Image

ആദ്യത്തെ ജോലിയും പരാക്രമങ്ങളും (ഡോ. മോഹന്‍)

Published on 26 April, 2020
ആദ്യത്തെ ജോലിയും പരാക്രമങ്ങളും (ഡോ. മോഹന്‍)
മൃഗ ഡോക്ടർ ആയി എന്റെ ആദ്യത്തെ ജോലി ഒരു പ്രൈവറ്റ് ഫെർമിൽ ആയിരുന്നു.
കാര്യം ആയി ഒന്നും ചെയ്യാനില്ല.
അസ്സിസ്റ്റന്റ്സ് ഉണ്ട്, അവർ എല്ലാം ചെയ്യും.
കണക്ക് എഴുതണം പിന്നെ വല്ലപ്പോഴും മരുന്ന് കൊടുക്കണം.
എനിക്ക് പറ്റിയ ജോലി.
ഏതായാലും പണി വല്യ പിടിയിലല്ലോ .
അപ്പോൾ സുഖം.

എന്റെ താമസം ടൗണിൽ ആയിരുന്നു.
ഒരിക്കൽ അടുത്തുള്ള തിയേറ്ററിൽ സിനിമ കണ്ടു കൊണ്ടിരിക്കുന്നു.
ആരോ വന്ന് എന്നെ വിളിച്ചു പുറത്തു ഇറക്കി.
പശുവിനു അസുഖം. ഇതാണ് കാര്യം.
എന്തെക്കിലും ഒഴിവ് പറഞ്ഞു തിരികെ ബാക്കി സിനിമ കാണാൻ ഞാൻ നോക്കി.
നല്ല സിനിമ ആയിരുന്നു.
അവർ വിടുന്ന ലക്ഷണം ഇല്ല.
കാര്യം കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി.
പശുവിനെ പ്രൊലാപ്‌സ് ആണ്. (ഗർഭ പാത്രം വെളിയിൽ ചാടിയിരിക്കുന്നു )
കേട്ടിട്ടേയുള്ളൂ. ഇങ്ങനെ ഒരു സാധനം ഇതുവരെ കണ്ടിട്ടുപോലും ഇല്ല.
അപ്പോൾ അടുത്ത ആയുധം എടുത്തു. "മരുന്നില്ല ,സൂചി ഇല്ല ,നൂൽ ഇല്ല ".
പക്ഷേ അവർ പിന്നെയും വിടുന്ന ലക്ഷണമില്ല.
ഉടനെ ഒരു ബൂദോദയം തോന്നി " എത്ര നാൾ ഇങ്ങനെ ഒഴിവുകൾ പറയും".
"ഇന്ന് അല്ലങ്കിൽ നാളെ ഈ കടമ്പ കടക്കണം."
പോരെങ്കിൽ കോളേജിൽ ഒരിക്കൽ ഒരു പ്രൊഫെസ്സർ ന്റെ ക്കൂടെ പോയത് ഓർമ്മ വന്നു.
സിനിമയും കുറെ നഷ്ടപ്പെട്ടിരിക്കുന്നു.
അങ്ങനെ സ്ഥലത്തെ ഏറ്റവും മിടുക്കനായ ഡോക്ടർ ആയ ഞാൻ അവരുടെ കൂടേ പോയി. അതൊരു സക്‌സസ് സ്റ്റോറി ആയിരുന്നു

പിന്നെ സർക്കാർ ജോലി.
അത് കിട്ടിയത് മഞ്ചേശ്വരം ആയിരുന്നു. കേരളത്തിന്റെ ഏറ്റവും വടക്കുള്ള വില്ലേജ്. വടക്കോട്ട് 20 കിലോമീറ്റര് പോയാൽ മംഗലാപുരം.
മലയാളം പറയുന്നവർ വളരെ കുറവ്.
കൂടുതാലും കന്നഡ, തുളു, കൊങ്കണി പിന്നെ കുറച്ചു മലയാളം.
അറ്റൻഡർ പരിഭാഷ ചെയ്യും.
സാധാരണ നടക്കുന്ന രീതി ഇങ്ങനെ.
1. ഉടമസ്ഥൻ-( കർഷകൻ) വരുന്നു.
അസുഖ ലക്ഷണം വിവരിക്കുന്നു.
2.ഞാൻ മലയാളം വേണമെന്ന് ആവിസ്സപെടുന്നു.
3.മലയാളം അറിയില്ലയെന്നു പറയുന്നു.
4.അപ്പോൾ ഞാൻ അറ്റെൻഡറെ വിളിപ്പിക്കുന്നു.
5.അറ്റൻഡർ തർജ്ജിമ ചെയുന്നു.

ഒരിക്കൽ ഒരു ഉടമസ്ഥൻ വന്നു.
1.ലെഷണങ്ങൾ വിവരിക്കുന്നു.
2.ഞാൻ മലയാളം വേണമെന്ന് അവിസ്സ്യപ്പെടുന്നു.
3.ഡോക്ടർ , "ഞാൻ മലയാളം ആണ് പറയുന്നത്."
4.(അതു ശരി. പുതിയ അറിവാണ് . ഇങ്ങനെയും മലയാളം ഉണ്ടെന്നുള്ള അറിവ്)

വേറെ ഒരിക്കൽ
1."നിങ്ങ ഒരു സീറ്റ് കോഡീയിന്നെ, ഞമ്മ മൈക്കലത്തിന്നേ വിളിപ്പിക്കുന്നു."
2.(മലയാളം പോലെ ഇരിക്കുന്നു. എന്താണാവോ? ഈ സൂത്രം )
അത് മലയാളം ആയിരുന്നു.
പരിഭാഷ
നിങ്ങൾ ഒരു കുറിപ്പ് തന്നാൽ ഞാൻ അത് മംഗലാപുരത്തു നിന്നു വാങ്ങിക്കുന്നു.

ഒരു ഓർമ.
കോളേജിൽ പഠിക്കുന്ന കാലം. ലക്ഷദീപിൽ നിന്നും കുറെ വിദ്ധാർത്ഥികൾ ലൈവ്സ്റ്റോക്ക് അസിസ്റ്റന്റ് കോഴ്സ് (കമ്പോണ്ടർ) പഠിക്കാൻ വന്നിരിക്കുന്നു. അവർ തമ്മിൽ ഏതോ ഭാഷ സംസാരിക്കുന്നു. ഒരു എത്തും പിടിയും ഇല്ല.
ഞങ്ങളിൽ ഒരാൾ പറഞ്ഞു "അത് മലയാളം ആണെന്ന് ". തർക്കം ആയി. ഇത് ഉറപ്പിച്ചിട്ട് തന്നെ കാര്യം.
ഒരു കുട്ടിയെ ഹോസ്റ്റലിൽ കൊണ്ടു വന്നു. ചോദ്യം ചെയ്തു. അതെ അത് മലയാളം ആയിരുന്നു.

തിരികെ മഞ്ചേശ്വരം
അങനെ പതുക്കെ പതുക്കെ ഞാൻ ഭാഷയിലും ചികിൽസയിലും വിജയം കൈവരിക്കുന്നു.

പതുകെ തലക്കനവും നെച്ചു വിരിച്ചലും വന്ന കാലം.
ഒരു ദിവസം
1.ഡോക്ടർ ,പശുവിനു എന്തും ഒരു കാലില്ല.
2.(ഞേ ? കാല് എവിടെ പോയി ?)
ഞാൻ -അപ്പോൾ ഇന്നലെ ?
കാല് ഊരി പോയേതാണെങ്കിൽ ഇന്നലെ മുടന്തുമല്ലോ. (ബുദ്ധി !)
3.ഇന്നലെ എന്തും ഇല്ല ഡോക്ടർ, സുബ്ഹിക്ക് നോക്കുമ്പോൾ ഒരു കാലില്ല
4.(ഹേ അങ്ങനെ കാല് ഊരി പോകുമോ ?)
ഞാൻ -ചോര ? അല്ല രക്ത?
കാല് ഊരി പോയതാണെകിൽ ചോര കാണണമല്ലോ. (ബുദ്ധി! ബുദ്ധി!)
പക്ഷേ ''ചോര' അവർക്ക് അറിയില്ല. 'രക്ത' എന്ന് പറയണം
5.ഇല്ല. ഡോക്ടർ . രക്ത എന്തും ഇല്ല . ഒരു കാല് ,ഒരു സൈഡ് എന്തും ഇല്ല.
6.ഞാൻ -(കാൽ ഊരി പോകുന്ന വല്ല അസുകോം ഉണ്ടോ ? )
********
ഞാൻ ആലോചിച്ചു നോക്കി .ഓർമയിൽ ഒന്നും വരുന്നില്ല.
(ഞാൻ ക്ലാസ് കട്ട് ചെയ്തപ്പോൾ പഠിപ്പിച്ചതാണോ ?)
അതിനു സാത്ഥ്യതകൾ ഏറെ.
കൂടുതലും കട്ട് ആയിരുന്നല്ലോ.
ഞാൻ എന്നെ തന്നെ പ്രകാൻ തുടങ്ങി. (എടാ മൈ** ക്ലാസ് കട്ട് ചെയ്തു നടക്കുമ്പോൾ ഓർക്കണമായിരുന്നു. ഇപ്പോൾ കണ്ടോടാ മൈ** നീ കൈയും കാലും ഇട്ട് അടിക്കുന്നത് )
ഞാൻ വിയർക്കാൻ തുട്ങ്ങി.
ഏതായാലും സാഹത്തിനു അറ്റൻഡർ വന്നു.
അത് ഒരു സീസണൽ ഡിസീസ് ആയിരുന്നു . ത്രീ ഡേ ഡിസീസ് എന്ന് പറയും.
പശു ഒരു കാല് പൊക്കി പിടിക്കുന്നു, വായിൽ പത വരുന്നു. മൂന്നു ദിവസം കഴിമ്പോൾ അസുഖം മാറുന്നു.

അങ്ങനെ രണ്ട് ദിവസം കൊണ്ട് ഞാൻ ഒരു വലിയ ഡോക്ടർ ആയി മാറി കഴിഞ്ഞു.

1.ഡോക്ടർ! “എന്തും ഒരു കാലില്ല

2. ഓക്കെ. അതു സാരമില്ല. മരുന്ന് തരാം
പേടിക്കാൻ ഒന്നും ഇല്ല. പിന്നെ ഒരു കുത്തിവെപ്പ് നല്ലതായിരിക്കും.

ഒരിക്കൽ ഒരു പ്രസവ തടസം.
ഞാനും അറ്റെൻഡറും അവിടെ എത്തി.
ആദ്യത്തെ പരിശോധനയിൽ തന്നെ എനിക്ക് എല്ലാം മനസിലായി. എനിക്ക് ഒന്നും അറിയില്ലെന്ന്. ഇതും ( പ്രസവ തടസം ) ഒരിക്കൽ ഞാൻ കണ്ടിൻട്ടുണ്ട്. അറ്റൻഡർ പരിശോധിച്ചു എന്നിട്ട് എന്നോട് വീണ്ടും പരിശോധിക്കാൻ പറഞ്ഞു. യുറേക്ക രണ്ട്‌ കാലുകൾ.
മിടുക്കൻ ഞാൻ വളരെ നിഷ്പ്രെയാസം
കുട്ടിയെ പുറത്തു എടുത്തു.

ഒരിക്കൽ ആരോ എന്നെ പറ്റി MLA ക്ക് പരാതി പെട്ടു. MLA അനൗഷണത്തിനു വന്നു.
(പോന്ന പോക്കേ അന്നു MLA യേ കാണാൻ കിട്ടുമായിരുന്നു പോലും.)
(പാവം കർഷകർ പരാതിപ്പെട്ടാൽ അനൗഷിക്കുമാറുന്നു പോലും.)

ഞാൻ കുളമ്പു ദീന പ്രതിരോധ കുത്തിവെപ്പിന് കാശ് വാങ്ങിക്കുണു. അടുത്ത സ്റ്റേറ്റ് (കർണാടക)ൽ അത് ഫ്രീ ആണ്. എന്റെ മേലധികാരിയും വന്നു. അതെ നമ്മുടെ സ്റ്റേറ്റ് കാശ് വാങ്ങിക്കും.
കേസ് ക്ലോസ്ഡ് .

ഞാൻ തിരുവല്ലയിൽ ചോലി ചെയുന്ന സമയം.
പടിഞ്ഞാറ് താറാവിനെ കുത്തിവെക്കാൻ പോയി. ഏക്കറോളം നെൽപ്പാടങ്ങൾ. ആയിരകണക്കിന് താറാവ്. ഓരോന്നിനെയും പിടിച്ചു തരും ഞങ്ങൾ അതിനെ കുത്തിവെക്കും. തണലത്തു നിൽകുമ്പോൾ നല്ല കുളിർകാറ്റിൽ ജോലിയുടെ ബുദ്ധിമുട്ടും ഷീണവും അറിയാതെ പോകുന്നു. പിന്നെ നല്ല തെങ്ങിൻ കള്ള്. അത് വെള്ളക്കാരാണ് ബിയർ പോലെ ഒരു ആവിശ്യകഥ.
കുത്തിവെപ്പ് കഴിഞ്ഞപ്പോൾ നേരം ഇരുട്ടി.
ചായ വാങ്ങി വരാൻ ഒരാൾ പോയി. പോയ ആൾ പൂസ് ആണെന്ന് പറയണ്ട ആവിശം ഇല്ലല്ലോ. ചായ കൊണ്ടു തന്നു. ഞാൻ അതു കുടിച്ചു. കുടിച്ചുകഴിഞ്ഞപ്പോൾ ആണ് ആ രഹസ്യം അവൻ പറഞ്ഞത്.
വന്ന വഴി ചായ കൊണ്ടുവന്ന ഫ്ലാസ്ക് ഉൾപ്പെടെ അവൻ താഴെ വീണു.
അപ്പോൾ ഫ്ലാസ്കിന്റെ ഉള്ളിൽ ഒരു ശബ്‌ദം. ഏതായാലും കുളിക്കി കുളിക്കി ശബ്‌ദം ഇല്ലാതാക്കി.
ഫ്ലാസ്കിന്റെ ഉള്ളിലെ മെർക്കുറി ഗ്ലാസ് പൊട്ടിയ ശബ്‌ദം ആണ് കേട്ടത്.
അതാണ് ഞാൻ കുടിച്ചത് .
ഞാൻ അപ്പോൾ പറഞ്ഞത്‌ ഇപ്പോഴും ഓർക്കുന്നു.
“അയ്യോ പിള്ളാർ പറക്ക മുട്ടിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക