തന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച അനുഭവം പങ്കുവച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ജീത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രമായ 'ബോഡി'യാണ് ഋഷി കപൂറിന്റേതായി അവസാനം തീയേറ്ററില്‍ എത്തിയ ചിത്രവും
ഋഷി കപൂറിനൊപ്പമുള്ള ഒരു ചിത്രമെന്നത് തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും ജീത്തു പറയുന്നു.
ഇതിഹാസ താരം ഋഷി കപൂര്‍ സാറിന്റെ വിയോഗത്തെ കുറിച്ചുള്ള വാര്‍ത്ത കേട്ടു. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അധിനിവേശവും ജോലിയോടുള്ള സമീപനവും വിനയവുമെല്ലാം
അദ്ദേഹത്തില്‍ നിന്നും ഞാന്‍ നോക്കി പഠിച്ചു.
അദ്ദേഹം എന്നേക്കാള്‍ എത്രയോ മുമ്പിലാണെങ്കിലും എപ്പോഴും വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിരുന്നത്. അദ്ദേഹത്തോടൊപ്പം സെറ്റിലുണ്ടായിരുന്ന ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കാനായി.ഒരുപാട് വേദനയോടെയാണ് ഞാനിത് പറയുന്നത് ഇന്ത്യന്‍ സിനിമയ്‌ക്കൊരു ഇതിഹാസത്തെയാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു,' ജീത്തു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു