കുവൈറ്റ് സിറ്റി: കേരള ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍,കല കുവൈറ്റ് അബാസിയ ബി യൂണിറ്റ് അംഗവും കാഞ്ഞങ്ങാട് സ്വദേശിയുമായ വേങ്ങയില്‍ ഗോപകുമാര്‍ (47) നാട്ടില്‍ മരിച്ചു. സംസ്‌കാരം നടത്തി.
കുവൈത്തിലെ ജോണ്‍ എനര്‍ജി കമ്പനി ജീവനക്കാരനാണ്. പിതാവ്: പരേതനായ വേങ്ങയില്‍ കര്‍ത്തമ്പു,മാതാവ് :തമ്പായി. ഭാര്യ: രജനി . മക്കള്‍ :രേവതി, ശ്രീക്കുട്ടി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍