Image

ഡാലസ് കൗണ്ടിയിൽ മെയ് 3ന് മാത്രം 234 പോസിറ്റീവ് കേസ്, മരണം 111

പി.പി.ചെറിയാൻ Published on 04 May, 2020
ഡാലസ് കൗണ്ടിയിൽ മെയ് 3ന് മാത്രം 234 പോസിറ്റീവ് കേസ്, മരണം 111
ഡാലസ് : കൊറോണ വൈറസ് ഡാലസ് കൗണ്ടിയിൽ കണ്ടെത്തിയതിനുശേഷം ഒറ്റദിവസം ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ 3 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. മെയ് 3 ഞായറാഴ്ച വൈകിട്ട് ലഭിച്ച കണക്കുകൾ അനുസരിച്ചു 234 പോസിറ്റീവ് കേസുകളും ഒരു മരണവും പുതിയതായി റിപ്പോർട്ട് ചെയ്തുവെന്നു കൗണ്ടി അധികൃതർ അറിയിച്ചു.
70 വയസ്സുള്ള ഒരു സ്ത്രീകൂടി ഇന്നു മരിച്ചതോടെ ഇതുവരെ കൗണ്ടിയിൽ മരിച്ചവരുടെ എണ്ണം 111 ആയി ഉയർന്നു. മരണ നിരക്കിൽ 40 ശതമാനവും ലോങ്ങ്– ടേം കെയർ ഫെസിലിറ്റികളിലായിരുന്നു. മെയ് 8ന് മുമ്പ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 187 കേസ്സുകളായിരുന്നു.
ഇതുവരെ ഡാലസ് കൗണ്ടിയിൽ 4,133 കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസ് അറിയിച്ചു. മെയ് 1 മുതൽ ടെക്സ്‌സ് സംസ്ഥാനത്തെ സ്റ്റെ അറ്റ് ഹോം ഓർഡർ കാലഹരണപ്പെട്ടുവെങ്കിലും ഡാലസ് കൗണ്ടിയിൽ മെയ് 15 വരെയാണ് ഉത്തരവ് നിലനിൽക്കുക.
ഡാലസിലെ വൻകിട സ്റ്റോറുകളും ഹോട്ടലുകളും ഭാഗികമായി പ്രവർത്തനം ആരംഭിച്ചതോടെ ഡാലസിൽ പൗര ജീവിതം സാവകാശം സാധാരണ നിലയിലെയ്ക്കെത്തുകയും ഭൂരിപക്ഷം പേരും മാസ്ക്ക് ധരിച്ചാണ് പുറത്തിറങ്ങുന്നതെങ്കിലും പലരും മാസ്ക്ക് ധരിച്ചാണ് പുറത്തിറങ്ങുന്നതെങ്കിലും പലരും മാസ്ക്ക് ധരിക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്.

  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക