Image

മകള്‍ കാനഡയില്‍ ഹോം ക്വാറന്റിനില്‍; അവിടെ സാഹചര്യം വളരെ മോശമാണ്, ആശങ്ക പങ്കുവച്ച്‌ ആശാ ശരത്ത്

Published on 06 May, 2020
മകള്‍ കാനഡയില്‍ ഹോം ക്വാറന്റിനില്‍;  അവിടെ സാഹചര്യം വളരെ മോശമാണ്, ആശങ്ക പങ്കുവച്ച്‌ ആശാ ശരത്ത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ആശാ ശരത്ത്. ഗുരുവായൂര്‍ അമ്ബലത്തില്‍ നൃത്ത പരിപാടിക്കായി നാട്ടില്‍ വന്നപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. അതോടെ ദുബായിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിയാതെപെട്ടിരിക്കുകയാണ് താരം. ഭര്‍ത്താവും മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകള്‍ കാനഡയിലാണെന്ന ആശങ്കയിലാണ് ആശ. കൂടാതെ സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരുമടക്കം ദുബായില്‍ കഴിയുന്നതും ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.


'പത്തിരുപത്തിയഞ്ച് വര്‍ഷമായി ദുബായില്‍ ജീവിക്കുന്ന ആളാണ് ഞാന്‍. കൂടെ ജോലി ചെയ്യുന്ന ആളുകള്‍, സുഹൃത്തുക്കള്‍ അങ്ങനെ ഒരുപാട് പേര്‍ അവിടെ ഉണ്ട്. പിന്നെ അവിടെ കലാകാരന്മാരും സുഹൃത്തുക്കളുമൊക്കെ കുടുങ്ങി കിടക്കുകയാണ്. ഭര്‍ത്താവും ഒരു മകളും എന്റെ കൂടെ നാട്ടിലുണ്ട്. ഗുരുവായൂര്‍ അമ്ബലത്തില്‍ ഉത്സവത്തിന് പ്രോഗ്രാം ചെയ്യാന്‍ വന്നതായിരുന്നു ‍ഞാന്‍. എന്റെ കൂടെ ഇവരും വന്നു. മറ്റൊരു മകള്‍ കാനഡയില്‍ ആണ്. അതിന്റെ ആശങ്കയും വിഷമവും ഉണ്ട്.'


കാനഡയില്‍ സാഹചര്യം വളരെ മോശമാണ്. മകള്‍ അവിടെ ഹോം ക്വാറന്റിനില്‍ ആണ്. യൂണിവേര്‍സിറ്റികളും ഹോസ്റ്റലുമൊക്കെ അടച്ചു. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നു. കീര്‍ത്തന എന്നാണ് അവളുടെ പേര്. ഒരു വീട്ടില്‍ മുറിയില്‍ ഇരിക്കുകയാണ് അവള്‍. എന്നുവരാന്‍ പറ്റും എന്നൊന്നും അറിയില്ല. എന്നാണ് വിമാനസര്‍വീസ് തുടങ്ങുന്നതെന്നും അറിയില്ല.


 വന്നാല്‍ തന്നെ യുഎഇയില്‍ ആണോ അതോ ഇന്ത്യയിലാണോ വരാന്‍ പറ്റുന്നതെന്നും അറിയില്ല. അമ്മയെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ മാത്രമല്ല എത്രയോ അമ്മമാര്‍.' ആശ ശരത്ത് പങ്കുവച്ചു

Join WhatsApp News
Tom chacko 2020-05-06 10:13:19
Don't worry, Asha. So many are there like her. Keerthana should be alright. God Bless
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക