Image

ഓണ്‍ലൈന്‍ ഭര്‍ത്താവ് (നര്‍മ്മം: ജോണ്‍ ഇളമത)

Published on 26 April, 2020
ഓണ്‍ലൈന്‍ ഭര്‍ത്താവ് (നര്‍മ്മം: ജോണ്‍ ഇളമത)
''കഥയും,കഥാപാത്രങ്ങളും സാങ്കല്പ്പികങ്ങളാണ്. നര്‍മത്തിന് പ്രാധാന്യം കൊടുത്ത് വായിക്കാനപേക്ഷ!''

വിഭാര്യനായി വീട്ടില്‍ ഒറ്റക്ക് വസിക്കുന്ന ഇട്ടിരാച്ചന്‍, അങ്ങനെ ഒരു പത്രപരസ്യം കണ്ട് വിസ്മയിച്ചു-

സുന്ദരിയും,സുശീലയും,സാമ്പത്തികഭദ്രതയും,കടപ്പാടുകളുമൊന്നുമില്ലാത്ത മദ്ധ്യവയ്‌സ്ക
എന്നുതോന്നിക്കുന്ന അമ്പത്തെട്ടുകാരി, അനുയോജ്യനായ ഒരു ഓണ്‍ലൈന്‍ ഭര്‍ത്താവിനെ അന്വേഷിക്കുന്നു.ഏതാണ്ട് പത്തറുപത് വയസ്സൊള്ളസുമുഖനും,വാക്ചാതുര്യമുള്ളവനും, വേണ്ടിവന്നാല്‍ കമ്പിനിക്ക് അല്പ്പസ്വല്പ്പം വൈന്‍ ആസ്വദിക്കുന്നവനുമായാല്‍ തരക്കേടില്ല.

ഇട്ടിരാച്ചന്‍ സ്വയം ചോദിച്ചു-
ഇതൊന്തോന്ന് സംവിധാനമാ, ഈ ഓണ്‍ലൈന്‍ ഭര്‍ത്താവ്! ഓ,ഇതിപ്പഴത്തെ ഒരു സ്‌റ്റൈലായിരിക്കും. പഴേ കാലമൊക്കെ പോയി.സ്മാര്‍ട്ട്‌ഫോണും,എസ്സമ്മസും,വാട്‌സപ്പും ഒക്കെയല്ലേ ഇപ്പഴത്തെ ലൈഫ്‌സ്‌റ്റൈല്. ഗര്‍ഭപാത്രത്തീന്ന് എറങ്ങിവരുന്ന പിള്ളേരുവരെതോണ്ടിക്കോണ്ടാ ഭൂമിലേക്ക് എറങ്ങിവരുന്നതെന്ന്് തോന്നിപോകും,ഇപ്പഴത്തെ അഞ്ചും ആറും വയസ്സൊള്ള പിള്ളേര് ഐഫോണെതോണ്ടികളിക്കുന്ന കാഴ്ച്ച കണ്ടാല്‍.എന്തോന്നിന് പറേണം പെണ്ണുകെട്ടി അമേരിക്കെവന്നപ്പഴാ ഇട്ടിരാച്ചന്‍ ആദ്യമായി കളര്‍ ടീവിതന്നെ കാണുന്നെ. ങാ, ആര്‍ക്കറിയാം! ഇതിപ്പം ഓണ്‍ലൈന്‍ എന്നൊക്കെ പറഞ്ഞാ വന്നുംപോയീം ഇരിക്കുന്ന എടപാടായിരിക്കും,''ഓണ്‍ലൈന്‍ലിവിങ് ടുഗതര്‍''! ഒരുതരത്തി നോക്കിയാ അതാ നല്ലത്,എലക്കുംമുള്ളിനും കേടില്ലാത്തോണം. കെട്ടിക്കഴിഞ്ഞാ പിന്നെ പൊല്ലാപ്പാ. ആദൃത്തെസല്‍ക്കാരമൊക്കെ കഴിഞ്ഞാ കഥമാറും.നമ്മടെ കയ്യി കാശൊണ്ടെ അതേ  കറിക്കിടന്നാരിക്കും കളി,പിന്നെ സര്‍വ്വകണ്‍ട്രോളും കയ്യിലെടുക്കേം ചെയ്യും.

ഇപ്പ സര്‍വ്വത്ര ഓണ്‍ലൈനാ, പ്രത്യേകിച്ച് കൊറോണാ വന്നേപ്പിന്നെ.
വീട്ടീന്നെറങ്ങണ്ടാ. അല്ല എറങ്ങാനൊക്കത്തില്ലല്ലോ.സര്‍ക്കാര്‍  കല്പ്പന പാലിക്കുക അതാ
നല്ലത്.അറുപതു കഴിഞ്ഞോര് പൊറത്തോട്ടെറങ്ങിയാ,തട്ടിപോകുമെന്നാ സംസാരം.
ഗാരന്‍റി തീര്‍ന്നു കിടക്വാന്നൊക്കെ കളിയാക്കി പറഞ്ഞാതന്നെ, മുമ്പൊക്കെ സീനിയര്‍ സിറ്റിസെന്‍
എന്നൊക്കെ പറഞ്ഞാ എന്തൊരു ബഹുമനമാരുന്നു എല്ലാര്‍ക്കും. ഇന്നതൊക്കെ കളഞ്ഞുകുളിച്ചു.
എന്തെങ്കിലുമാകട്ടെ,ഒന്നു തോണ്ടിനോക്കാന്‍ തന്നെ ഇട്ടിരാച്ചന്‍ തീരുമാനിച്ച.പത്രത്തി ഫോണ്‍ നമ്പരൊണ്ട്.ഒരുസ്‌മോളെടത്ത് അല്പ്പം ധൈര്യം വരുത്തി, ഇട്ടിരാച്ചന്‍ ആനമ്പരൊന്ന്് കറക്കി.

അപ്പുറത്തു നിന്ന് പാറപ്പുറത്ത് ചിരട്ട ഒരക്കുന്ന ശബ്ദം-
ആരാ?
ഞാനാ, ഇട്ടിരാച്ചന്‍! ,വേണോങ്കി ഷോര്‍ട്ടായിട്ടു വിളിക്കാം അവരാച്ചനെന്ന്.
എന്താ അവരാച്ചാ!
പത്രത്തിലൊരു പരസ്യം കണ്ടിരുന്നു.
ഓ,അതുശരില്‍,അങ്ങനെ ഒരു പരസ്യം കൊടുത്തിരുന്നു.
എന്താ ഈ ഓണ്‍ ലൈന്‍ ഇടപാട്!
ഓ,അതോ വെരി സിമ്പിള്‍.ഇപ്പോ അറിയാല്ലോ പുറത്തേക്ക് എറങ്ങാം വയ്യാത്ത അവസ്ഥ അല്ലിയോ .ആ അവസ്ഥയില്‍ എന്നെ പോലെ ഒറ്റക്ക് കഴിയുന്നവര്‍ക്ക് ഒരു മോറല്‍ സപ്പോര്‍ട്ട് തരാമ്പറ്റിയാ സിങ്കിള്‍സ് ആരേലും ഒണ്ടോന്നു കരുതിയിട്ട പരസ്യമാ.
സീരിയസ്സായിട്ടാണോ!
ഓ, ഇതെന്തോന്ന് മണ്ടന്‍ ചോദ്യം!
ആട്ടെ,പേരു പറഞ്ഞില്ലല്ലോ!
അക്കാമ്മ!
നല്ലപേര്, ഇട്ടിരാച്ചനോര്‍ത്തു, എങ്കിലും സൗണ്ട് അത്ര നല്ലതല്ല,പാറപ്പൊറത്ത് ചെരട്ടഒരക്കുംപോലെ.വല്യ ദേഷ്യക്കാരിയോ മറ്റോആണോ! ങാ,അല്ലാരിക്കും.കുയിലിന്‍െറ നാദമുള്ള
ക്രൂരകളെ ഓര്‍ത്തപ്പോള്‍ ഇട്ടിരാച്ചന്‍ ഞെട്ടിപ്പോയി. അത്തരമൊരണ്ണമാരു’ന്നു തന്‍െറ എക്‌സ് വൈഫ്. വാസ്തവത്തില്‍ അവടെ കളകൂജനം കേട്ടാ അവളെ കെട്ടീത്,പാവമാന്ന് കരുതി,അല്ലങ്കി വരുതിക്ക് നിക്കൂന്ന് കരുതി.എന്നാലവളിലൊരു ''കള്ളിയങ്കാട്ടു നീലി'' എന്ന യക്ഷി ഒളിഞ്ഞിരുന്നുഎന്ന വസതുത മനസിലായി വന്നപ്പോഴേക്ക്,അവള് മറ്റൊരാളെ ചൂണ്ടയിട്ട് മറ്റൊരുവഴിക്കുപോയതാശ്വാസമായി. കുട്ടികളൊന്നുമില്ലാതിരുന്നതു തന്നെ ഭാഗ്യം.അല്ലേ അതേപിടിച്ച് തന്‍െറമണിമുഴുവനും അവളു ചോര്‍ത്തികൊണ്ടിരുന്നേനെ. അതിപിന്നെ എത്ര ആലോചിച്ചു, ചൊവ്വൌള്ളഒന്നിനെ കിട്ടാന്‍.എല്ലാര്‍ക്കും മണിയേലാ നോട്ടം. നോക്കി നോക്കി വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. ഇപ്പോ വയസ്,പത്തറുപതു കഴിഞ്ഞു.
പക്ഷേ, ഈ സ്ത്രീ കാഴ്‌ച്ചേലെങ്ങനിരിക്കും,സ്വഭാവം എങ്ങനെത്തേത്.സംഗതി കൊള്ളാം.പിന്നെ എന്തൊക്കയോ കാരണങ്ങള്‍കൊണ്ട് അവളും ഒറ്റപ്പെട്ടു കഴിയുന്നോളാരിക്കും.
ഇട്ടിരാച്ചന്‍ ചോദിക്കണമെന്ന്് വിചാരിച്ചെങ്കിലും, അപ്പോള്‍ അല്പ്പം മടിച്ചു
പകരം ഓര്‍ത്തു-
അവര്‍ക്ക് വല്ല എക്‌സ്ഹസ്ബന്‍ഡോ മറ്റോ ഒണ്ടോ!
അല്ല, അവനൊരു ഭീകരനോ മറ്റ് സ്വഭാവദോഷമൊള്ളോനോ ആണോന്ന്് ആര്‍ക്കറിയാം! .അങ്ങനെയുള്ളവവനാണേല്‍ അവന്‍ തന്നെ തട്ടി കളഞ്ഞാലോമറ്റോ എന്നോര്‍ത്ത്‌പേടിതൊണ്ടനായ ഇട്ടിരാച്ചനൊന്ന് ഞെട്ടി.എന്തായാലും ക്ലാരിഫൈ ചെയ്യേണ്ട കേസുകെട്ടുതന്നെ.ഭര്‍ത്താവ് മരണപ്പെട്ടതെങ്കില്‍ കൊഴപ്പമില്ല.ഉപേക്ഷിച്ച്് മറ്റൊരാളെ കെട്ടിപോയതാണേലും ശല്യമില്ല.ഏതു കാറ്റഗറിയുമാകാം!

ഇട്ടിരാച്ചന്‍ രണ്ടുംകല്പിച്ച് ധൈര്യപൂര്‍വ്വം ചോദിച്ചു”-
അല്ല,അക്കമ്മ വല്ല വെട്ടിലും വീണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചതോ മറ്റോ..........!ഇട്ടിരാച്ചന്‍ മുഴുവിപ്പിക്കുന്നതിനു മുമ്പ് അക്കമ്മ ആവേശത്തോടെ പറഞ്ഞു-ഗുഡ് ക്വൊസ്റ്റിയന്‍, അതൊരു കഥയാണ്. ഞാനൊരു അഭ്യസ്തവിദ്യന്‍ എന്നുകരുതി അമേരിക്കേ തന്നെ ജോലിയൊള്ള ഒരു മലയാളിയെതന്നാ കല്യാണം കഴിച്ചത്.ഇവിടെഎത്തിയപ്പഴല്ലേ ചതിയാന്നു മനസിലായെ.അയാക്കിവിടെ ഒരു വെള്ളക്കാരീം രണ്ട് കുട്ടികോളും ഒണ്ടന്ന് മനസിലായെ! ഇവിടെ എത്തിപ്പംതന്നെ അത് പിടുത്തംകിട്ടീതുകൊണ്ട്, അയാക്കൊരുക്കിവെച്ചമധുവിധൂന്‍െറ മണിയറ അന്നേ ഞാം കെട്ടിയടച്ചാതാ.എനിക്കക്കിവിടിപ്പം നല്ലൊരു ജോലീണ്ട്, ഇഷ്ടംപോലെ കാശൂമൊണ്ട്.ഇതുവരെവീണ്ടുമൊരു ബന്ധത്തെപ്പറ്റി ഞാം ചിന്തിച്ചിരുന്നതുതന്നല്ല ഇപ്പോ,പിന്നെ ഈ കൊറോണാ ഒക്കെ വന്നപ്പം ഒരുതോന്നല്, കൂട്ടിന് ആരേലുമൊണ്ടാരുന്നേലെങ്കിലെന്ന്! അക്കമ്മഒന്നുനിര്‍ത്തി,തുടര്‍ന്നൊരു ചോദ്യം?

ഒറ്റക്കുതന്നല്ലേ!
അതേ.
കെട്ടീട്ടേ ഇല്ലേ!
അക്കമ്മേപോലനിക്കുമൊരക്കടി പറ്റി. ഞാം കെട്ടീത് ഒരെക്ഷിയായിരുന്നു.നാട്ടീന്ന്‌കെട്ടികൊണ്ടു വന്നതാ.ഇവിടെ വന്നപ്പം മട്ടുമാറി.മധുവിധൂവിനൊക്കെ സമയംകിട്ടും മുമ്പ് മൊഞ്ചൊള്ള ഒരു ഒരുത്തന്‍െറ കൂടെ അവളൊളിച്ചോടി!
ഹാ,ഹാ,ഹാ!
അക്കമ്മ വെടിക്കെട്ടുപോലെ ചിരിച്ചു,അപ്പോ എന്നെ പോലെതന്നെ വഞ്ചിക്കപ്പെട്ടു.
അപ്പ നമ്മളു തുല്യദു:ഖിതരാ!
ഇട്ടിരാച്ചനോര്‍ത്തു-

ഒത്താല്‍ ഒരു ഭാഗ്യക്കുറി അടിച്ചപോലെ എല്ലാം ഒത്തുവരുന്നു.അതും ഒരു പുതിയപരീക്ഷണം. കല്യാണം മടുത്തപ്പോള്‍,''ലിവിങ് ടുഗതര്‍'' എന്ന് ഓമനപേരിട്ടുവിളിക്കുന്നപരീക്ഷണം,അതും മടുത്തപ്പോള്‍ പുതിയ ഒന്ന് ''ഓണ്‍ലൈന്‍ ലിവിങ് ടുഗതര്‍''.കൊള്ളാം പൊളിച്ചു!

തകര്‍പ്പന്‍ അയിഡിയാ.ഒന്നോര്‍ത്താല്‍ അക്കമ്മ ഒരു ബുദ്ധിജീവിയാ,അല്ലങ്കി ഇത്തരം ''പ്രാക്ടിക്കല്‍ഐഡിയാ'' അവരടെ മണ്ടേന്ന് പിറന്നുവീഴില്ലല്ലോ!അവരാച്ചാ,എന്താ ഒന്നും മിണ്ടാത്തെ!
പാറപോലെ ഉറച്ചശബ്ദമായിരുന്നില്ല അത്, പാറയില്‍ തല്ലിതെറിച്ച് ചിതറി ചിരിച്ചു നുരഞ്ഞുപൊങ്ങുന്ന ഒരു കൊച്ചു ജലധാരയുടെ കുളിര്‍മപോലെ ഇട്ടിരാച്ചന്‍െറ മനസില്‍ അക്കാമ്മയുടെ ആചോദ്യം കുളിര്‍മ കോരിയിട്ടു.

ഇട്ടിരാച്ചന്‍ ആവേശത്തോടെ പറഞ്ഞു-
എനിക്കു സമ്മതമാ!
എന്തോന്നിന്!
അല്ല ഈ ഓണ്‍ലൈന്‍ ഞാന്‍ പലതിനും കേട്ടിട്ടുണ്ട്.എങ്കിലും ഇതെത്ര
മനോഹരമായ ഏര്‍പ്പാടാ. ഒക്കുമ്പം,അല്ലേ തോന്നുമ്പം തോന്നുമ്പം അങ്ങോേേട്ടാ ഇങ്ങോട്ടോ ഒരു
വിസിറ്റ്!,
ഇട്ടിരാച്ചന്‍ മന.ിലോര്‍ത്തു”-
ചെലവും കൊറവ്. നല്ല ഒരു കുപ്പി വൈന്‍െറ ചെലവല്ലേ
ഒള്ളൂ.വല്ലപ്പോഴുമൊക്കെ ഒരുകെട്ട് പൂവ്, പിന്നെ സന്തോഷിപ്പിക്കാന്‍ ഇടക്കൊക്കെ അല്പ്പം ഫെര്‍ഫ്യൂം!
അക്കമ്മ അഭിപ്രായപ്പെട്ടു”-
ങാ,തല്ക്കാലം അതൊക്കെ മതി.കുറേ നാളങ്ങനെ പോട്ടെ.പിന്നീടെന്താന്നു
വെച്ചാ തീരുമാനിക്കാം,അതല്ലേ അവരാച്ചാ നല്ലത്!
ഇട്ടിരാച്ചനൊന്നു മൂളി.എങ്കിലും ''പിന്നീട് എന്താന്നുവെച്ചാ തീരുമാനിക്കാം'',എന്നപ്രസ്താവന അത്ര പിടുത്തം കിട്ടീല്ല .എന്തായിരിക്കാം,അക്കാമ്മയുടെ മനസിലിരിപ്പ് എന്ന്് ചോദിക്കാനുള്ള തന്‍േറടവും അവരാച്ചനുണ്ടായില്ല.

സ്വതവേ സംശയാലൂ ആയ ഇട്ടിരാച്ചന്‍ ആലോചിച്ചു”-
ങാ,തല്ക്കാലം ഇങ്ങനങ്ങോട്ട് പോട്ടെ,ഒക്കുന്നിടം വരെ.അത് കഴിഞ്ഞാലോചിക്കാം ബാക്കി! അക്കാമ്മേടെ പ്ലാന്‍ എന്താകാം?,പലവിധ ചിന്തകളിട്ടിരാച്ചന്‍െറ മനസിലൂടെ ഓടി.ആളെപഠിച്ചിട്ട് പാവമാന്നുകണ്ടാ അടിമയാക്കി, പെര്‍മനന്‍റായി,വല്ല റജിസ്ട്രര്‍ മാര്യേജോ മറ്റോ നടത്തിപീഢിപ്പിക്കാനുള്ള ശ്രമമോമറ്റോ ആണോ,അതങ്ങ് കയ്യിലിരിക്കട്ടെ!, ആ സ്‌റ്റേജ് വന്നാ കൈകഴുകിഅങ്ങുമാറാം.എന്തായാലും ഇപ്പഴത്തെ ടെമ്പററി അഡ്ജസ്റ്റ്മന്‍റ് അങ്ങോട്ട് നടക്കട്ടെ.ഇട്ടിരാച്ചന്‍ തുടര്‍ന്നു ചിന്തിച്ചു”-

അതേ,അതാകുമ്പം രണ്ടുകൂട്ടര്‍ക്കും പരാതീമില്ല,കുറ്റപ്പെടുത്തലുമല്ല.ബോറടികൂടാത്ത ഒരു ദാമ്പത്യം. ഒന്നോര്‍ത്തെ ഈ ''ഒറിജനല്‍'' ദാമ്പത്യത്തിന് എന്തൊക്കെ കടമ്പയാ.പരസ്പരംഅംഗീകരിക്കാം പഠിക്കക്കണം,പരസ്പരം ക്ഷമിക്കാം പഠിക്കണം,പരസ്പരം പഠിക്കാന്‍ പഠിക്കണം,മണ്ണാംങ്കട്ട! ഇപ്പഴത്തെ ജനറേഷനെ നോക്ക്! അവരീ കടമ്പ ഒന്നും കേറത്തില്ല .വെട്ടൊന്ന്മുറിരണ്ട്, അതാ അവരടെ പ്രമാണം.കുറേനാള് കൊണ്ടുനടക്കും,പിന്നെ കെട്ടും,മധുവിധുതീരുംമമ്പ്അടിവെച്ച് പിരികേം ചെയ്യാം.ദിശാബോധമില്ലാത്ത ജനറേഷന്‍!

അവരാച്ചാ!
ന്തോ!
അക്കാമ്മയുടെ സ്‌നേഹമസൃണമായ വിളി ഒരിക്കല്‍കൂടി കേട്ട് ഇട്ടിരാച്ചന്‍ദാസ്യമനോഭാവത്തില്‍ വിളിട്ടേു.ഇന്നുമുതലാരംഭിക്കാം, നമ്മുടെ ഓണ്‍ലൈന്‍ ബന്ധം. എന്‍െറ വീട്ടിലെ അത്യാവശ്യസാധനങ്ങളെല്ലാം തീര്‍ന്നു.ഇറച്ചി,മീന്‍,മൊട്ട,പാല്, എന്തിന് നിത്യോപയോഗസാധനങ്ങളായഉപ്പ്,കടുക്,കറിവേപ്പില വരെ. ഞാന്‍ എന്തുചെയ്യണം?എന്‍െറ കാറ് വര്‍ക്ക്‌ഷോപ്പിലാ,പിന്നിപ്പം കൊറോണക്കാലമല്ലേ!

ഓണ്‍ലൈനിലൂടെ ഗ്രോസറി ഓര്‍ഡറുചെയ്താ ഇവിടെത്തിക്കുന്നേന് പ്രത്യേകം ചാര്‍ജ്ജും കൊടുക്കണം,അതുകൊടുക്കാമെന്ന് വെച്ചാ പിന്നേം കുലുമാല്, കൊറോണാ തെരക്ക് കാരണം ഡലിവെറി ചെയ്യാന്‍പത്തിരുപത് ദിവസി കാത്തിരിക്കണം. ഉപ്പ് തീര്‍ന്നിട്ട് രണ്ട് ദിവസിയായി. ഉപ്പില്ലാതെങ്ങനാ,ഒരു വകവായിലോട്ട് വെക്ക്വാമ്പറ്റുന്നെ!

അതിന്നൊ,സാംസ്ക്ലബിപോയി, എല്ലാം വാങ്ങിച്ചുതരാല്ലോ! ലിസ്റ്റിങ്ങോട്ട് വാട്‌സപ്പിഅയച്ചുതന്നാട്ടെ.

അപ്പോ അതു വാങ്ങാനൊള്ള മണിയോ?,ചെലപ്പം പത്തുനൂറ് ഡോളറ് വേണ്ടിവന്നേക്കും.അതു സാരമില്ലന്നെ,ഇനി നമ്മളങ്ങോട്ടോണ്‍ലൈനാണല്ലോ. അങ്ങനാണേല്‍ അങ്ങനെ!

ഇട്ടിരാച്ചന് വാട്‌സപ്പുവഴി ഒരു നീണ്ടപട്ടിക കിട്ടി, ഉപ്പുതൊട്ട് കര്‍പ്പൂരംവരെ.
ഇട്ടിരാച്ചനോര്‍ത്തു-
ങാ,അക്കാമ്മക്ക് ചില്ലറ കച്ചോടമൊക്കെ ചെയ്തുകൊടുത്താലും കച്ചോടം ലാഭം,കൈഅധികം നനയാതെ മീം പിടിക്കാം. ഈ ഓണ്‍ലൈന്‍ എടപാട് പണ്ടേ തൊടങ്ങണ്ടതാരുന്നു എന്ന് ഇട്ടിരാച്ചനുതോന്നി.എസ്സെമ്മസ്, വാര്‍ടസപ്പ്, വൈഫൈ, എന്നീ എടപാടൊക്കെ എത്രസൂപ്പര്‍. കൊറഞ്ഞചെലവി കാര്യങ്കാണാന്‍ ഇതിനെ ഒക്കെ കവിഞ്ഞെന്തുണ്ട്! ബര്‍ത്ത്‌ഡേ,മാമോദീസാ,കല്യാണം,ആനുവേഴ്‌സറി,ഷഷ്ട്യബ്ദപൂര്‍ത്തി,എന്നുവേണ്ടാ എല്ലാറ്റിനും പത്തുപൈസാ ചെലവില്ലാതെകാച്ചികൊടുക്കാം.

ഇട്ടിരാച്ചന്‍ സാംസ്ക്ലബിപോയി ഗ്രോസറി,എല്ലാം വാങ്ങിയ കൂട്ടത്തി, ഒരുകെട്ട്‌വെള്ള റോസാപ്പൂവും,നല്ല ഒരുകുപ്പി ക്വാളിറ്റി വൈനും വാങ്ങി.എന്നിട്ടോര്‍ത്തു-
ഇന്നുമുതല്‍ ആഘോഷിക്കണം.ഓ,അക്കാമ്മയെ ഒന്നുകാണാനും,സങ്കല്പ്പങ്ങള്‍ക്കും, അനുഭൂതികള്‍ക്കും ഒരന്തിമരൂപം കൊടുക്കാനും,ഇട്ടിരാച്ചന്‍െറ മനസ്സുവെമ്പി. മനസില്‍ സങ്കല്പ്പങ്ങള്‍വിടരുകയായിരുന്നു.നഷ്ടപ്പെട്ടു പോയ യൗവനം അകാലത്തില്‍ തളിര്‍ത്ത് പൂത്ത്പുഷ്പ്പിക്കുമ്പോള്‍........എന്നിങ്ങനെ ചിന്തിച്ചിരുന്നപ്പോള്‍......
ഇട്ടിരാച്ചന്‍െറ സ്മാര്‍ട്ട്‌ഫോണടിച്ചു”-
പാറപൊറത്ത് ചിരട്ടയിട്ടുരക്കുന്ന അക്കാമ്മയുടെ കര്‍ക്കശമായ ശബ്ദം, ഇട്ടിരാച്ചന്‍െറ
ചെവിയില്‍ മുഴങ്ങി.
ഞാന്‍ അയച്ച ലിസ്റ്റ് മഴുഴുവന്‍ വാങ്ങിയോ!
വാങ്ങി.
ഒന്നും മി.ായിട്ടില്ലെന്നു കരുതുന്നു,ചില ആണുങ്ങക്ക് ഒര്‍മ്മക്കുറവുണ്ട്!
എനിക്കില്ല,എന്‍െറ ബ്രയിന്‍ സ്മൂത്താ.
അപ്പഴേ,വാങ്ങിച്ചോണ്ടു വരുന്ന ഗ്രോസറി എല്ലാം കാര്‍ ഷെഡിവെച്ചാ മതി.ഷെഡ്‌തൊറന്നിട്ടിട്ടൊണ്ട്. വഴി ഞാന്‍ എസ്സെമ്മസ്സിലയച്‌നിട്ടൊണ്ടല്ലോ ,ജിപിഎസ്സിട്ടു വന്നാ മതി.
അപ്പോ തമ്മി കാണുന്നതെപ്പഴാ!
കാണാംന്നെ,പക്ഷേ, കൂടുതലടുക്കണോങ്കി ഒരാഴ്‌ചേംകൂടെ കഴിയണം.ഞാന്‍ നാട്ടീന്ന്‌വന്നിട്ട് ഒരാഴ്‌ചേ ആയൊള്ളൂ. ക്വാറന്‍റീനിലാ!
നശിച്ച ഒരു ക്വാറന്‍റ്റീന്‍! ,ഇട്ടിരാച്ചന്‍ മനസില്‍ ശപിച്ചു.
അപ്പോ ഞാം അല്പ്പം പൂക്കളും,നല്ല ഒരു കുപ്പി വൈനും കരുതീട്ടൊണ്ട്.
സാരമില്ല,അതും ഗരാജിവെച്ചോ! ,ഒരാഴ്ച കഴിഞ്ഞ് നമ്മുക്ക്
വൈന്‍ കുടിച്ച് അടിച്ചുപൊളിക്കാം.
ങാ,എന്തായാലും ആട്ടെ,ആളെ ഒന്നുകാണട്ടെ.അടിപെളി ആണോന്നറിയട്ടെ!കാര്‍ അക്കമ്മയുടെ വീടിനുമുമ്പില്‍ വന്നുനിന്നു.പറഞ്ഞപോലെ ഗാരേജ്തുറന്നുകിടക്കുന്നു.പെട്ടന്ന് വീടിന്‍െറ ഉമ്മറത്തെ പ്രധാനം കവാടം തുറന്ന് അക്കമ്മപ്രത്യക്ഷയായയി. അര്‍ത്ഥവയോധിക എങ്കിലും മദ്ധ്യവയസിന്‍െറ സെക്‌സപ്പീലില്‍ സാക്ഷാല്‍അക്കമ്മ മുമ്പില്‍ നില്‍ക്കുന്നു,ഒരു അഭിനവ വാസവദത്തയെപോലെ! അല്ലെങ്കില്‍ എവിടയോ കണ്ടുമറന്ന മദ്ധ്യവയസ്ക്കയായ ഒരു സീരിയല്‍ നടിയേപോലെ!

അക്കമ്മ വാത്സല്ത്യത്തോടെ ഉണര്‍ത്തിച്ചു-
എല്ലാം ഗരാജിലോട്ട് വെച്ചാട്ടെ.
ഒരുകൊച്ചുകുട്ടിയുടെ അനുസരണയോടെ ഇട്ടിരാച്ചന്‍,വാങ്ങികൊണ്ടുവന്ന സാധനങ്ങള്‍
ഗരാജില്‍ അടുക്കിവെച്ച് അക്കാമ്മയുടെ ചാരത്തേക്ക് നടന്നടുത്തു.
അക്കമ്മ വിലക്കി-
അടുക്കണ്ടാ,അവിടെ നിന്നാമതി.ഒരാഴ്‌ചേംകൂടെ കഴിയട്ടെ.തന്നേമല്ല,ഈക്വൊറന്‍റീന്‍െറ ഉദ്ദേശം,സ്വയരക്ഷയും,സമൂഹരക്ഷയുമാണല്ലോ.അഭ്യസ്തവിദ്യരെന്നഭിമാനിക്കന്നനാമതു കാക്കാന്‍ കടപ്പെട്ടോരാ.ഇനി അധികം നിക്കണ്ട.അവരാച്ചന്‍ പൊക്കോ,ഞാനങ്ങോട്ട് വിളിക്കാം.പെട്ടന്ന് ഗാരേജും,ഉമ്മറത്തെ പ്രധാന വാതിലും ഇട്ടിരാച്ചന്‍െറ മുമ്പിലടഞ്ഞു.ഇട്ടിരാച്ചനോര്‍ത്തു-
ക്വൊറന്‍റ്റീന്‍ കഴയട്ടെ.അല്ലെങ്കി ആന്ത്രത്തിനു പകരം കോന്ത്രത്തിത്തെിലെയാലോ! ങാ,അക്കാമ്മക്കൊന്നുമില്ല,ഒരു പ്രിക്കോഷന്‍ല്‍ എങ്കിലും ഒരാഴ്ച വെയിറ്റുചെയ്യണോന്നോര്‍ത്തപ്പം ഇട്ടിരാച്ചനൊരു ഇശ്ച്‌നാഭംഗമുണ്ടായി.

ഇട്ടിരാച്ചന്‍ കാത്തിരുന്നു,അക്കമ്മയെ പ്രാപിക്കാന്‍.ഒരാഴ്ചയ്ക്ക്,ഒരുമാസത്തെദൈര്‍ഘ്യം പോലെ ഇട്ടിരാച്ചനു തോന്നി. കാത്തുകാത്ത് ഒരാഴ്ച കഴിഞ്ഞു,എന്നിട്ടും വിളിയില്ല!,ക്ഷമകെട്ട് ഇട്ടിരാച്ചന്‍ അങ്ങോട്ടുവിളിച്ചു.
അക്കമ്മ പ്രതികരിച്ചു-
സാക്ഷാല്‍ പാറപ്പുറത്ത് ചിരട്ടക്കുകരം,മറ്റൊരു പാറ ഉരക്കുന്ന ഉരുക്കുശബ്ദത്തില്‍-അവരാച്ചാ,ഞാം മൈന്‍ഡു ചെയ്ഞ്ചുചെയ്തു. അവരാച്ചന് ഓര്‍മ്മക്കുറവുതന്നേമല്ല ,വിജയവുമില്ല. ചുമ്മാതല്ലകെട്ടികൊണ്ടുവന്ന പെണ്ണ് മറ്റൊരുത്തന്‍െറ പൊറകേപോയേ!

ഞാം തന്ന ലിസ്റ്റനുസരിച്ച് ,കടുകിനു പകരം ഉലുവാ വാങ്ങി,ചെറുപയറിനു പകരം വമ്പയറുവാങ്ങി, വെളിച്ചെണ്ണക്കു പകരം കടുകെണ്ണ വാങ്ങി.ഇതൊക്കെ പോരാഞ്ഞ് വെലക്കൊറഞ്ഞഎറച്ചീം,മീനും! കാശു ഞാം തന്നേക്കാമെന്നു പറഞ്ഞതാ,എന്നിട്ടും കാണിച്ചതു തെണ്ടിതരം,താന്‍ അസ്സലൊരു പിശുക്കനാ! ഇപ്പോ എന്‍െറ ക്വാറന്‍റ്റീന്‍ കഴിഞ്ഞു,കാറും വര്‍ക്കഷോപ്പീന്നുകിട്ടി.ഇനീം എന്‍െറആവശ്യത്തിന് ഞാംതന്നെ പൊക്കോളാം,മേലാ ഇങ്ങോട്ട് വിളിക്കേം വേണ്ട!

ഇട്ടിരാച്ചന്‍ ഇടിവെട്ടിയതുപോലെ നിന്നുപോയി!
എങ്കിലും അക്കാമ്മെ, നീ ആറ്റന്‍ സാധനമാ,എന്തൊരു ചതിവായിപ്പോയി! അപ്പോള്‍ വലിയൊരുനഷ്ടത്തിന്‍െറ കണക്ക്,പിശുക്കനായ ഇട്ടിരാച്ചന്‍െറ മനസിലൂടെ ഓടി! ഗ്രോസറി,അമ്പതു ഡോളര്‍,പൂവ് പത്തു ഡോളര്‍,വൈന്‍ പതിനഞ്ചു ഡോളര്‍, മൊത്തം നഷ്ടം,എഴുപത്തഞ്ചു ഡോളര്‍!!

ങാ,ജീവിതത്തിന്‍െറ ആകെതൊക നഷ്ടംതന്നെ,ഈശ്വാ, രക്ഷിതോ!!


ഓണ്‍ലൈന്‍ ഭര്‍ത്താവ് (നര്‍മ്മം: ജോണ്‍ ഇളമത)
(ജോണ്‍ ഇളമത)
Join WhatsApp News
Sudhir Panikkaveetil 2020-04-26 10:18:57
കൊറോണ എന്നും പറഞ്ഞു പലരും നീണ്ട നീണ്ട ലേഖനങ്ങളും, കണ്ണീർ കഥകളും, ഭരണാധികാരികളെ കുറ്റപ്പെടുത്തലും ചെയ്യുമ്പോൾ ശ്രീ ഇളമത അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നർമ്മവും ആയി എത്തുന്നു. ഇട്ടിരാച്ചനും അക്കാമ്മയുമൊക്കെ പഴയകാലത്തെ സൂചിപ്പിക്കുന്നെങ്കിലും അവരെ ഇപ്പോഴത്തെ പരിതഃസ്ഥിതിയിലേക്ക് കൊണ്ട് വന്നു അവരുടെ സ്വഭാവവിശേഷങ്ങൾ കാണിക്കുന്നതിൽ കഥാകാരൻ വിജയിച്ചിട്ടുണ്ട്. ആധുനിക കഥയുടെ മൂടൽ മഞ്ഞിൽ പുതച്ചിരുന്നു ഈ കഥയുടെ നിലവാരം നോക്കി താടിയും കഷണ്ടിയും തടവി വിഷമിക്കുന്നവരോട് പോകാൻ പറ.
JACOB 2020-04-26 17:40:38
Enjoyed the humorous story.
kalapura 2020-04-26 20:32:19
As we all know, it isn't very easy to make humor successful.. But this story is a great success in that regard. Congrats to the writer!!
amerikkan mollakka 2020-04-26 22:01:57
സെയ്ദ് ജോണ് ഇളമത സാഹേബ് .. ഓൺലൈൻ ബീബിമാരെ കുറിച്ച് ഞമ്മള് ഇപ്പൊ കേക്കുന് . അത് കൊള്ളാലോ സായ്‌വേ.. ഞമ്മക്ക് മൂന്നു ബീവിമാർ നിലവിലുണ്ട്. ഒരെണ്ണം ഓണലൈനിൽ ആയിക്കോട്ടെ.അപ്പൊ ഇതിന്റെ ചിട്ട വട്ടങ്ങൾ എങ്ങനെ? ഓളുമാര് നേരിൽകാണുമ്പോൾ വേഷം മാറോ ? ഒറ്റയ്ക്ക് കയിണ പഹയന്മാർക്കും പഹച്ചികൾക്കും ഇത് പരീക്ഷിക്കാം. ആദ്യത്തെ ഡെയ്റ്റിന് 75 ഡോളർ കൊയപ്പമില്ല. ഇങ്ങടെ എയ്തു ഞമ്മക്ക് പുടിച്ചിരിക്കുണ് . അപ്പൊ അസ്സലാമു അലൈക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക