Image

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തിലെ മികച്ച നാച്ചുറല്‍ ആക്ടര്‍ ഫഹദ്, മനസ് തുറന്ന് പ്രിയദര്‍ശന്‍

Published on 07 May, 2020
മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തിലെ മികച്ച നാച്ചുറല്‍ ആക്ടര്‍ ഫഹദ്, മനസ് തുറന്ന് പ്രിയദര്‍ശന്‍

 മലയാളത്തിലെ പുതുനിര നായകന്മാരില്‍ ഫഹദ് ഫാസിലാണ് മികച്ച നടനെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. വളരെ സ്വാഭാവികമാണ് ഫഹദിന്റെ അഭിനയമെന്ന് സംവിധായകന്‍ പറയുന്നു.മലയാളത്തിന് പുറമെ ബോളിവുഡിലും തിളങ്ങിയ സംവിധായകനാണ് പ്രിയദര്‍ശന്‍. 


ലളിതമായി ഹാസ്യം അവതരിപ്പിക്കുന്നതിലും ഫഹദിന് വിജയിക്കാന്‍ കഴിയുന്നുണ്ട്. ഒരുപക്ഷേ മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ എറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് ഫഹദെന്നും ന്യൂസ് മിനുട്ടിന് നല്‍കിയ  അഭിമുഖത്തില്‍പ്രിയദര്‍ശന്‍ പറഞ്ഞു. ഒപ്പം പ്രവര്‍ത്തിക്കണമെന്ന് തനിക്ക് ആഗ്രഹമുളള മറ്റൊരു മികച്ച നടന്‍ പൃഥ്വിരാജാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.


യുവനിരയിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അടുത്തുനിന്ന് നീരിക്ഷിക്കുന്നുണ്ട്. ചിലരുടെതൊക്കെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളാണെന്നും സംവിധായകന്‍ പറഞ്ഞു. മലയാളത്തിലെ പുതുനിര നടന്മാരോടൊപ്പം സിനിമകളുണ്ടാകാത്തതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു; ഈ തലമുറയുടെ അഭിനിവേശങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ താന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് പ്രിയദര്‍ശന്‍ പറയുന്നു.


 മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് സംവിധായകന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. വമ്ബന്‍ താരനിര അണിനിരക്കുന്ന സിനിമ അഞ്ച് ഭാഷകളിലായിട്ടാണ് എത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക