു മതിയായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ലണ്‌ടന്‍ വ്യോമമേഖലയുടെ ചുമതല ബ്രിട്ടീഷ്‌ സൈന്യത്തിനു കൈമാറി. 1945 നു ശേഷം ആദ്യമായാണു സൈന്യത്തിനു വ്യോമമേഖല കൈമാറുന്നത്‌.

ഗെയിംസിനായി കര്‍ശന സുരക്ഷയാണ്‌ ഒരുക്കുന്നത്‌. സുരക്ഷാ വ്യോമമേഖല സ്ഥാപിക്കുമെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഇംഗ്ലണ്‌ടിലെ ഹാംഷെയറിലാകും ഇതിന്റെ കണ്‍ട്രോള്‍ കേന്ദ്രം പ്രവര്‍ത്തിക്കുക. ഈ വ്യോമമേഖലയില്‍ സൈന്യത്തിനു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

ഇതിനിടെ ഒളിംപിക്‌സ്‌ സുരക്ഷയ്‌ക്കായി 12,5000 ഓഫിസര്‍മാരെ നിയോഗിച്ചതായി പോലീസ്‌. ഗെയിംസിന്റെ മൊത്തം സുരക്ഷയ്‌ക്കായി 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിരിക്കുന്നത്‌. ജൂലൈ 27 നാണു ഗെയിംസ്‌ ആരംഭിക്കുന്നത്‌.
ഒളിമ്പിക്‌ സുരക്ഷ: വ്യോമ മേഖലയുടെ ചുമതല സൈന്യത്തിനു കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക