Image

കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി ഗ്രാൻമ (കുര്യൻ പാമ്പാടി)

Published on 10 May, 2020
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
വുഹാനിൽ നിന്ന് ആദ്യത്തെ രോഗി എത്തി നൂറു ദിവസം പൂർത്തിയായപ്പോൾ കേരളത്തിലെ കോവിഡ് ഗ്രാഫ് മൂക്കുകുത്തി--മരണം മൂന്ന്   രോഗികൾ 362, മുക്തി നേടിയവർ 489. ഗൾഫിലെ രോഗികളെ പരിചരിക്കാൻ  മലയാളി നഴ്സുമാർ അടങ്ങിയ സംഘം അവിടെ എത്തിക്കഴിഞ്ഞു.

വിമാനമാർഗം ഭാരതീയരെ മടക്കി കൊണ്ടു വരുന്ന  വന്ദേ ഭാരത് ദൗത്യം നാലുദിവസം പിന്നിട്ടപ്പോൾ 3,500 പേർ എത്തിച്ചുചേർന്നു. ലണ്ടനിൽ നിന്നുള്ളവർ ഞായറാഴ്ച്ച  വെളുപ്പിന് എത്തി. അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം സാൻഫ്രാൻസിസ്കോയിൽ നിന്നു ഞായറാഴ്ച്ച മുംബൈക്കു പുറപ്പെടും. പക്ഷെ അതിൽ മലയാളികൾ പേരിനുമാത്രമേ ഉള്ളു എന്നാണറിവ്       

ഐഎൻഎസ് ജലാശ്വ എന്ന യുദ്ധകപ്പൽ 692 പേരുമായി ഞായറാഴ്ച്ച കൊച്ചി തുറമുഖത്ത് അടുത്തതോടെ
സമുദ്ര സേതു എന്ന് വിളിക്കുന്ന കടൽ രക്ഷാദൗത്യത്തിനും തുടക്കമായി. ഐഎൻഎസ് മഗർ എന്ന മറ്റൊരു കപ്പൽ 300 പേരുമായി പിറകെ വരുന്നുണ്ട്. 

കരമാർഗവും കടൽമാർഗവും ആകാശ മാർഗവും പൗരന്മാരെ നേരിട്ട് കൊണ്ടുവരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറാനുള്ള ഒരു കാരണം അതിന്റെ ഭൂമിശാസ്ത്ര ശാസ്ത്രപരമായ കിടപ്പു തന്നെ. ഇന്ത്യയിൽ ആദ്യം ആഗോളവൽക്കരണം നടന്ന നാടും മലബാർ തീരമാണല്ലോ.

കടലിനും പിശാശിനും നടുവിൽ  എന്ന അവസ്ഥയിലാണ് കേരളം. മടങ്ങിവരുന്നവരെ സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. ഈ ചിന്താക്കുഴപ്പത്തിന് "ബിറ്റ് വിൻ ദി ഡെവിൾ ആൻഡ് ദി ഡീപ് ബ്ലൂ സീ" എന്ന് ആദ്യം പേരിട്ടത് ടെഡ് കൊഹ്ലർ എന്ന യുഎസ് കവിയാണ്.  ബീറ്റിൽസിലെ ജോർജ് ഹാരിസൺ അത് വീണ്ടും പാടി വൈറൽ ആക്കി.

കോട്ടയം അതിരമ്പുഴ സ്വദേശിനി ത്രേസ്യാമ്മ (91)  യുഎഇ യിലെ ഷാർജയിൽ വിമാനം ഇറങ്ങുന്നത് മാർച്ച് ഒമ്പതിനാണ്. കേരളത്തിൽ കോവിഡ് തലപൊക്കി അഞ്ചാം ദിവസം. ഒപ്പം മകൻ പിജെ ജോയിയും. മരുമകൾ റോസ്മേരി ഓസ്‌ട്രേലിയയിലെ ഡാർവിനിൽ മകളോടൊപ്പം ചേരാൻ പോയപ്പോൾ വീട്ടിൽ തനിച്ചായി. 

മൂന്നാഴ്ച അമ്മയും മകനും അതിരംപുഴയിൽ ഒറ്റക്കായി. എത്രകാലം ഇങ്ങിനെ കഴിയും എന്നാലോചിച്ചിരി
ക്കുമ്പോൾ ദുബൈയിൽ നിന്ന് മകളുടെ വിളി വന്നു. 'അമ്മ ഇങ്ങോട്ടു പോരെ. ഇവിടെ കാര്യങ്ങൾ ഭദ്രമാണ്. കരാമയിൽ നല്ല അപാർട്മെന്റ്. ഇഷ്ടംപോലെ ഇടമുണ്ട്".

ത്രേസ്യമ്മക്കു ലോകം ചുറ്റിക്കാണുക എന്നും ത്രിൽ ആണ്. കണ്ടനാട് പൈനുങ്കൽ നിന്ന് ചേർത്തല തൈക്കാട്ടുശേരി പനച്ചിക്കലേക്ക് കല്യാണം  കഴിച്ച് വിട്ട കാലം മുതൽ സഞ്ചാരമാണ്. ഭർത്താവിന്റെ മരണശേഷം മകൻ വീടുവച്ചു താമസിക്കുന്ന അതിരംപുഴയിലേക്കു താമസം മാറ്റാൻ ഒട്ടും മടിയുണ്ടായില്ല.

ജോയി മാന്നാനം കുര്യാക്കോസ്‌ എലിയാസ് കോളേജിൽ മാത്‍സ് പ്രൊഫസറായി റിട്ടയർ ചെയ്തു. മകൾ ഡോ. ആതിരയെക്കാണാൻ ജോയിയും ഭാര്യ റോസ് മേരിയും ഓസ്‌ട്രേലിയയിലെ  ഡാർവിനിലേക്കു പോയപ്പോൾ അവരോടൊപ്പം കൂടി ഓസ്‌ട്രേലിയയും ഇന്തോനേഷ്യയുമൊക്കെ കണ്ടു വരാൻ ധൈര്യം കിട്ടിയത് അങ്ങനെ
യാണ്.

ആദ്യം ദുബൈക്കാണ്‌ ടിക്കറ്റ് എടുത്തത്. യാത്രയുടെ ദിവസം മാറ്റിയപ്പോൾ അത് ഷാർജയിലേക്കായി. രണ്ടും തമ്മിൽ അരമണിക്കൂർ അകാലമേയുള്ളല്ലോ. പലതവണ ഗൾഫിൽ പോയിട്ടുള്ള ജോയിക്ക് അത് ഷാർജ  ആയതു നന്നായി എന്ന് തോന്നി. ദുബൈ വച്ച് നോക്കുമ്പോൾ ഷാർജ ഒന്നുമല്ല. ഒട്ടുംതിരക്കില്ല.

ചെന്നിറങ്ങുമ്പോൾ അവിടെ  കോവിഡ് ബാധിച്ചവർ നൂറു പേരേയുള്ളു. സാധാരണ ജീവിതം. പകർച്ചവ്യാധി   അവിടത്തുകാർക്ക് ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന് തോന്നി. പക്ഷെ പിറ്റേദിവസം മുതൽ രോഗബാധിതർ നൂറ്റമ്പർതായി, ഇരുനൂറായി മുന്നൂറായി.   ഭരണാധികാരികൾ അങ്കലാപ്പിലായി.

പെട്ടെന്നാണ് ലോക്‌ ഡൌൺ ആകുന്നത് . ഒറ്റദിവസം കൊണ്ട് നാട് സ്തംഭിച്ചു.  അപാർട്മെന്റിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഒരിക്കലും ഉറങ്ങാത്ത ദുബായ് വെള്ളി വെളിച്ചത്തിനുള്ളിൽ കുളിച്ച് വിജനമായി നിൽക്കുന്നു. രാത്രിവെളുക്കുവോളവും സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച തൊഴിലാളികൾ അണുനാശശിനികൾ തളിച്ചുകൊണ്ടു പോകുന്ന ട്രക്കുകൾ മാത്രം.

ലോക്ഡൗൺ  പെട്ടെന്ന് തന്നെ പിൻവലിച്ചു. നാട്ടിലെ പതിവ് പോലെ ഞാൻ വൈകുന്നേരങ്ങളിൽ നടപ്പു തുടങ്ങി. പക്ഷെ മനുഷ്യരെ കണ്ടിട്ട് വേണ്ടേ. വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നു. മെട്രോ ഓടിത്തുടങ്ങി. കടകളിൽ ആളുകളെ എണ്ണം പറഞ്ഞു കയറ്റുന്നു.

ജനാധിപത്യം ഇല്ലാത്തതു കൊണ്ട് എത്രപേർക്ക് രോഗം വന്നു എന്നോ  രോഗം  പടർന്നു പിടിക്കുന്നുണ്ടോ എന്നോ എത്ര മരണം ആയി എന്നോ ഒക്കെ സർക്കാർ പറയുന്ന കണക്കുകൾ മാത്രം. അധികൃത കണക്കുകൾ തെറ്റിച്ച് പറഞ്ഞാൽ അയ്യായിരം ഡോളർ പിഴ ചുമത്തും എന്നും പത്രങ്ങളിൽ വന്നു.

ദുബൈയിലെ പ്രശസ്തമായ വേൾഡ് ട്രേഡ് സെന്ററിൽ മൂവായിരം കിടക്കകൾ ഉള്ള ഒരു ഫീൽഡ് ഹോസ്പിറ്റൽ  രാജകുമാരൻ ഉദ്‌ഘാടനം ചെയ്യുന്ന ചിത്രങ്ങൾ ഖലീജ് ടൈംസിൽ കണ്ടു. ഒരാഴച്ച കഴിഞ്ഞു അവിടെ അഡ്മിനിസ്ട്രേഷനിൽ ജോലി ഉള്ള ഒരു കസിനെ കണ്ടു. കിടക്കകൾ മുന്നൂറിൽ കൂടുതൽ ഇല്ല, രോഗികൾ നൂറും. എന്നവൾ അടക്കം പറഞ്ഞു.

രോഗം പടർന്നു പിടിച്ചതു മലയാൾക്കികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കാണ്. ആകാശചുംബികളിൽ കഴിയുന്ന ലക്ഷാധിപതികൾക്കു കുഴപ്പമില്ല. തൊഴിലാളികൾ ഏഴും എട്ടും പേർ ചെറിയ മുറികളിൽ അട്ടിയിട്ട പോലെ കഴിയുന്നു. ആശുപത്രികൾ ധാരാളമുണ്ട്‌. പക്ഷെ ഗുരുതര രോഗമുള്ളവരേ മാത്രമേ സ്വീകരിക്കൂ. 

അധികാരം കൈയിൽ ഉള്ളതുകൊണ്ട് അവിടെ എന്തും നടപ്പിലാക്കാം. പക്ഷെ കേരളത്തിലെപോലെ ജനങ്ങളുടെ പങ്കാളിത്തം തെല്ലും ഇല്ല. നമ്മുടെ നാട്ടിൽ ഗ്രാമ ഗ്രാമാന്തരങ്ങൾ വരെ വേരോടിയ ജനാധിപത്യം ഉള്ളതു കൊണ്ട് ഏതു തീരുമാനവും നടപ്പാക്കാൻ അതിലും എളുപ്പമാണ്.

നാലാഴ്ച  കഴിഞ്ഞപ്പോൾ ത്രേസ്യാമ്മക്കു മടുത്തു. എത്രകാലം മുറിക്കുള്ളിൽ അടച്ചു പൂട്ടിയിരിക്കാൻ കഴിയും? നാടിനെ സ്വപ്നം കണ്ടു തുടങ്ങി. എന്തുവന്നാലും ഉഷ ഉതുപ്പ് പാടിയതുപോലെ "എന്റെ കേരളം എത്ര സുന്ദരം.."എന്ന് തോന്നി തുടങ്ങി.

പ്രൊഫ. ജോയിയുടെ കീഴിൽ മാത്‍സ് പഠിച്ച നിരവധി പേർ യുഎഇ യിൽ  ഉണ്ട്. ആണും പെണ്ണും. അവർ കൂടെക്കൂടെ വിളിക്കാറുണ്ട്. എന്നാലും കേരളമല്ലേ കൂടുതൽ സുന്ദരം എന്ന തോന്നൽ ഇടയ്ക്കിടെ മനസ്സിൽ നുരച്ചു പൊന്തുന്നു.

കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
ത്രേസ്യാമ്മയും ജോയിയിൽ ഷാർജ ഫ്ലൈറ്റിൽ
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
കുവൈറ്റിൽ നിന്ന് അമ്മയും കൊച്ചു മകളും
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
കൊച്ചിയിൽ വന്നിറങ്ങിയ കുവൈറ്റിലെ മിടുക്കൻ
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
മാലദ്വീപിൽ നിന്ന് എത്തിയവർ കപ്പൽ ഇറങ്ങുന്നു
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
കപ്പലിൽ എത്തിയ ഒരു ഗർഭിണി.
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
ഉമ്മയും കൈക്കുഞ്ഞും കൊച്ചി ടെർമിനലിൽ
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
ദുബൈയിലെ വേൾഡ് ട്രേഡ് സെന്റർ
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
വേൾഡ് ട്രേഡ് സെന്റർ ഫീൽഡ് ഹോസ്പിറ്റലിലെ മലയാളി സ്റ്റാഫ്
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
വിജനമായ ദുബൈ തെരുവ്; ജോയി, ഭാര്യ റോസ് മേരി, അമ്മ ത്രേസ്യമ്മ
കേരളം എത്രഭേദം, ഞാൻ വരുന്നു--ലോകമാതൃദിനത്തിൽ ഗൾഫിൽ നിന്ന് തൊണ്ണൂറുകാരി  ഗ്രാൻമ (കുര്യൻ പാമ്പാടി)
തിരക്കില്ലാത്ത ദുബൈ മെട്രോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക