Image

ന്യൂജേഴ്‌സിയില്‍ മൃതദേഹ സംസ്‌ക്കാരത്തിന് പുതിയ നിബന്ധനകള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 03 May, 2020
ന്യൂജേഴ്‌സിയില്‍  മൃതദേഹ  സംസ്‌ക്കാരത്തിന് പുതിയ നിബന്ധനകള്‍ (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്സി: കൊറോണ വൈറസ് മൂലമോ അല്ലാതെയോ മരിച്ചവരുടെ കാസ്‌കറ്റുകള്‍ തുറക്കാതെ സംസ്‌ക്കാരം നടത്തണമെന്ന ന്യൂജേഴ്സി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മാറ്റിയേക്കും.

ഏപ്രില്‍ 22 നാണ് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലി ഈ നിര്‍ദ്ദേശം ഒപ്പിട്ടത്. ഇത് പരിഷ്‌കരിക്കണമെന്ന് ന്യൂജേഴ്സി സ്റ്റേറ്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. നിയന്ത്രണങ്ങള്‍ പുനര്‍നിര്‍വചിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന ഉദ്യോഗസ്ഥരോടും നിയമനിര്‍മ്മാതാക്കളോടും ബന്ധപ്പെട്ടുവെന്ന് ന്യൂജേഴ്സി സ്റ്റേറ്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ സിഇഒ ജോര്‍ജ്ജ് കെല്‍ഡര്‍ പറഞ്ഞു.

മരിച്ചവര്‍ ശ്വസിക്കില്ല. മരിക്കാത്തവരാണു ശ്വാസത്തിലൂടേ വൈറസ് പരത്താന്‍ സാധ്യത എന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു.

കാസ്‌കറ്റ് തുറന്നാലും ഒരേ സമയം 10 പേരില്‍ കൂടുതല്‍ മ്രുതദേഹം കാണാന്‍ അനുവദിക്കരുതെന്നും അവര്‍ നിര്‍ദേശിക്കുന്നു.

വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉത്തരവില്‍ ചില ഭേദഗതികള്‍ നടത്തുമെന്ന് സംസ്ഥാന പോലീസ് കേണല്‍ പാട്രിക് കല്ലഹന്‍ സൂചന നല്‍കി.

കോണ്‍ക്രീറ്റ് ശ്മശാന നിലവറകളുടെ കുറവുമൂലം ശവസംസ്‌കാര ചടങ്ങുകളുടെ കാലതാമസത്തെക്കുറിച്ചും കല്ലഹന്‍ പരാമര്‍ശിച്ചു. പകര്‍ച്ചവ്യാധി മൂലം മരിച്ചവരുടെ സംസ്‌ക്കാരം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ശുചിത്വം പാലിക്കാതെ സംസ്‌ക്കരിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊതുവില്‍ സംസ്‌കാരത്തിനു കാലതാമസമില്ല. എന്നാല്‍ ശവദാഹത്തിനു താമസം വരുന്നു. 24 ക്രിമറ്റോറിയം മാത്രമെ സ്റ്റേറ്റിലുള്ളു. ഒരു മ്രുതദഹം പൂര്‍ണമായി ദഹിപ്പിക്കാന്‍ മൂന്നു മണിക്കൂറോളം എടുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക