Image

ഗ്രെറ്റ തുൻബെർഗിന്റെ അവാർഡ് തുക ,ഒരു ലക്ഷം ഡോളർ കോവിഡിനെതിരെയുള്ള പോരാട്ടത്തിന്

Published on 02 May, 2020
ഗ്രെറ്റ തുൻബെർഗിന്റെ അവാർഡ് തുക ,ഒരു ലക്ഷം ഡോളർ കോവിഡിനെതിരെയുള്ള പോരാട്ടത്തിന്
ന്യൂയോർക്ക്: പ്രമുഖ പരിസ്ഥിതി പ്രവർത്തകയും വിദ്യാർത്ഥിനിയുമായ ഗ്രെറ്റ തുൻബെർഗിന് അവാർഡായി ലഭിച്ച ഒരു ലക്ഷം ഡോളർ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരാൻ യൂനിസെഫിന് സംഭാവന നൽകി.
കോവിഡിനെതിരെ തുൻ ബർഗ് നടത്തിയ പ്രവർത്തനങ്ങൾക്ക് ഡച്ച് സന്നദ്ധ സംഘടനയാണ് ഒരു ലക്ഷം ഡോളർ അവാർഡ് നൽകിയത്.
കുട്ടികളെയും വേട്ടയാടുന്ന മഹാമാരിയാണ് കോവിഡ്. ഒരു പക്ഷേ, എനിക്കും കൊറോണ വൈറസ് ബാധ ഉണ്ടായേക്കാം, ഗ്രെറ്റ പറഞ്ഞു.
യൂനിസെഫിന് സംഭാവനയായി ലഭിച്ച തുക ആരോഗ്യ സംരക്ഷണത്തിന് സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികൾക്കായി ഉപയോഗിക്കുമെന്ന് യൂനിസെഫ് വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കുട്ടികൾ ഉൾപ്പടെ എല്ലാവരുടെയും സഹകരണം ഗ്രെറ്റ അഭ്യർത്ഥിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യേകത മനസിലാക്കി കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നു വാദിക്കുന്ന ഗ്രെറ്റ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഗ്രെറ്റ തുൻബെർഗിന്റെ അവാർഡ് തുക ,ഒരു ലക്ഷം ഡോളർ കോവിഡിനെതിരെയുള്ള പോരാട്ടത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക