Image

ഹെൽത്ത് കെയർ വർക്കേഴ്സിന് ദിവസം മൂന്നു നേരവും സൗജന്യ ഭക്ഷണം നൽകി മക്ക്ഡോണാൾഡിന്റെ ആദരം

പി.പി.ചെറിയാൻ Published on 25 April, 2020
ഹെൽത്ത് കെയർ വർക്കേഴ്സിന് ദിവസം മൂന്നു നേരവും സൗജന്യ ഭക്ഷണം നൽകി മക്ക്ഡോണാൾഡിന്റെ ആദരം
ഡാലസ് ∙ നിങ്ങൾ ഹെൽത്ത് കെയർ ജീവനക്കാരനോ ദിവസം മൂന്നു നേരം മക്ഡൊണാൾഡ് സൗജന്യ ആഹാരം നൽകും. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും മക്ഡൊണാൾഡ് മെനുവനുസരിച്ച് ഡ്രിങ്കസ്,  ഫ്രയ്സ്, സാന്റ്‍വിച്ച് എന്നിവയാണു ലഭിക്കുക.
നിങ്ങൾ‍ ഹെൽത്ത് കെയർ ജീവനക്കാരനാണോ എന്ന തിരിച്ചറിയൽ കാർഡ് ഡ്രൈവ് ത്രുവിൽ കാണിച്ചാൽ മാത്രം മതി. വളരെ ആദരപൂർവ്വമാണ് അവിടെയുള്ള ജീവനക്കാർ പെരുമാറുക. ഏപ്രിൽ 22 മുതൽ മേയ് 5 വരെയുള്ള ദിവസങ്ങളിലാണ് തൽക്കാലം സൗജന്യ ഭക്ഷണം നൽകുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ ജീവൻ പോലും പരിത്യജിക്കാൻ തയ്യാറായ ആരോഗ്യ പരിപാലന രംഗത്ത്  പ്രവർത്തിക്കുന്നവരെ ഇങ്ങനെയെങ്കിലും ആദരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നു കമ്പനി അധികൃതർ പറയുന്നു. മൂന്നു നേരവും ഏത് മക്ക്ഡൊണാൾഡിൽ നിന്നും ഭക്ഷണം ലഭിക്കുമെന്നത് ദുരുപയോഗം ചെയ്യാതിരിക്കുന്നതും  ഈ സന്മനസ്സിനെ ആദരിക്കുന്നതിനും ഹെൽത്ത് കെയർ ജീവനക്കാർ തയാറാകണം.
ഹെൽത്ത് കെയർ വർക്കേഴ്സിന് ദിവസം മൂന്നു നേരവും സൗജന്യ ഭക്ഷണം നൽകി മക്ക്ഡോണാൾഡിന്റെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക