Image

ഡാളസ് കൗണ്ടിയിൽ തുടർച്ചയായി മൂന്നാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്

പി.പി.ചെറിയാൻ Published on 06 May, 2020
ഡാളസ് കൗണ്ടിയിൽ തുടർച്ചയായി മൂന്നാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്

ഡാളസ്:- അമേരിക്കയിലെ കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളായ ന്യൂയോർക്ക്, ന്യൂജേഴ്സി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടപ്പോൾ ടെക്സസ് സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ഡാളസിൽ ഓരോ ദിവസവും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി കൗണ്ടി ജഡ്ജി മെയ് 5 ചൊവ്വാഴ്ച വൈകിട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതു വരെ ഡാളസ് കൗണ്ടിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4623 ആയി ഉയർന്ന് മെയ് 5-ന് 253 കേസാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. മെയ് 4 തിങ്കളാഴ്ച 237 ഉം മെയ് 3 ഞായറാഴ്ച 234  കേസുകളും സ്ഥിരീകരിച്ചിരുന്നു'
ഡാളസ് കൗണ്ടി ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിന്റെ കണക്കുകൾ ഉദ്ധരിച്ചാണ് ജഡ്ജിയുടെ വെളിപ്പെടുത്തൽ.
മെയ് 5 ചൊവ്വാഴ്ച കോ വിഡ് 19 മായി ബന്ധപ്പെട്ടു ഏഴു മരണം റിപ്പോർട്ട് ചെയ്തു.ഇതോടെ മരിച്ചവരുടെ എണ്ണം 121 ആയി.
കൗണ്ടിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് അയവു വരുത്തിയെങ്കിലും സോഷ്യൽ ഡിസ്റ്റൻസിങ്ങും ഹൈജീനും തുടർന്നും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മെയ് 8 വെള്ളിയാഴ്ച മുതൽ കുറേക്കൂടി നിയന്ത്രണങ്ങൾക്ക് അയവുവരുമെന്ന് കൗണ്ടി അധികൃതർ അറിയിച്ചു.
ഡാളസ് കൗണ്ടിയിൽ തുടർച്ചയായി മൂന്നാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക