Image

ഡോ. ശശി തരൂര്‍ എം പി പ്രവാസികളുമായി സംവദിക്കുന്നു

ജോസഫ് ഇടിക്കുള Published on 06 May, 2020
 ഡോ. ശശി തരൂര്‍ എം പി  പ്രവാസികളുമായി സംവദിക്കുന്നു
ന്യൂയോര്‍ക്ക് : പ്രമുഖ കോണ്‍ഗ്രസ്  നേതാവും തിരുവനന്തപുരം എം പി യുമായ ഡോ ശശി തരൂര്‍  ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി സംവദിക്കുന്നു. മേയ് 9 ന് ഇന്ത്യന്‍ സമയം രാത്രി 7:30 ന് (ന്യൂ യോര്‍ക്ക് ടൈം രാവിലെ 10 മണി)  വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രാതിനിധ്യം  ഉറപ്പാക്കികൊണ്ടാണു പരിപാടിയുടെ നടത്തിപ്പ് എന്ന് സംഘാടകര്‍ അറിയിച്ചു. (The Pandemic and World Disorder)  ദി പാന്‍ഡെമിക് ആന്‍ഡ് വേള്‍ഡ് ഡിസോര്‍ഡര്‍ എന്നതാണു പരിപാടിയുടെ വിഷയം. പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ ആശങ്കകള്‍ പങ്കു വെക്കുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള ഒരവസരമായിട്ടാണു ഈ പരിപാടി കണക്കാക്കപ്പെടുന്നത്.

കോവിഡ് -19 വ്യാപനത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളും ഇതിനുള്ളില്‍ തന്നെ എല്ലാവരുടേയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംവാദം വിവിധ സോഷ്യല്‍ മീഡിയകളിലും ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെടും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസഫ് ഇടിക്കുള (ഇവന്റ് പി. ആർ. ഓ) -201-421-5303.

 ഡോ. ശശി തരൂര്‍ എം പി  പ്രവാസികളുമായി സംവദിക്കുന്നു
Join WhatsApp News
ജോയി കോരുത് 2020-05-06 22:37:04
ഇതിനോടകം വിവാദമായ ഈ പരിപാടിയുടെ പേരിൽ ഒരു സംഘം ഒരു ഗ്രൂപ് തുടങ്ങുന്നു. പലരും അതിൽ നിന്ന് ഇറങ്ങിപോകുന്നു. ഇപ്പോൾ ഇത് കൊൺഗ്രെസ്സ് ന്റെ നേതൃത്വത്തിൽ നടത്തും എന്ന് വരുന്നു. പക്ഷേ, അമേരിക്കയിലെ ഒരു കോണ്ഗ്രസ് നേതാവ് പോലും ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആരാണ് ഇത് ഹൈജാക്ക് ചെയ്തത്. എവിടെയോ എന്തോ ചീഞ്ഞുനാറുന്നത് പോലെ തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക