Image

പ്രൊഫസറായി വിജയ്‌, ബെര്‍ലിനായി ഷാരൂഖ്‌; മണി ഹീസ്റ്റില്‍ `കാസ്റ്റിങ്ങു'മായി സംവിധായകന്‍

Published on 09 May, 2020
 പ്രൊഫസറായി വിജയ്‌, ബെര്‍ലിനായി ഷാരൂഖ്‌;  മണി ഹീസ്റ്റില്‍ `കാസ്റ്റിങ്ങു'മായി സംവിധായകന്‍


ലോകം മുഴുവന്‍ ആരാധകരുള്ള സ്‌പാനിഷ്‌ വെബ്‌ സീരീസാണ്‌ ക്രൈം ഗണത്തില്‍ പെട്ട മണി ഹീസ്റ്റ്‌. നാല്‌ ഭാഗങ്ങളായി ഇറങ്ങിയ നൈറ്റ്‌ഫ്‌ളിക്‌സ്‌ സീരീസ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌ അലക്‌സ്‌ റോഡ്രിഗോയാണ്‌. ഒരു സ്വകാര്യ ഓമ്‌ലൈനിനു നല്‍കിയ അഭിമുഖത്തിലാണ്‌ സീരിയലിന്റെ വിജയത്തെ കുറിച്ചും താമസിച്ചു ലഭിച്ച സ്വീകാര്യതയെ കുറിച്ചുമെല്ലാം അലക്‌സ്‌ സംസാരിച്ചത്‌.

അപ്രതീക്ഷിതമായി കിട്ടിയ പ്രതികരണത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും ലോക്ക്‌ ഡൗണായതിനാല്‍ കൂടുതല്‍ പ്രേക്ഷകര്‍ ഇതു കാണാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ നാലിനാണ്‌ സീരിയലിന്റെ നാലാം സീസണ്‍ റിലീസ്‌ ചെയ്‌തത്‌. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ്‌ ആരാധകര്‍. സ്‌പാനിഷ്‌ ഭാഷയിലാണ്‌ സീരിസ്‌ നിര്‍മിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുമുള്ളവര്‍ ഇപ്പോള്‍ ഷോ കാണുന്നുണ്ട്‌. 

ഇന്ത്യയിലും സീരീസിന്‌ വലിയ തോതില്‍ ആരാധകരുണ്ട്‌. ഈ സീരീസ്‌ ഇന്ത്യയില്‍ ചെയ്യുകയാണെങ്കില്‍ തങ്ങള്‍ സഹകരിക്കാന്‍ തയ്യാറാണെന്നു ഇതിനകം തന്നെ നിരവധി താരങ്ങള്‍ സമ്മതമറിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇതിനെല്ലാം മറുപടി പറയുകയാണ്‌ സംവിധായകന്‍ അലക്‌സ്‌. 

സെര്‍ജിയോ മാര്‍ഖ്വനോ അഥവാ പ്രൊഫസറുടെ കഥാപാത്രം ചെയ്യാന്‍ ഇളയ ദളപതി വിജയെയാണ്‌ സംവിധായകന്‍ അലക്‌സ്‌ തിരഞ്ഞെടുത്തത്‌. ബോളിവുഡ്‌ നടന്‍ ആയുഷ്‌മാന്‍ ഖുറാനയും ഈ വേഷത്തിന്‌ അനുയോജ്യമാണെന്ന്‌ അലക്‌സ്‌ പറയുന്നു. ഇതു കൂടാതെ മറ്റൊരു കേന്ദ്ര കഥാപാത്രമായ ബെര്‍ലിന്റെ വേഷത്തില്‍ ബോളിവുഡ്‌ താരമായ കിങ്ങ്‌ ഖാന്‍ ഷാറൂഖ്‌ ഖാനാണ്‌.

ഇവരെ കൂടാതെ മറ്റു ചില കഥാപാത്രങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങളുടെ പേര്‌ അദ്ദേഹം പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. തമിഴ്‌ നടന്‍ അജിത്തിന്‌ ബോഗോട്ടയുടെ വേഷം ചേരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഡെന്‍വറുടെ കഥാപാത്രമായി രണ്‍വീര്‍ സിങ്ങ്‌, ടമായോയായി മഹേഷ്‌ ബാബു, സ്വാരസായി സൂര്യ എന്നിങ്ങനെയാണ്‌ അലക്‌സിന്റെ ഇന്ത്യന്‍ കാസ്റ്റിങ്ങ്‌.

ഇതിനോട്‌ യോജിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേരാണ്‌ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യുന്നത്‌. ഇതെല്ലാം തന്റെ ചിന്തയില്‍ തോന്നിയതാണന്നും ആളുകള്‍ക്ക്‌ എതിര്‍പ്പുണ്ടാകാമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്‌. ആരാധകരുടെ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാലു സീസണുകള്‍ പൂര്‍ത്തിയായ മണി ഹീസ്റ്റ്‌ ഇതിനകം ലക്ഷക്കണക്കിന്‌ പ്രേക്ഷകരാണ്‌ കണ്ടത്‌. 2017ല്‍ ആദ്യ സീസണ്‍ വന്നപ്പോള്‍ അധികം പ്രേക്ഷക ശ്രദ്ധ നേടാതിരുന്ന സീരീസ്‌, രണ്ടാം സീസണ്‍ വന്നതിനു ശേഷമാണ്‌ ആഗോളതലത്തില്‍ വമ്പന്‍ ഹിറ്റായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക