Image

ജൊബൈഡനു പിന്തുണയുമായി ഹില്ലരി ക്ലിന്റൻ

പി.പി.ചെറിയാൻ Published on 29 April, 2020
ജൊബൈഡനു പിന്തുണയുമായി ഹില്ലരി ക്ലിന്റൻ
പെൻസിൽവാനിയ ∙ ബറാക്ക് ഒബാമ, എലിസബത്ത് വാറൻ, ബെർണി സാന്റേഴ്സ് എന്നിവർക്ക് പുറകെ ഹിലറി ക്ലിന്റനും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുൻ വൈസ് പ്രസിഡന്റ് ജൊബൈഡന് പിന്തുണ പ്രഖ്യാപിച്ചു.
ബർണി സാന്റേഴ്സും, ജൊബൈഡനും സ്ഥാനാർത്ഥിത്വത്തിനുവേണ്ടിയുള്ള മത്സരം  കടുത്തപ്പോൾ, ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ഇവർ രണ്ടു പേരേയും ഒഴിവാക്കി ഹിലറി ക്ലിന്റനെ രംഗത്ത് കൊണ്ടുവരുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാൽ ഹിലരി ക്ലിന്റൻ ജൊബൈഡന് പിന്തുണ പ്രഖ്യാപിച്ചതോടെ ബൈഡന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായി. 
ഏപ്രിൽ 28 ചൊവ്വാഴ്ച നടന്ന ടൗൺഹോൾ മീറ്റിങ്ങിലാണ് ഹില്ലറി എൻഡോൾമെന്റ് വിവരം പ്രഖ്യാപിച്ചത്. ഇത്തരമൊരു നിമിഷത്തിനായി ജീവിതകാലം കാത്തിരുന്ന ഒരു വ്യക്തിയാണ്  ബൈഡനെന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹമെന്നും എൻഡോഴ്സ്മെന്റ് പ്രഖ്യാപനത്തിനുശേഷം ഹിലറി പറഞ്ഞു.
ഡൊണാൾഡ് ട്രംപിനു പകരം കമാൻഡ് ഇൻ ചീഫ് എന്ന പദവി ഏറ്റെടുക്കുവാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ബൈഡനെന്നും അവർ കൂട്ടി ചേർത്തു. ക്ലിന്റന്റെ എൻഡോഴ്സ്മെന്റ് ബൈഡന് ശക്തി പകരുമോ എന്ന് വ്യക്തമാകണമെങ്കിൽ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പു ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.
ജൊബൈഡനു പിന്തുണയുമായി ഹില്ലരി ക്ലിന്റൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക