Image

വസ്തുതകള്‍ വഴിയേ, പരിഭ്രാന്തിയും ഒറ്റപ്പെടലും അവസാനിപ്പിക്കുക (ബി ജോണ്‍ കുന്തറ)

Published on 26 April, 2020
വസ്തുതകള്‍ വഴിയേ, പരിഭ്രാന്തിയും ഒറ്റപ്പെടലും അവസാനിപ്പിക്കുക (ബി ജോണ്‍ കുന്തറ)
ഇത്, ഈലേഖകന്‍ പറയുന്നതല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറും ഒരു തലച്ചോര്‍ വിദഗ്ദ്ധനുമായ ഡോ സ്‌കോട്ട് അറ്റ്‌ലസ് M D പറയുന്നത്.

കോവിഡ്19 രോഗാണുബാധയില്‍ നിന്നും ഉടലെടുത്ത അത്യാപത്തുകള്‍ ഏതാണ്ട് ഒതുക്കിനിര്ത്തരലില്‍ നാംപ്രവേശിച്ചിരിക്കുന്നുനല്ല ഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.

നിരവധി ആയിരങ്ങള്‍ മരണപ്പെട്ടിരിക്കുന്നു ഇനിയും എണ്ണം കൂടും. എന്നിരുന്നാല്‍ ത്തന്നെയും ഒട്ടുമുക്കാല്‍ അമേരിക്കന്‍ പൊതുജനവും ഇപ്പോള്‍ നോക്കുന്നത്, വിവേകമുള്ള നേതാക്കള്‍സങ്കല്പിിക കണക്കുകള്‍ ഊഹാഭോഗങ്ങള്‍ ഇവയില്‍ നിന്നും മാറി പ്രയോഗസിദ്ധമായ തെളിവുകള്‍ വിലയിരുത്തി ജീവശാസ്ത്രപരമായസിദ്ധാന്തംഅനുസരിച്ചും അംഗീകരിച്ചും രാജ്യത്തെപൂര്വ്വശസ്ഥിതിയിലാക്കുക.
ഇദ്ദേഹം ഇവിടെ, കോവിഡ് രോഗബാധയുമായി ബന്ധപ്പെടുന്ന അഞ്ചു സത്യാവസ്ഥകള്‍ പലരും അവഗണിക്കുന്നു എന്നുപറയുന്നു.

1. കോവിഡ് അണുബാധ നേരിട്ടവരില്‍ ഒരു പ്രധാന സംഖ്യ രോഗവിമുക്തി നേടിയിരിക്കുന്നു. അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ ന്യൂയോര്‍ക്ക് സിറ്റി,മുഖ്യ അണുബാധ കേന്ദ്രം ആകെ മരണത്തില്‍ മൂന്നിലൊന്ന്. ഇതില്‍ 18 - 45 പ്രായ പരിധിയില്‍ , നിരക്ക് .01 ശതമാനം, അഥവാ ഒരലക്ഷത്തില്‍ 11 പതിനൊന്നുപേര്‍.എന്നാല്‍ മറ്റൊരു വശം നോക്കിയാല്‍ 75 വയസിനു മുകളിലുള്ളവരില്‍ 80 ഇരട്ടി കൂടുതല്‍. എല്ലാ മരണങ്ങളും പരിശോധിച്ചാല്‍ 95 ശതമാനവും നിലവില്‍ മറ്റു പലേ ആരോഗ്യ പ്രതിസന്ധികള്‍ നേരിടുന്നവര്‍. ഇവരുടെ ജീവന് വിലയില്ല എന്നാരും ധരിക്കരുത്. ചുരുക്കത്തില്‍ ബാധ ഏല്‍ക്കുന്ന എല്ലാവരും മരിക്കും എന്ന ഭയം അടിസ്ഥാന രഹിതം.

2 .അപകടസാധ്യത കാണുന്ന മുതിര്‍ന്ന ജനത്തെ സംരക്ഷിക്കുന്നതും, ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ കണക്കുകളുമായുള്ള ബന്ധം. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇതിനോടകം 35000ത്തിലധികം ആളുകള്‍ , കോവിഡ് മാത്രമല്ലാതെ  ഹോസ്പിറ്റല്‍ പ്രവേശനം തേടിയിരിക്കുന്നു ഇതില്‍ മരണത്തില്‍ കോവിഡ് ശീതീകരിച്ചിട്ടുള്ളവരുടെ എണ്ണം 5000ത്തിനു താഴെ. നിരവധി കണക്കുകള്‍ എല്ലാ മരണവും കോവിടുമായി ബന്ധപ്പെടുത്തി പറയുന്നു. 80 ശതമാനത്തിലേറെ രോഗവിമുക്തി നേടുന്നു എന്ന കണക്കിന് വിലയില്ല.

3, കൊറോണ വൈറസുമായി പൊരുതുന്നതിനുള്ള നിര്ണ്ണാറയകമായ രോഗപ്രതിരോധശക്തി വളര്‍ത്തുന്നതിനെ ഒറ്റപ്പെടുത്തല്‍ നടപടികള്‍ ഇല്ലാതാക്കി.നിങ്ങള്‍കേട്ടുകാണും "ഹെര്‍ഡ് ഇമ്മ്യൂണിറ്റി" പ്രതിരോധകുത്തിവയ്പു എന്നു പറയുന്നതുതന്നെ അനുവിന്‍റ്റെ നിയന്ധ്രിത അളവ് ഒരാളില്‍ പ്രവേശിപ്പിച്ചു പ്രതിരോധം വളര്‍ത്തുക. ഈ സാഹചര്യത്തില്‍ ഒരു വാക്‌സിന്‍ ഇല്ലാത്തതിനാല്‍ രോഗം തന്നെ പ്രതിരീ നിലവില്‍ വരുത്തണം. പ്രകടമായ രോഗ ലക്ഷണങ്ങളില്ലാത്ത നിരവധി നമ്മുടെ ഇടയില്‍ കാണാം എന്നതും വാസ്തവം. ഉൃ. സ്‌കോട്ട് ചൂണ്ടിക്കാട്ടുന്നു, കാലങ്ങളായി ഇതുപോലുള്ള മറ്റു വൈറസുകള്‍ നമ്മെ ആക്രമിക്കുബോള്‍ രോഗബാധയില്‍നിന്നും ഗുരുതരാവസ്ഥ നേരിടാത്തവര്‍ അറിയാതെതന്നെ ഈവൈറസ് മറ്റുള്ളവരില്‍ പകര്‍ത്തും. അങ്ങിനെ പ്രതിരോധം സമൂഗത്തില്‍ ശക്തമാകും വൈറസ് നശിപ്പിക്കപ്പെടും.ആ ഒരു  സ്വാഭാവിക പ്രകൃയ ഇവിടെ നടക്കുവാന്‍ നാം അനുവദിച്ചില്ല.

4 .ഈ സമയം മറ്റു കാരണങ്ങളാല്‍  നിരവധി മനുഷ്യര്‍ മരിക്കുന്നു അഥവാ അവരുടെ രോഗം വഷളാകുന്നു കാരണം സങ്കല്പിുക പഠനങ്ങളെയും നിഗമനങ്ങളെയും മുന്‍നിറുത്തി, കോവിഡ് എല്ലാ ശ്രദ്ധയും പിടിച്ചെടുത്തു  നിരവധിക്ക് വേണ്ട ആരോഗ്യ സംരക്ഷണം കിട്ടാതെ വന്നിരിക്കുന്നു.പലേ തരം ഓപ്പറേഷന്‍ മുതല്‍ കീമോ തെറാപ്പി വരെ നിരവധി ആശപത്രികളില്‍ മുടക്കപ്പെട്ടിരിക്കുന്നു.അതില്‍ നിന്നുമുള്ള പരിണിത ഫലങ്ങള്‍ കാണുവാനിരിക്കുന്നു.

5. വൃദ്ധമന്ദിരങ്ങളിലും അല്ലാതെയും നമുക്ക് നിശ്ചിതമായ ഒരു ജനത ഉണ്ട് എന്നത് പലേ കണക്കുകളില്‍ നിന്നും ഭരണ കര്‍ത്താക്കള്‍ക്ക് മുന്‍കൂര്‍ അറിയാം അതിനാല്‍ അവരെ സംരക്ഷിക്കുന്ന നടപടികള്‍ എടുക്കുന്നതിനും വിഷമം ഇല്ലായിരുന്നു. നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ രോഗബാധ കിട്ടിയശേഷം ചികിത്സ നടത്തിയിട്ടും വലിയ ഫലമില്ല എന്നതാണ് നാം ഒട്ടുമുക്കാല്‍ കേസുകളിലും കാണുന്നത്.

Dr. സ്‌കോട്ട് തന്‍റ്റെ പഠനം അവസാനിപ്പിക്കുന്നത് ഏതാനും നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ഛ് നയോപായങ്ങള്‍ ജീവശാസ്ത്ര സയന്‍സ് അടിസ്ഥാനം ആദ്യമായി അപകട സാധ്യത കാണുന്ന ജനതയെ പൂര്‍ണ്ണമായും സംരക്ഷിക്കുക. രണ്ടാമത്  രോഗ ലക്ഷണം കാണുന്നവരെ ഐസൊലേറ്റ് ചെയ്യുക . മൂന്നാമത് കഴിയാവുന്നത്ര പൊതുസ്ഥാപനങ്ങള്‍ ജോലി സ്ഥലങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.ഇത് അടിസ്ഥാനപരമായ സാമൂഹിക പരസ്പര ബന്ധങ്ങള്‍  പുനഃസ്ഥാപിക്കും ഇവിടെ ഇപ്പോള്‍ വേണ്ട ഇമ്മ്യൂണിറ്റി ഉല്പാനദിപ്പിക്കപ്പെടും.അങ്ങിനെ ഈ വൈറസിനെ ഇല്ലാതാക്കുവാന്‍ പറ്റും അല്ലാതെ ഊഹാഭോഹങ്ങളെ മുന്‍നിറുത്തിയുള്ള  നിര്‍ബന്ധിതമായ ഐസൊലേഷന്‍ കോവിഡ് രോഗാണുവിന്‍റ്റെ ജീവിതം നീട്ടുകയേയുള്ളു.

ഡോ സ്‌കോട് അറ്റ്‌ലസിന്റെ പഠന ലേഖനത്തിന് നന്നി.

Join WhatsApp News
Ninan Mathulla 2020-04-26 21:24:04
Good analysis of the situation
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക