Image

ആ ചിത്രത്തിന്റെ കഥ അജിത്ത് കേട്ടതും സമ്മതം മൂളിയതും ആശുപത്രിക്കിടക്കയില്‍ വച്ച്; രാജീവ് മേനോന്‍

Published on 02 May, 2020
ആ ചിത്രത്തിന്റെ കഥ അജിത്ത് കേട്ടതും സമ്മതം മൂളിയതും ആശുപത്രിക്കിടക്കയില്‍ വച്ച്; രാജീവ് മേനോന്‍


ആരാധകരുടെ സ്വന്തം തല അജിത്തിന്റെ 49-ാം ജന്മദിനമാണിന്ന്. ലോകമെങ്ങുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും സ്വന്തം തലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രം ഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ അജിത്ത് വേഷമിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രമായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രാജീവ് മേനോന്റെ ചില വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനോഹര്‍ എന്ന കഥാപാത്രത്തെയാണ് അജിത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്.

മെയ് 5ന് ചിത്രം പുറത്തിറങ്ങി 20 വര്‍ഷം തികയുകയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അജിത്തിനോട് ചിത്രത്തിന്റെ കഥ പറഞ്ഞതെന്ന് വ്യക്തമാക്കുകയാണ് രാജീവ് മേനോന്‍. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജീവ് മേനോന്റെ വെളിപ്പെടുത്തല്‍.

ചിത്രത്തില്‍ മനോഹര്‍ എന്ന കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചത് നടന്‍ പ്രശാന്തിനെ ആയിരുന്നു. എന്നാല്‍ തബുവിന് പകരം ഐശ്വര്യയുടെ നായകനാവാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. പിന്നീടാണ് അജിത്തിന്റെ പേര് വന്നത്, അന്ന് അദ്ദേഹം പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പോയികണ്ടാണ് തിരക്കഥ വായിച്ചുകേള്‍പ്പിച്ചത്.അജിത്ത് ബെഡില്‍ ഇരുന്ന് കഥ കേള്‍ക്കുകയും സമ്മതം പറയുകയും ചെയ്തു. രാജീവ് മേനോന്‍ പറയുന്നു.

അജിത്തിനും തബുവിനും പുറമേ മമ്മൂട്ടി, ഐശ്വര്യ റായ് ,ശ്രീവിദ്യ, ശ്യാമിലി, അബ്ബാസ്, മണിവണ്ണന്‍, രഘുവരന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അനിതാ രത്‌നം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. തബുവിന് നടി രേവതിയും ഐശ്വര്യ റായിക്ക് ജ യ ഗീതയും അബ്ബാസിന് നടന്‍ വിക്രമുമാണ് ശബ്ദം നല്‍കിയത്. എ.ആര്‍ റഹ്മാന്‍ ഈണമിട്ട  ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക