Image

സാധാരണ ജീവിതത്തിലേക്കു മടങ്ങാനൊരുങ്ങി യൂറോപ്പ്

Published on 05 May, 2020
 സാധാരണ ജീവിതത്തിലേക്കു മടങ്ങാനൊരുങ്ങി യൂറോപ്പ്

ബ്രസല്‍സ്: കൊറോണവൈറസ് ഉയര്‍ത്തിയ ഭീതി ഇറ്റലിയും സ്‌പെയ്‌നും ഇപ്പോള്‍ ഒരു പരിധി വരെ യുകെയും മറികടന്നു തുടങ്ങിയിരിക്കുന്നു. മറ്റു രാജ്യങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ നല്ല രീതിയില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു. ചിലയിടങ്ങളെങ്കിലും വൈറസ് ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട ിരിക്കുകയാണ് ഇപ്പോള്‍. മിക്കയിടങ്ങളിലും കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ നിലവില്‍ വന്നു തുടങ്ങി. പലയിടങ്ങളിലും അടുത്ത തിങ്കളാഴ്ചയോടെ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും.
ഇതര രാജ്യങ്ങളെ അപേക്ഷിച്ച് രോഗബാധ കാര്യമായി ബാധിക്കാത്ത ഡെന്‍മാര്‍ക്കില്‍ സ്ഥിതിഗതികള്‍ ഏറെക്കുറേ സാധാരണ നിലയിലേക്ക് തിരിച്ചുവന്നു കഴിഞ്ഞു. സ്‌കൂളുകളില്‍ ചെറിയ ക്‌ളാസുകളും അധ്യയനം പുനരാരംഭിച്ചു.

സ്‌പെയ്‌നില്‍ പത്തു പേര്‍ക്കു വരെ കൂട്ടം ചേരാന്‍ അനുമതി

മാഡ്രിഡ്: ലോക്ക്ഡൗണ്‍ പിന്‍വലിക്കലിന്റെ രണ്ടാം ഘട്ടത്തില്‍ സ്‌പെയ്ന്‍ പത്തു പേര്‍ക്കു വരെ ഒരുമിച്ച് കൂടാന്‍ അനുമതി നല്‍കും. ടെറസ് സൗകര്യമുള്ള റെസ്‌റററന്റുകളുടെയും ബാറുകളുടെയും ടെറസില്‍ ശേഷിയുടെ പകുതി ആളുകളെ പ്രവേശിപ്പിക്കും.

മുപ്പതു ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് തുടക്കത്തില്‍ അനുമതി നല്‍കിയിരുന്നത്. ഇതു വലിയ നഷ്ടത്തിനു കാരണമാകുമെന്ന് ബാര്‍, റെസ്‌റററന്റ് ഉടമകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അന്പതു ശതമാനമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

പകുതി ശേഷിയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാലും മുഴുവന്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശന്പളവും നല്‍കേണ്ടി വരും എന്നാണ് ഉടമകള്‍ ചൂണ്ട ിക്കാട്ടുന്നത്.

മേയ് പതിനൊന്നിനാണ് സ്‌പെയ്‌നില്‍ ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടം ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ആദ്യ ഘട്ടം മേയ് നാലിന് പ്രാബല്യത്തില്‍ വന്നു.സ്‌പെയ്‌നില്‍ ബീച്ചുകളില്‍ പോലും തിരക്കേറുന്ന കാഴ്ചയാണ്. നല്ല കാലാവസ്ഥയില്‍ കടലോരങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലും അധികൃതര്‍ക്കു സാധിക്കുന്നില്ല. കരുതല്‍ തുടരണമെന്ന പ്രധാനമന്ത്ര പെഡ്രോ സാഞ്ചസിന്റെ ആഹ്വാനം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.

ഫ്രാന്‍സില്‍ വളരെ നിയന്ത്രിതമായാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. മേയ് 11 മുതല്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുണ്ട ാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെ ങ്കിലും വളരെ സമയമെടുത്തുള്ള എക്‌സിറ്റ് പദ്ധതിയാണ് രാജ്യം തയാറാക്കിയിട്ടുള്ളത്.

സ്വിറ്റ്‌സര്‍ലന്‍ഡുകാരെ സംബന്ധിച്ച് വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇത്രയധികം നിയന്ത്രണങ്ങളുള്ള ഒരു കാലഘട്ടം ഓര്‍മയില്‍ പോലുമില്ല. അതിനാല്‍ തന്നെ ഉപാധികള്‍ എന്തു തന്നയായാലും അംഗീകരിച്ച് ലഭ്യമായ സ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള മനസ്ഥിതിയിലാണ് അവിടെയുള്ളവര്‍.

ലോക്ക്ഡൗണ്‍ അയയുന്‌പോള്‍ ഇറ്റലിക്ക് ആശയക്കുഴപ്പം


റോം: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഒഴിവാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇറ്റലി. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്.രണ്ടു മാസം മുന്പ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം മരണനിരക്ക് നിലവില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതോടെ ഇറ്റലിയിലെ സന്പൂര്‍ണ ലോക്ക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചു. എന്നാല്‍, തിങ്കളാഴ്ച ലഭ്യമാകുന്ന ഇളവുകള്‍ സംബന്ധിച്ച് രാജ്യത്ത് കടുത്ത ആശയക്കുഴപ്പം തുടരുകയാണ്.

രണ്ടു മാസം ദീര്‍ഘിച്ച ലോക്ക്ഡൗണിനാണ് തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്നത്. പലര്‍ക്കും ഇതില്‍ ആഹ്‌ളാദത്തിലുപരി ആശങ്കകളാണുള്ളത്.

സര്‍ക്കാര്‍ പൊതുവായി ഇളവുകള്‍ സംബന്ധിച്ച് ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെ ങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് ആശയക്കുഴപ്പത്തിന് പ്രധാന കാരണം.

സ്വന്തം മേഖലകളില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട ്. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുന്നതിനു തടസമില്ല. പാര്‍ക്കുകള്‍ വീണ്ട ും തുറക്കും. എന്നാല്‍, സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച നിബന്ധനകള്‍ തുടരുകയും ചെയ്യും

രോഗം ഏറ്റവും രൂക്ഷമായി നടമാടിയ ഇറ്റലിയില്‍ അടക്കം പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഇറ്റലിയില്‍ രണ്ടാം ഘട്ട ഇളവുകള്‍ മേയ് 4 മുതല്‍ പ്രാബല്യത്തിലായി.ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ഭാഗികമായി ഇളവ് ചെയ്ത രാജ്യത്ത് പാര്‍ക്കില്‍ പോയി ഔട്ട്‌ഡോര്‍ വ്യായാമം ചെയ്യുന്നതുള്‍പ്പെടെ ചില സ്വാതന്ത്ര്യങ്ങള്‍ ഇത് തിരികെ നല്‍കിയെങ്കിലും, സഞ്ചാര സ്വാതന്ത്ര്യം പരിമിതമാണ് പ്രത്യേകിച്ച് കൂടുതല്‍ ദൂരങ്ങളില്‍ യാത്രയ്ക്ക്.

ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരല്‍ പോലെ കുടുംബ പാര്‍ട്ടികളും നിരോധിച്ചിരിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും 'കോന്‍ജിയുണ്ടി'ധ (ബന്ധുക്കളെ കാണുന്നത്) യുമായി സോഷ്യലൈസ് ചെയ്യുന്‌പോള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

കുട്ടികളുടെ കളിസ്ഥലങ്ങള്‍ അല്ലെങ്കില്‍ ഔട്ട്‌ഡോര്‍ ജിമ്മുകള്‍ പോലുള്ള ചില മേഖലകള്‍ അടച്ചിട്ടില്ല, അവിടെ ഒരേസമയം പ്രവേശിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

പിക്‌നിക്കുകളോ മറ്റ് ഒത്തുചേരലുകളോ കര്‍ശനമായി നിരോധിച്ചിരിക്കുന്നു, ഒപ്പം കുട്ടികള്‍ക്കൊപ്പമോ സഹായം ആവശ്യമുള്ളവരോ അല്ലാതെ ഒറ്റയ്ക്ക് പാര്‍ക്കില്‍ പോകാം.

തുടക്കം മുതല്‍ പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന സ്വീഡന്‍ അതിലും ഇളവു നല്‍കിത്തുടങ്ങി. ജര്‍മനിയില്‍ വ്യാപകമായി ഇളവുകള്‍ അനുവദിക്കപ്പെടുന്നുണ്ടെ ങ്കിലും ഇതിനു വേഗം കൂടിപ്പോയെന്ന പരാതിയും വ്യാപകമാണ്.

അതിര്‍ത്തികള്‍ തുറന്നു


സ്വിറ്റ്‌സര്‍ലന്‍ഡിനും ഇറ്റലിക്കും ഇടയിലുള്ള ചില അതിര്‍ത്തികള്‍ മേയ് നാലിന് വീണ്ടും തുറന്നു. ഇറ്റലിയും ടിസിനോയും തമ്മിലുള്ള മൂന്ന് അതിര്‍ത്തികള്‍ മാര്‍ച്ച് പകുതി മുതല്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ മൂന്ന് ക്രോസിംഗുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രം ഇനി ഉപയോഗത്തിലായിരിക്കും. രാവിലെ 5 മുതല്‍ 9 വരെയും, വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയുമാണ് സമയം.

എന്നാല്‍ മറ്റഅതിര്‍ത്തിയിലെ ഗതാഗതം പുനരാരംഭിക്കുന്നതിനും ട്രാഫിക് ജാം തടയുന്നതിനും ഈ അധിക ക്രോസിംഗുകള്‍ വീണ്ടും തുറക്കുന്നത് മേയ് 11 മുതലായിരിക്കും.

പ്രധാനമായും ഇറ്റലിയില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള തൊഴിലാളികള്‍ക്കാണ് ഇവ സ്വിസ് ജോലികളിലേക്ക് ദിനംപ്രതി യാത്ര ചെയ്യുന്നത്. 67,800 ലധികം ഇറ്റലിക്കാര്‍ ടിസിനോയില്‍ ജോലി ചെയ്യുന്നുണ്ട്, അവരില്‍ 4,000 ത്തോളം പേര്‍ കന്റോണിന്റെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നു.

മാര്‍ച്ച് 11 നും 17 നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇറ്റലിയുമായുള്ള അതിര്‍ത്തി കടന്നുള്ള ഭൂരിഭാഗവും അടച്ചിരുന്നു. ആദ്യകാല കോവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും ഉത്ഭവിച്ചത് അവിടെ നിന്നാണ്.

മാര്‍ച്ച് 25 ന് സ്വിസ് അധികൃതര്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീട്ടുകയും എല്ലാ ഷെങ്കന്‍ രാജ്യങ്ങളിലും അതിര്‍ത്തി പരിശോധന നടപ്പാക്കുകയും ചെയ്തു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അതിര്‍ത്തി കടന്നുള്ള പെര്‍മിറ്റ് കൈവശമുള്ളവര്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

എന്നാല്‍ ഏപ്രില്‍ അവസാനത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫ്രാന്‍സുമായുള്ള അതിര്‍ത്തിയില്‍ ചില എന്‍ട്രി പോയിന്റുകള്‍ വീണ്ടും തുറക്കുന്നതിലൂടെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തുടങ്ങി. ജനീവയില്‍ ജോലി ചെയ്യുന്ന 85,000 ഫ്രഞ്ച് ജോലിക്കാര്‍ക്ക് വരാന്‍ തടസങ്ങളുണ്ടായി. മേയ് 11 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പ്രവേശിക്കാന്‍ വീണ്ടും അര്‍ഹതയുള്ളവരായി.

ജര്‍മനിക്കു താങ്ങായി അഭയാര്‍ഥികള്‍

ബര്‍ലിന്‍: കഷ്ടകാലത്ത് താങ്ങായി നിന്ന രാജ്യത്തെ തിരിച്ച് സഹായിക്കാന്‍ കിട്ടിയ അവസരം അഭയാര്‍ഥികളും പാഴാക്കിയില്ല. രാജ്യത്തെ വിവിധ കമ്യൂണിറ്റി സെന്ററുകളിലും അഭയാര്‍ഥി ക്യാന്പുകളിലും മറ്റും മാസ്‌ക് നിര്‍മാണം അടക്കം തങ്ങളാല്‍ കഴിയുന്ന ജോലികള്‍ ചെയ്ത് ആതിഥേയ രാജ്യത്തെ സഹായിക്കുകയാണവര്‍.

എല്ലാ പൊതു ഗതാഗത സംവിധാനങ്ങളിലും കടകളിലും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമായ ദശലക്ഷക്കണക്കിനു മാസ്‌കുകള്‍ നിര്‍മിക്കാന്‍ ഇവരാണിപ്പോള്‍ പ്രധാന ആശ്രയം എന്നു തന്നെ പറയാം.

സമൂഹത്തിലെ മറ്റേതു വിഭാഗത്തെയും പോലെ ലോക്ക്ഡൗണ്‍ അഭയാര്‍ഥികളെയും ബാധിച്ചിട്ടുണ്ട്. ഈ രാജ്യത്ത് ഇനി എന്താണു ഭാവി എന്നു പോലും ഉറപ്പില്ല. എന്നിട്ടും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജര്‍മന്‍ സമൂഹവുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് പലരും വിശ്വസിക്കുന്നു.

ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കണക്കുകള്‍

ഒരു പഠനമനുസരിച്ച്, ജര്‍മനിയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞത് 1.8 ദശലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഔദ്യോഗികമായി പറഞ്ഞതിനേക്കാള്‍ പത്തിരട്ടി കൂടുതലാണ്.

നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയയിലെ ഗംഗെല്‍റ്റില്‍ നടന്ന ഒരു ശാസ്ത്രീയ പഠനത്തിന്റെ ഫലമാണിത്. ഇത് കൊറോണ പാന്‍ഡെമിക്കിന്റെ ശക്തി കുറച്ചു കാണാനേ കഴിയൂ. ബോണ്‍ സര്‍വകലാശാല തിങ്കളാഴ്ച വെളിപ്പെടുത്തിയത് 1,62,600 ഔദ്യോഗികമായി അണുബാധകരും 6,700 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത ബര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ആര്‍കെഐ) വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രൊജക്ഷന്‍ നടത്തിയത്.

എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം ഗണ്യമായി കൂടുതലാണെന്ന് ആര്‍കെഐ തന്നെ അനുമാനിക്കുന്നു. ജര്‍മനിയിലെ അണുബാധ പ്രക്രിയയെക്കുറിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരാനായത് ബോണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ വൈറോളജിസ്റ്റ് ഹെന്‍ഡ്രിക് സ്ട്രീക്കും സഹപ്രവര്‍ത്തകരായ ഗവേഷകരും ഹെന്‍സ്ബര്‍ഗ് ജില്ലയിലെ ഗംഗെല്‍റ്റിലെ 405 വീടുകളിലായി 919 പേരെ അഭിമുഖം നടത്തിയതിന്റെ വെളിച്ചത്തിലാണ്.


അയര്‍ലന്‍ഡില്‍ ഡ്രോണ്‍ വഴി പ്രിസ്‌ക്രിപ്ഷനുകള്‍ എത്തിക്കും


ഡബ്‌ളിന്‍: ഭക്ഷ്യ വസ്തുക്കള്‍ ഡെലിവര്‍ ചെയ്യുന്നതിന് അനുമതി നിഷേധിക്കപ്പെട്ട ഡ്രോണ്‍ കന്പനി അയര്‍ലന്‍ഡിലെ ആരോഗ്യ മന്ത്രാലയവുമായി പ്രിസ്‌ക്രിപ്ഷനുകള്‍ വീടുകളിലെത്തിക്കുന്നതിന് കരാറിലെത്തി.

മണിഗാല്‍ എന്ന ചെറുപട്ടണത്തിലാണ് പദ്ധതി ആദ്യമായി പരീക്ഷിക്കുന്നത്. പ്രിസ്‌ക്രിപ്ഷന്‍ എത്തിക്കുന്നതിനു പുറമേ, പുറത്തു പോകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്നുകള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.

മന്ന എയ്‌റോ എന്ന സ്ഥാപനമാണ് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടിവുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. വെയില്‍സില്‍ നിര്‍മിച്ച ഡ്രോണുകളാണ് ഇതിന് ഉപയോഗപ്പെടുത്തുക.

ഐല്‍ ഓഫ് വൈറ്റില്‍ സമാനമായ പദ്ധതിക്ക് യുകെയും അനുമതി നല്‍കിയിട്ടുണ്ട്.

യൂറോസ്റ്റാര്‍ യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം

ബ്രസല്‍സ്: യൂറോസ്റ്റാര്‍ യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധം. യാത്രക്കാര്‍ അടുത്ത് ഇടപഴകുന്നതു വഴി കൊറോണവൈറസ് പടരുന്നതിനുള്ള സാധ്യത ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയ്‌നുകള്‍ക്കുള്ളില്‍ മാസ്‌ക് ധരിച്ചിരിക്കണമെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ ശേഷം പരിമിതമായ സര്‍വീസുകളാണ് യൂറോസ്റ്റാര്‍ നടത്തിവരുന്നത്.

ലണ്ട ന്‍ - പാരീസ് - ബ്രസല്‍സ് ക്രോസ് ചാനല്‍ ട്രെയ്‌നുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് യാത്ര നിഷേധിക്കാനും പിഴ ചുമത്താനും അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നാണ് യൂറോസ്റ്റാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

പാരീസ് - ബ്രസല്‍സ് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ ഉപാധികളോടെ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ഫ്രഞ്ച്, ബെല്‍ജിയന്‍ സര്‍ക്കാരുകള്‍ ആലോചിച്ചു വരികയാണ്.

ബള്‍ഗേറിയ

സോഫിയ: ഔട്ട്‌ഡോര്‍ മാസ്‌ക് ആവശ്യകത മെയ് ഒന്നിന് നിര്‍ത്തലാക്കിയ രാജ്യമാണ് ബള്‍ഗേറിയ. ആളുകള്‍ക്ക് ഇപ്പോള്‍ പാര്‍ക്കുകളിലും തെരുവുകളിലും ബസ് സ്റ്റോപ്പുകളിലും വായ മൂക്ക് സംരക്ഷണം ഇല്ലാതെ കഴിയും.ബസുകളിലും ട്രെയിനുകളിലും ഷോപ്പുകളിലും പള്ളികളിലും മാസ്‌ക് ആവശ്യകത മെയ് 13 വരെ ബാധകമാണ്. അതോടെ രണ്ട ് മാസത്തെ അടിയന്തരാവസ്ഥ രാജ്യത്ത് അവസാനിക്കും.

ഞായറാഴ്ച മുതല്‍, എല്ലാ ദേശീയ, പ്രകൃതി പാര്‍ക്കുകളും ബാല്‍ക്കണ്‍ പര്‍വതങ്ങളും ചില നിയന്ത്രണങ്ങളോടെ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ വീണ്ടും തുറക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ രാജ്യത്തെ പ്രതിസന്ധി ടീം പരിശോധിച്ചു വരികയാണ്.

ക്രൊയേഷ്യ

ജര്‍മന്‍കാരുടെ ജനപ്രിയമായ ഹോളിഡേ ഡെസ്റ്റിനേഷനാണ് ക്രൊയേഷ്യ. ഇവിടെ അടുത്ത ഉപഭോക്തൃ സന്പര്‍ക്കമുള്ള സേവന ദാതാക്കളെ (ഹെയര്‍ഡ്രെസ്സര്‍മാര്‍, ബ്യൂട്ടിഷ്യന്‍, ബ്യൂട്ടി സലൂണുകള്‍) തിങ്കളാഴ്ച മുതല്‍ തുറന്നു. എന്നാല്‍ ചില മുന്‍കരുതലോടെ വേടമെന്നും മാത്രം.
മേയ് 11 ന് വലിയ ഷോപ്പിംഗ് സെന്ററുകളും റെസ്റ്റോറന്റുകളും ഓപ്പത്ത എയര്‍ സേവനത്തോടെ തുറക്കും. പ്രൈമറി സ്‌കൂളുകളും ഡേ കെയര്‍ സെന്ററുകളും പ്രവര്‍ത്തിച്ചു തുടങ്ങും.

ഐസ് ലാന്റ്

തിങ്കളാഴ്ച മുതല്‍, മുന്പ് നിയന്ത്രണങ്ങളോടെ തുറന്ന നോര്‍ത്ത് അറ്റ്‌ലാന്റിക് ദ്വീപിലെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് മടങ്ങി. ആഴ്ചകളായി അടച്ചിട്ടിരിക്കുന്ന സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും വീണ്ടും തുറന്നു. ഹെയര്‍ഡ്രെസ്സര്‍മാര്‍, മസാജ് തെറാപ്പിസ്റ്റുകള്‍, ബ്യൂട്ടി സലൂണുകള്‍, ദന്തഡോക്ടര്‍മാര്‍, മ്യൂസിയങ്ങള്‍ എന്നിവയും പ്രവര്‍ത്തനം തുടങ്ങി. യോഗങ്ങളില്‍ പങ്കെടുക്കാവുന്നരുടെ എണ്ണം 20 ല്‍ നിന്ന് 50 ആക്കി.

ബ്രിട്ടനില്‍ കോവിഡ് പ്രഭവകേന്ദ്രം മാറുന്നു

ലണ്ടന്‍: ബ്രിട്ടനിലെ കൊറോണവൈറസ് ബാധയുടെ പ്രഭവകേന്ദ്രം എന്ന സ്ഥാനം തലസ്ഥാനമായ ലണ്ട നില്‍നിന്ന് ഇംഗ്ലണ്ടിന്റെ വടക്കു പടിഞ്ഞാറന്‍ മേഖല ഏറ്റെടുക്കുന്നു.നിലവില്‍ ഏറ്റവും കൂടുതലാളുകള്‍ കൊറോണവൈറസ് ബാധയ്ക്ക് ചികിത്സയിലുള്ളത് ഇവിടത്തെ ആശുപത്രികളിലാണ് 2191 പേര്‍. ലണ്ട നില്‍ 2033 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.രോഗബാധ പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് ലണ്ട നിലേതിനെക്കാള്‍ കൂടുതല്‍ രോഗികളുടെ എണ്ണം രാജ്യത്തിന്റെ മറ്റേതെങ്കിലും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഏപ്രില്‍ എട്ടിന് 4813 പേര്‍ വരെ ലണ്ട നിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയാണിത്.അതേസമയം, വടക്കു പടിഞ്ഞാറന്‍ ഇംഗ്‌ളണ്ട ില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏപ്രില്‍ മൂന്നിനായിരുന്നു 2908 പേര്‍. അന്ന് വെസ്‌ററ് മിഡ് ലാന്‍ഡ്‌സിലും അതിലധികം രോഗികളുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക