Image

ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സഹായധനം പ്രഖ്യാപിക്കണം: ഓവര്‍സീസ് എന്‍സിപി

Published on 05 May, 2020
 ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സഹായധനം പ്രഖ്യാപിക്കണം: ഓവര്‍സീസ് എന്‍സിപി

കുവൈത്ത്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പ്രവാസികളെ സ്വദേശത്ത് തിരിച്ചെത്തിക്കുന്നതിനുള്ള തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും അതോടൊപ്പം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും പ്രവാസി സംഘടനയായ ഓവര്‍സീസ് എന്‍സിപി ആവശ്യപ്പെട്ടു.

ജോലിയും മറ്റു വരുമാന മാര്‍ഗങ്ങളും നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കേന്ദ്രം സഹായം പ്രഖ്യാപിക്കുക, ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ സമയബന്ധിതമായ വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകള്‍, വെള്ളം മറ്റ് അവശ്യ സാധനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുക, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുക രോഗം ബാധിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ വിദേശത്തു നിന്നു നാട്ടിലേക്കുള്ള വിമാന യാത്രാ ചെലവുകള്‍, വിമാന താവളത്തില്‍ നിന്ന് സ്വദേശത്തേക്കുള്ള അഭ്യന്തര യാത്രാ ചെലവുകള്‍ , ക്വാറന്റൈന്‍ ചെലവുകള്‍ തുടങ്ങിയ സൗജന്യമാക്കുക എന്നീ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാന്‍സീസും ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരിയും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക