Image

യു.എസില്‍ ആറില്‍ ഒരു തൊഴില്‍ വീതം നഷ്ടമായി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 April, 2020
യു.എസില്‍ ആറില്‍ ഒരു തൊഴില്‍ വീതം നഷ്ടമായി (ഏബ്രഹാം തോമസ്)
കഴിഞ്ഞ ആഴ്ച ലേ ഓഫിയായ 4.4 മില്യന്‍ ജീവനക്കാര്‍ യു.എസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കി. തൊഴില്‍ അവസരങ്ങള്‍ നഷ്ടമാവുന്നത് അമേരിക്ക മുഴുവന്‍ അനുഭവപ്പെട്ടു. ഏതാണ്ട് പൂര്‍ണ്ണമായും ഷട്ട് ഡൗണ്‍ ചെയ്ത ഇക്കോണമിയില്‍ ഇതൊരു സ്വാഭാവിക പരിണിത ഫലം മാത്രമാണ്.

കൊറോണ വൈറസ് ഭീതിയില്‍ അഞ്ചാഴ്ച മുമ്പ് മില്യന്‍ കണക്കിന് തൊഴിലുടമകള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ആരംഭിച്ചിരുന്നു. ഇതുവരെ തൊഴില്‍ നഷ്ടപ്പെട്ട 26 മില്യന്‍ പേര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചു. അമേരിക്കയില്‍ 6 പേരില്‍ ഒരാള്‍ക്ക് വീതം ജോലി നഷ്ടപ്പെട്ടു. ഇത് ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും വലിയ സംഖ്യയാണ്. അമേരിക്കയിലെ ഏറ്റവും വലിയ പത്ത് നഗരങ്ങളുടെ ജനസംഖ്യയെക്കാള്‍ വലുതാണ് മൊത്തം തൊഴില്‍ രഹിതരുടെ എണ്ണം. 2008 ലെയും 2009 ലെയും വലിയ സാമ്പത്തികമാന്ദ്യത്തെക്കാള്‍ 15% മുതല്‍ മുതല്‍ 20% വരെ കൂടുതലാണ് ഇന്നത്തെ തൊഴിലില്ലായ്മ. ഗ്രേറ്റ് ഡിപ്രെഷനി(മാന്ദ്യത്തിലെ) ഏതാണ്ട് 75% ആയിരുന്നു. 1930 ലെ ഗ്രേറ്റ് ഡിപ്രെഷനെക്കാള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ്  ഈ വലിയ ലേ ഓഫുകള്‍ യുഎസ് ഇക്കോണമിയെ തള്ളിയിട്ടിരിക്കുന്നത്. 2009 ലെ ഗ്രേറ്റഅ റിസെഷനില്‍ സംഭവിച്ചതിന്റെ ഇരട്ടികുറവ് രാജ്യത്തിന്റെ മൊത്തം ഉത്പാദനത്തില്‍ ഉണ്ടാകുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജനപ്രതിനിധി സഭ പാസ്സാക്കിയ500 ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രശ്‌നബാധിതമായ വ്യവസായങ്ങളെയും ആശുപത്രികളെയും സഹായിക്കും. തൊഴിലില്ലായ്മ നേരിടാന്‍ സാമ്പത്തികാവസ്ഥ പുനരുദ്ധരിപ്പിക്കേണ്ടത് ആവശ്യമാണ്. ഏതാനും ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ തൊഴിലുടമകള്‍ വീണ്ടും ഹയറിംഗ് ആരംഭിച്ചേക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറഞഅഞു. എന്നാല്‍ തൊഴില്‍ മേഖലയില്‍ കാര്യമായ നേട്ടം ഉടനെ ഉണ്ടാകാന്‍ ഇടയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റഅ ഡിപ്രെഷനില്‍ സംഭവിച്ചത് പോലെ വളരെ പെട്ടെന്ന് ഒരു തിരിച്ചു വരവ് ഇവര്‍ പ്രതീക്ഷിക്കുന്നില്ല. ഡിപ്രെഷനില്‍ തൊഴിലില്ലായ്മ ഒരു ദശകത്തോളം ഉയര്‍ന്നു നിന്നു. 1931 മുതല്‍ 1940 വരെ തൊഴിലില്ലായ്മ 14% ആയിരുന്നു. ഇപ്പോള്‍ തൊഴിലില്ലായ്മ ഇതു പോലെ രൂക്ഷമായി അടുത്ത വര്‍ഷവും ഒരു പക്ഷേ അതിന് ശേഷവും നീണ്ടു നിന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

വൈറസ് അനുബന്ധമായ അടച്ചുപൂട്ടലിന്റെ വേദനാജനകമായ പരിണിത ഫലങ്ങള്‍ ചില സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ കണ്ടു. ക്ഷോഭിതരായ ജനക്കൂട്ടങ്ങള്‍ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടു. ലേ ഓഫുകള്‍ തുടരും എന്ന റിപ്പോര്‍ട്ട് വീണ്ടും തുറക്കുവാനുളള ആവശ്യം കൂടുതല്‍ ശക്തമാക്കും. ഹെല്‍ത്ത് അധികാരികളുടെ മുന്നറിയിപ്പ് കാര്യമാക്കാതെ ചില സംസ്ഥാന ഗവര്‍ണ്ണര്‍മാര്‍ ചില ഇളവുകള്‍ നല്‍കാന്‍ ആരംഭിച്ചു. ജോര്‍ജിയായില്‍ ജിമ്മുകള്‍, ഹെയര്‍ സലോണുകള്‍, ബൗളിംഗ് ആലികള്‍ തുടങ്ങിയവ തുറന്നേക്കും. ടെക്‌സസില്‍ സ്‌റ്റേറ്റ് പാര്‍ക്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാനാണ് തീരുമാനം.

 ഇത്തരം ചില്ലറ തുറക്കലുകള്‍ റീ ഹയറിംഗ് സാധ്യമാക്കില്ല. കാരണം അമേരിക്കക്കാര്‍ പഴയതുപോലെ വീടി വിട്ടിറങ്ങാന്‍ പെട്ടെന്ന് സാധ്യതയില്ല. അസ്സോസിയേറ്റഡ് പ്രസ്-എന്‍ഓആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് അഭിപ്രായ സര്‍വേയില്‍ ജനങ്ങള്‍ സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ അനുസരിക്കുവാന്‍ താല്‍പര്യപ്പെടുന്നുവെന്നും സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് ഓര്‍ഡര്‍ അടുത്തെങ്ങും പിന്‍വലിക്കുന്നത് സുരക്ഷിതമായിരിക്കുകയില്ലെന്നും അഭിപ്രായപ്പെട്ടു.

പുതിയതായി സംഭവിക്കുന്ന ലേ ഓഫുകള്‍ ന്യൂസ് കോര്‍പ്പറേഷനുകള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് സ്റ്റേ അറ്റഅ ഹോം ഓര്‍ഡര്‍ പോലെയുള്ളവയ്ക്ക് ശേഷം സംഭവിച്ച അനന്തര ഫലങ്ങളാണ്. നേരിട്ട് ഉണ്ടായ പ്രത്യാഘാതങ്ങള്‍ അല്ല. ന്യൂസ് കോര്‍പ്പറേഷനുകള്‍ക്ക് പരസ്യ വരുമാനത്തില്‍ ഉണ്ടായ കുറവും അ്പ്രത്യക്ഷമാവുന്ന വരിസംഖ്യയും നല്‍കുന്ന ആഘാതമാണ് ജീവനക്കാരെ പറഞ്ഞു വിടാന്‍ കാരണങ്ങളായി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക