ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്‌ചയായി സമരം നടത്തിവരുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുമായി
വ്യോമയാനമന്ത്രി അജിത് സിംഗ് ചര്‍ച്ച നടത്തി. സമരത്തിന്റെ പേരില്‍
ആര്‍ക്കെതിരേയും നടപടി സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പു നല്‍കി. ഡല്‍ഹിയിലെ
വ്യോമയാന മന്ത്രാലയം ആസ്ഥാനത്തായിരുന്നു 90 മിനുട്ടുകള്‍ നീണ്‌ട ചര്‍ച്ച നടന്നത്.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
സമരം
പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു നേരത്തെ മന്ത്രി. സമരം
പിന്‍വലിച്ച് ഡ്യൂട്ടിക്ക് കയറിയാല്‍ പൈലറ്റുമാരുടെ ആവശ്യം പരിഗണിക്കാമെന്ന
നിലപാടിലാണ് ചര്‍ച്ച നടന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല