Image

സി.പി ജെയിംസിന്റെ സംസ്കാരം മെയ് പത്തിന്‌

Published on 06 May, 2020
സി.പി ജെയിംസിന്റെ സംസ്കാരം മെയ് പത്തിന്‌
ന്യൂയോർക്ക് : കോട്ടയം  എസ്  എച്ചു  മൌണ്ടിലുള്ള  പുത്തൻ വീട്  (ചെറുമൂട്) സി. പി  ജെയിംസ്  (90 ) ന്യൂയോർക്കിലുള്ള  സെൻറ് ജെയിംസ്  റീഹാബിൽ നിര്യാതനായി.

കോട്ടയം മാഞ്ഞൂർ  മാക്കീൽ അന്നമ്മയാണ്  ഭാര്യ.

ഡോ .ജോൺ  ജെയിംസ്  (വിചിതാ ഫാൾസ് , ടെക്സാസ് ), മാത്യു ജെയിംസ്  (നോർത്ത് പോർട്ട് , ന്യൂയോർക്ക് ) എന്നിവർ മക്കളാണ്.

ലെന്നി ഡിസൂസ (വർക്കല ), റീന പ്ലാച്ചേരി (നീണ്ടൂർ, കോട്ടയം ) എന്നിവരാണ്  മരുമക്കൾ.

ജോയേൽ , മിലേനിയ , റയാൻ , ഇവാൻ , ആൻ , അലൻ  എന്നിവരാണ്  കൊച്ചു മക്കൾ.

മറ്റുള്ളവർക്ക്  എന്നും മാതൃകയായി ,നിസ്വാർത്ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച  സഹായമനസ്കതയുള്ള  ഒരു  മനുഷ്യസ്നേഹിയായിരുന്നു  ജെയിംസ് .

മെയ്  10  ഞായറാഴ്ച  രാവിലെ 10  മുതൽ 12  വരെ  Branch Funeral home (190 E. Main St, Smithtown, NY 11787) -ൽ  മൃതശരീരം  പൊതുദർശനത്തിന്  വയ്ക്കുന്നതാണ് . തുടർന്ന്

Northport Rural Cemetery ( 23 Sandy Hollow Rd, Northport, NY 11768) - യിൽ സംസ്കരിക്കും.  കോവിഡ്-19  നിയന്ത്രണങ്ങൾക്ക്  വിധേയമായിട്ടായിരിക്കും  സംസ്കാര ശുശ്രൂഷകൾ  നിർവ്വഹിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക