Image

മഹാമാരി  18-24 മാസം വരെ  നീണ്ടു നിന്നേക്കാമെന്ന്  സി.ഐ.ഡി.ആർ.എ.പി പഠന റിപ്പോർട്ട് (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 05 May, 2020
മഹാമാരി  18-24 മാസം വരെ  നീണ്ടു നിന്നേക്കാമെന്ന്  സി.ഐ.ഡി.ആർ.എ.പി  പഠന റിപ്പോർട്ട്  (ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്സി: കോറോണവൈറസ് മഹാമാരി 18 മുതല്‍ 24 മാസം വരെ നീണ്ടുനിന്നേക്കാമെന്ന് സെന്റര് ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ആന്‍ഡ് പോളിസി (സി.ഐ.ഡി.ആര്‍.എ.പി) ഗവേഷണ സംഘത്തിന്റെ പഠനറിപ്പോര്‍ട്ട്. കോവിഡ്-19 ഭാവിയും ഈ മഹാമാരിയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ തുടങ്ങിയ വിശദമായ കാര്യങ്ങളെക്കുറിച്ചു സി.ഐ.ഡി.ആര്‍.എ.പി വ്യൂ പോയിന്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പേപ്പറില്‍ ആണ് ഇങ്ങനെ ഒരു സാധ്യത കാണുന്നത്.

ഈ പാന്‍ഡെമിക്കിനെ ( മഹാമാരി ) പിടിച്ചുകെട്ടണമെങ്കില്‍ കുറഞ്ഞത് 60 മുതല്‍ 70 ശതമാനം വരെയുള്ള ജനസംഖ്യയില്‍ വൈറസില്‍ നിന്നു തന്നെനൈസര്‍ഗികമായ സ്വയം പ്രതിരോധശേഷി ( herd immunity)യുണ്ടാകേണ്ടി വരുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സി.ഐ.ഡി.ആര്‍.എ.പിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ക്രിസ്റ്റീന്‍ എ. മൂറെ, ഹാര്‍വാഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് ഓഫ് എപ്പിഡിമിയോളജി കീഴിലുള്ള സെന്റര് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയനാമിക്ക് ഡയറക്ടര്‍ ഡോ. മാര്‍ക്ക് ലിപ്‌സിച്ച് , ട്യുലെ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പുബ്ലിക്ക് ഹെല്‍ത്ത് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസര്‍ ജോണ്‍ ബാരി, സി.ഐ.ഡി.ആര്‍.എ.പി ഡയറക്ടറും യൂണിവേഴ്‌സിറ്റി ഓഫ് മിനിസോട്ട റീജന്റ് പ്രൊഫെസറുമായ ഡോ. ഓസ്റ്റര്‍ഹോം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണഫലമാണ് ഈ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിലവില്‍ ലഭ്യമായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്രയും ജനസംഖ്യയില്‍ വൈറസില്‍ നിന്നു തന്നെനൈസര്‍ഗികമായി പ്രകൃതിദത്തമായ സ്വയം പ്രതിരോധശേഷി ( herd immunity)യുണ്ടാകാന്‍ എത്രകാലമെടുക്കുമെന്നു പ്രവചിക്കുക അസാധ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണവൈറസ് ബാധയില്‍ സാധാരണയായി രോഗബാധിതരുമായി ഇടപെടുന്നവര്‍ക്ക് വൈറസുമായി സമ്പക്കത്തിലേര്‍പ്പെട്ടശേഷവും പ്രതിരോധശേഷി പിന്നീട് നഷ്ട്ടപ്പെടുന്നുവെന്നത് കാണാറുണ്ട്. എന്നിരുന്നാലും ഇവരില്‍ ചില പ്രതിരോധങ്ങള്‍ നൈസര്‍ഗികമായ വളരുകയും അതുവഴി പകര്‍ച്ചവ്യാധി കുറഞ്ഞുവരികയും കാണാറുണ്ട്. എന്നാല്‍ കോവിഡ്-19 ന്റെ കാര്യത്തില്‍ ഇനിയും കൂടുതല്‍ വിലയിരുത്തലുകള്‍ വേണ്ടി വരുമെന്നും പഠനസംഘം വെളിപ്പെടുത്തി.

മൂന്ന് സാഹചര്യ പഠന മാര്‍ഗങ്ങ( SCENARIO) ലാണ് ഇവര്‍ പഠന വിധേയമാക്കിയത്.

സിനാരിയോ 1: ആദ്യത്തെ സാഹചര്യ പഠനപ്രകാരം അടുത്ത ഒന്നും മുതല്‍ രണ്ടുവരെ വര്‍ഷങ്ങളിലെ സമ്മറില്‍ തുടര്‍ച്ചയായി ചെറിയ വേവുകള്‍ (WAVES) ഉണ്ടാകും. ഇത്തരത്തിലുള്ള ചെറിയ വ്യാധികള്‍ 2021 സമ്മര്‍ സീസണ്‍ അവസാനിക്കുമ്പോള്‍ ശമനമുണ്ടാകും.

സിനാരിയോ 2: രണ്ടാമത്തെ സാഹചര്യ പഠന പ്രകാരം ഒരു വലിയ വേവ് (മഹാമാരി) 2020 ഫോള്‍ സീസണിലോ വിന്റെറിലോ (മഞ്ഞുകാലത്തോ) ഉണ്ടാകും. അതിന്റെ തുടര്‍ച്ചയായി ഒന്നോ അതിലധികമോ ചെറിയ വേവുകള്‍ 2021ലുമുണ്ടാകും.

സിനാരിയോ 3: കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരിയുടെ നിലവിലെ തീയണനുള്ള (slow burn ) സാഹചര്യമുണ്ടാകും. പക്ഷേ അതിന്റെ വേവ് പാറ്റേണ്‍ (അലയടി എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ല.അതുകൊണ്ട് കുറഞ്ഞത് 18 മുതല്‍ 24 മാസത്തേക്ക് വരെ കോവിഡ്-19 എന്ന ഈ മഹാമാരിയെ നേരിടാനുള്ള തയാറെടുപ്പുകള്‍ക്കായി നാം നടത്തേണ്ടതുടെന്നും പഠന സംഘം നിര്‍ദ്ദേശിച്ചു.

സാധാരണ പാന്‍ഡെമിക് ഇന്‍ഫ്‌ളുവന്‍സായും (ഫ്‌ലൂ സംബന്ധമായ മഹാമാരി)കൊറോണ വൈറസ് ഡിസീസ് -19 നും രണ്ടു വ്യത്യസ്ത വൈറസുകളാണെങ്കിലും അവ തമ്മില്‍ ഒരുപാട് സാദൃശ്യങ്ങള്‍ ഉണ്ട്. ഒന്നാമതായി ഈ രണ്ടു വൈറസുകളയിലെയും നോവല്‍ വൈറല്‍ പാത്തജനുകളുമായി ലോകജനതയ്ക്കു മുന്‍കൂറായി ബന്ധമില്ലാത്തതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള പ്രതിരോധശേഷിയുമുണ്ടാകന്‍ സാധ്യതയില്ല.അതുകൊണ്ട് തന്നെ ഇത്തരം മഹാവ്യാധികള്‍ പൊട്ടിപുറപ്പെടുമ്പോള്‍ ലോകവ്യാപകമായി ഇതിന്റെ സ്വഭാവത്തെക്കുറിച്ചു സംശയങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക.

രണ്ടാമത്, SARSCoV-2 ,ഇന്‍ഫ്‌ളുവന്‍സ എന്ന വൈറസുകള്‍ സാധാരണയായി ശ്വസനമാര്‍ഗം (droplet) പകരുന്ന വൈറസ് ബാധയാണ്.തുമ്മലുകള്‍ വഴിയും മറ്റും പ്രതലങ്ങളില്‍ വീഴുന്ന മ്യൂക്കസ് വഴിയോ ആണ്. എന്നാല്‍ ചില ഇന്‍ഫ്ളുവന്‍സാ വൈറസുകള്‍ വായുമാര്‍ഗവും പടരുന്നുണ്ട്. യാതൊരു രോഗലക്ഷണമായില്ലാത്ത (Asymptomatic) വരില്‍ കണ്ടു വരുന്ന ഈ വൈറസില്‍ നിന്നും പകര്ച്ച വ്യാധിയുണ്ടാകുന്നതും ഈ രണ്ടു വൈറസുകളുടെയും സ്വഭാവത്തിലെ സാമ്യതകളാണ്.

അവസാനമായി, ഈ രണ്ടു തരത്തിലുള്ള വൈറസുകള്‍ക്കുംലോകം മുഴുവനുമുള്ള കോടിക്കണക്കിനു ജനങ്ങളിലേക്കു അതിവേഗം രോഗബാധ വ്യാപിപ്പിക്കാന്‍ ശേഷിയുള്ളവയാണ്.

ഇവ തമ്മില്‍ ചില പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ ഉണ്ട് .

ഒന്നാമതായി ഇന്‍ഫ്‌ലുവെന്‍സയുടെ ശരാശരി ഇന്‍ക്യൂബേഷന്‍ പീരീഡ് രണ്ടു ദിവസമാണ് (2-4 ദിവസങ്ങള്‍) അതേസമയം കോവിഡ്-19 വൈറസിന്റെ ശരാശരി ഇന്‍ക്യൂബേഷന്‍ഷന്‍ പീരീഡ് 5 ദിവസമാണ് (2 -14 ദിവസങ്ങള്‍). ഇന്‍ക്യൂബേഷന്‍ കൂടുതല്‍കാലത്തേക്ക് നിലനില്‍ക്കുന്നതിനാല്‍ വൈറസ് കൂടുതല്‍ പേരില്‍ നിശ്ശബദ്ധമായി പടരുന്നതിന് ശേഷമായിരിക്കും വൈറസ് ബാധയെക്കുറിച്ച് അറിയുന്നതുതന്നെ. വൈറസ് ബാധയെക്കുറിച്ച് അറിയാന്‍ വൈകുന്നതാണ് ഗവണ്‍മെന്റുകള്‍ക്കു ഈ വൈറസ് ബാധയെ കൈകാര്യം ചെയ്യാന്‍ ഏറെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത്.

കോവിഡ്-19 ബാധിക്കുന്ന 25 ശതമാനം പേരില്‍ രോഗ ബാധയുടെ യാതൊരു ലക്ഷണവും (asymptomatic) ഉണ്ടാകാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വൈറസിന്റ്റെ ലക്ഷണം രോഗികളില്‍ പ്രത്യക്ഷമാകും മുമ്പ് തന്നെ രോഗവ്യാപനം ആരംഭിക്കുന്നതും ഏറെ പ്രതിസന്ധികളെ നേരിടാന്‍ കാരണമാകുന്നു.ഇത്തരത്തിലുള്ള രോഗവ്യാപനമാണ് സമൂഹ രോഗവ്യാപനങ്ങളില്‍ അധികവും കാണുന്നതെന്നും പഠനസംഘം കണ്ടെത്തി.

ഉയര്‍ന്ന ഇന്‍ക്യൂബേഷന്‍ പീരീഡ്,വൈറസിന്റെ ആപ്സിംറ്റമാറ്റിക്ക് സ്വഭാവങ്ങള്‍, എന്നിവ മൂലം ഈ മഹാമാരി അവസാനിക്കും മുന്‍പ് കൂടുതല്‍ ആളുകളില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചു സുഖം പ്രാപിച്ചാല്‍ മാത്രമേ കൂടുതല്‍ ആളുകളില്‍ നൈസര്‍ഗികമായ (herd) പ്രതിരോധശേഷി ഉണ്ടാകുകയുള്ളൂ. അമേരിക്കയില്‍ അടുത്ത കാലങ്ങളില്‍ ഉണ്ടാകുന്ന ഫ്‌ലൂ വ്യാപനത്തിന്റെ സ്വഭാവവും ഈ കോവിഡ് മഹാമാരിയുടെ മേല്‍ പറഞ്ഞ സ്വഭാവം കൂടി കണക്കിലെടുത്താല്‍ അടുത്ത 18-24 മാസങ്ങള്‍ വരെ ഈ മഹാമാരി നീണ്ടു നിന്നേക്കാമെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.

60 മുതല്‍ 70 ശതമാനം ആളുകളില്‍ നൈസര്‍ഗികമായ പ്രതിരോധശേഷി ഉണ്ടാകുന്നതുവരെ ഈ രോഗബാധ തുടര്‍ന്നു കൊണ്ടിരിക്കുമെന്നും പഠനസംഘം കണ്ടെത്തി. എന്നാല്‍ ഈ വൈറസ് മഹാമാരിയെ എങ്ങനെ നിയന്ത്രിക്കുന്നുള്‍പ്പെടയുള്ള കാര്യങ്ങളെ ആശ്രയിച്ചായിരിക്കും തുടര്‍വ്യാപനങ്ങളുടെ തോത് കണക്കാക്കപ്പെടുക. ഉയര്‍ന്ന രോഗവ്യാപനങ്ങളും പിന്നീട് ചെറിയ തുടര്‍ ചലനങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
1. വാക്‌സീന്‍,നൈസര്‍ഗിക പ്രതിരോധശേഷി (herd immunity) എന്നിവ ഉണ്ടാകാനുള്ള സാധ്യതയല്ലെന്ന് മുന്നില്‍ കണ്ടുകൊണ്ടു അടിയന്തിരമായി രോഗവ്യാപനം തടയാനുള്ള കര്ശനനടപടികള്‍ സ്വീകരിക്കുക.

2 വൈറസ് ബാധ പൊട്ടിപ്പുറപ്പെടും മുന്‍പ് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന് ആവശ്യത്തിന് സുരക്ഷാ സംവീധാനങ്ങള്‍ ഒരുക്കാന്‍ ഗവര്‍മെന്റ് ഏജന്‍സികളും ഹെല്‍ത്ത്‌കെയര്‍ സ്ഥാപനങ്ങളും തയാറാകണം.

3.മഹാമാരി പൊട്ടിപ്പുറപ്പെടും മുന്‍പുതന്നെ സര്‍വ്വസന്നാഹങ്ങളോടും കൂടെ ഏതു സഹചര്യങ്ങളെയും നേരിടാനുള്ള പ്ലാനും പദ്ധതികളും ബന്ധപ്പെട്ട ഗവര്‍ന്മെന്റ് ഓഫീസര്‍മാര്‍ തയാറാക്കേണ്ടതാണ്.

4.വൈറസ് രോഗബാധ സംബന്ധിച്ച അപകടകരമായ കാര്യങ്ങള്‍ പൊതുജനങ്ങലെ യഥാസമയം അറിയിക്കാന്‍ സര്‍ക്കാര്‍ സംവീധാനഗേല്‍ തയാറാകണം. ഈ മഹാമാരി അത്ര പെട്ടെന്നൊന്നും അവസാനിക്കുകയില്ലെന്നും കുറഞ്ഞത് രണ്ടു വര്ഷം വരെ ഈ മഹാമാരിയെ നേരിടാന്‍ ജനങ്ങളെ സര്‍വ സജ്ജരാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാകണം.
ഇാ പഠന സംഘം കണ്ടെത്തിയ വിവരങ്ങളും അവര്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക