Image

മാതാപിതാക്കള്‍ കുട്ടികള്‍ക്ക്‌ മാതൃകയാവണം: റീനാ ജേക്കബ്‌

ബെന്നി വര്‍ക്കി പെരിയപുറം Published on 25 May, 2012
മാതാപിതാക്കള്‍ കുട്ടികള്‍ക്ക്‌ മാതൃകയാവണം: റീനാ ജേക്കബ്‌
ബ്രിസ്‌റ്റോള്‍: മാതാപിതാക്കള്‍ കുട്ടികളുടെ ജീവിതത്തില്‍ അവര്‍ക്ക്‌ മാതൃകയായി മാറണമെന്ന്‌ ബര്‍മിങ്‌ഹാം കോളജിലെ സോഷ്യല്‍ സയന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവിയും മികച്ച പരിശീലകയുമായ റീനാ ജേക്കബ്‌ ആവശ്യപ്പെട്ടു. വയനാട്‌ സംഗമത്തോടനുബന്ധിച്ച്‌ ബ്രിസ്‌റ്റോളില്‍ നടന്ന `കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്‌ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കുട്ടികള്‍ പല കാര്യങ്ങള്‍ മാതാപിതാക്കളോട്‌ തുറന്നു പറയാറില്ല. ഉള്ളില്‍ ഒളിപ്പിച്ചുവച്ച്‌ നടക്കുന്ന കാര്യങ്ങള്‍ തുടര്‍ന്ന്‌ സ്‌ട്രെസ്സ്‌ അടക്കമുള്ള കാര്യങ്ങളിലേക്ക്‌ നീങ്ങുമെന്നും ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കള്‍ പൂര്‍ണമായി വിട്ടുകൊടുക്കുന്നവരാകണം. കുട്ടികളുടെ ഏറ്റവുമടുത്ത സുഹൃത്തും മാതാപിതാക്കള്‍ തന്നെയാകണം. ഇതില്‍ കുടുംബജീവിതത്തില്‍ ഭാര്യയ്‌ക്കും ഭര്‍ത്താവിനും തുല്യപങ്കാണ്‌ ഉള്ളത്‌.

നിരവധി സെമിനാറുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന റീന ടീച്ചര്‍ ഒരു മാതൃകാ അധ്യാപിക കൂടിയാണ്‌. യുകെയിലെ യുവജനങ്ങള്‍ക്കും വളര്‍ന്നുവരുന്ന കുട്ടികള്‍ക്കും വേണ്ടി കാര്യമായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ വളര്‍ന്നു വരാത്തതില്‍ റീന ടീച്ചര്‍ ആശങ്ക പ്രകടിപ്പിച്ചു.
മാതാപിതാക്കള്‍ കുട്ടികള്‍ക്ക്‌ മാതൃകയാവണം: റീനാ ജേക്കബ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക