Image

പലപ്പോഴും അത്തരം വാര്‍ത്തകള്‍ സങ്കടപ്പെടുത്തിയിരുന്നുവെന്നു മനോജ്‌

Published on 05 May, 2020
പലപ്പോഴും അത്തരം വാര്‍ത്തകള്‍ സങ്കടപ്പെടുത്തിയിരുന്നുവെന്നു മനോജ്‌

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് ബീനാ ആന്‍റണിയും ഭര്‍ത്താവ് മനോജും. കഴിഞ്ഞ ദിവസം ഇരുവരും 17 -ആം വിവാഹ വാര്‍ഷികം ആഘോഷിച്ചു. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ പല അപവാദങ്ങളും പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 


എന്നാല്‍ അത്തരം അപവാദ പ്രചാരണങ്ങളിലും തളരാതെ, പരസ്പരം താങ്ങും തണലുമായി നേടിയെടുത്തതാണ് ഈ ജീവിതമെന്നു മനോജ്‌ പറയുന്നു.


വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് സമ്മാനമായി ചക്കയാണ് നല്‍കിയതെന്ന് മനോജ് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ പ്രണയകഥയാണ് വൈറലായി മാറുന്നത്. മുംബൈയില്‍ ഒരു ഷോയ്ക്കിടയൊണ് ഇവരുവും ആദ്യമായി കാണുന്നത്. പിന്നെ അത് സൗഹൃദവും പ്രണയവുമായി മാറി. എങ്കിലും വീട്ടുകാരുടെ ആശീര്‍വാദത്തോടെ തന്നെ വിവാഹം കഴിക്കാനുള്ള ഭാഗ്യം ബീനയ്ക്ക് മനോജിനും ഉണ്ടായി. ആദ്യം മനോജ് കരുതിയത് ബീന ഭയങ്കട ജാഡയാണ് എന്നായിരുന്നു. എന്നാല്‍ പിന്നീട് അടുത്തറിഞ്ഞപ്പോഴാണ് ബീന പാവമാണെന്ന് മനോജിന് മനസിലായത്.


പലപ്പോഴുംസോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹ മോചനത്തെക്കുറിച്ചും മനോജ്‌ പങ്കുവച്ചു. പലപ്പോഴും അത്തരം വാര്‍ത്തകള്‍ സങ്കടപ്പെടുത്തിയിരുന്നുവെന്നു താരം പറയുന്നു. 'ഞങ്ങള്‍ വിവാഹമോചിതരായെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് സത്യമാണോയെന്നറിയാനായി പലരും വിളിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ സങ്കടപ്പെടാറുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ശീലമായി മാറുകയായിരുന്നു. 


എന്നാല്‍ വിവാഹത്തിന് മുമ്ബ്് ബീന ആന്റണിക്ക് ഒരുപാട് അപവാദകഥകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വേദനയോട് മനോജ് പറയുന്നു. അച്ഛനോ അമ്മയോ ഇല്ലാതെ വീടിനു പുറത്തിറങ്ങാത്ത ബീനയെ പറ്റി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത് ബീനക്കും വേദനയായിരുന്നു.


ആരോമലെന്ന ഒരു മകനാണ് മനോജ് ബീന ദമ്ബതികള്‍ക്കുള്ളത്. പറവൂരിലെ കുടുംബവീട്ടിലാണ് ലോക്ഡൗണില്‍ ഇവര്‍ ഉള്ളത്. ചെറുപ്പകാലം മുതല്‍ സിനിമയില്‍ അഭിനയിക്കുന്ന ബീന ആന്റണി ഇന്നും മലയാള സീരിയല്‍ രംഗത്ത് ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയാണ്. മനോജാകട്ടെ പല സിനിമകളിലും സീരിയലിലും അഭിനയിച്ച്‌ ഇപ്പോള്‍ ഡബ്ബിഗ് രംഗത്തും ശ്രദ്ധിക്കപ്പെടുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക