മാതാവ് (ഷുക്കൂര്‍ ഉഗ്രപുരം)
SAHITHYAM
10-May-2020
SAHITHYAM
10-May-2020

നിഘണ്ടുവിലെ
നിര്‍വ്വചനങ്ങളില്‍
ഇനിയും പൂരിപ്പിച്ച്
കഴിയാത്ത
നിര്‍വ്വചനങ്ങളില്‍
ഇനിയും പൂരിപ്പിച്ച്
കഴിയാത്ത
.jpg)
സംജ്ഞയാണ്
മാതാവിന്റേത്.
നദിയിലെ ജലവും
കരയിലെ മുളന്തണ്ടും
മഷിയും
മഷിത്തണ്ടുമാക്കി
എഴുതി
തീര്‍ക്കാനാവാത്ത
കവിതയുടെ
നിദര്‍ശനമാണമ്മ.
കനവും നിനവും
സ്വന്തത്തിനല്ലാതെ
നെയ്ത് കൂട്ടുന്ന
മെഴുകുതിരി
നാരിന്‍റെ പേരാണമ്മ.
കുടുംബത്തിന്
വെളിച്ചം നല്‍കി
ഉരുകിയൊലിച്ച്
ജീവിതം
തീര്‍ക്കുന്നവളാണ്
അമ്മ.
വിശ്വ ഗോളത്തിലെ
സ്‌നേഹത്തിന്‍
ഒലീവ് വൃക്ഷത്തിന്‍
വേര്
നില കൊള്ളുന്നത്
മാതാവെന്ന
സമുദ്രത്തിലാണ് .
സ്‌നേഹവും കണ്ണീരും
ഇഴുകിച്ചേര്‍ന്ന
മേഘ പാളികളുള്ള
നീലാകാശമാണവള്‍.
അവള്‍ പുഞ്ചിരി
തൂകുമ്പോഴാണ്
മാനത്ത് പതിനാലാം
രാവിലെ ചന്ദ്രിക
പിറകൊള്ളാറുള്ളത് .
രാവും പകലും
ഇരുളും വെളിച്ചവും
ദലവും ശാദ്വലവും
ഒരുപോലെ
നമിക്കുന്നുവമ്മയെ…
മാതാവിന്റേത്.
നദിയിലെ ജലവും
കരയിലെ മുളന്തണ്ടും
മഷിയും
മഷിത്തണ്ടുമാക്കി
എഴുതി
തീര്‍ക്കാനാവാത്ത
കവിതയുടെ
നിദര്‍ശനമാണമ്മ.
കനവും നിനവും
സ്വന്തത്തിനല്ലാതെ
നെയ്ത് കൂട്ടുന്ന
മെഴുകുതിരി
നാരിന്‍റെ പേരാണമ്മ.
കുടുംബത്തിന്
വെളിച്ചം നല്‍കി
ഉരുകിയൊലിച്ച്
ജീവിതം
തീര്‍ക്കുന്നവളാണ്
അമ്മ.
വിശ്വ ഗോളത്തിലെ
സ്‌നേഹത്തിന്‍
ഒലീവ് വൃക്ഷത്തിന്‍
വേര്
നില കൊള്ളുന്നത്
മാതാവെന്ന
സമുദ്രത്തിലാണ് .
സ്‌നേഹവും കണ്ണീരും
ഇഴുകിച്ചേര്‍ന്ന
മേഘ പാളികളുള്ള
നീലാകാശമാണവള്‍.
അവള്‍ പുഞ്ചിരി
തൂകുമ്പോഴാണ്
മാനത്ത് പതിനാലാം
രാവിലെ ചന്ദ്രിക
പിറകൊള്ളാറുള്ളത് .
രാവും പകലും
ഇരുളും വെളിച്ചവും
ദലവും ശാദ്വലവും
ഒരുപോലെ
നമിക്കുന്നുവമ്മയെ…
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments