ഫിലോമിന ജോസഫിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
EUROPE
03-May-2020
EUROPE
03-May-2020
പ്രെസ്റ്റന്‍: യുകെയില്‍ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഓക്‌സ്‌ഫോര്‍ഡിലെ നഴ്‌സ് ഫിലോമിന ജോസഫിന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലികള്‍. പരേതയുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന ഭര്‍ത്താവ് ജോസഫ് വര്‍ക്കിയുടെയും മക്കളായ ജെറില്‍, ജിം, ജെസി എന്നിവരുടെയും വേദനയില്‍ പങ്കുചേരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഓക്സ്ഫോഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ ആബുലേറ്ററി അസസ്‌മെന്റ് യൂണിറ്റില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു പരേത. രോഗികളെ പരിചരിക്കുന്നതിനിടയില്‍ ഒരു മാസം മുമ്പാണ് രോഗം ബാധിച്ചത്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഫിലോമിന വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

കോട്ടയം മോനിപ്പള്ളി ഇല്ലിക്കല്‍ കുടുംബാംഗമാണ് ഫിലോമിന.
കോവിഡ് ബാധിച്ച രോഗികള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചു ജീവന്റെ ശുശ്രൂഷയില്‍ വ്യാപൃതയായിരിക്കെ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട ഫിലോമിന തന്റെ വിളിക്ക് പ്രത്യുത്തരം നല്‍കിയാണ് വിടവാങ്ങിയത്. പരേതയുടെ കുടുംബത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതായും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments