Image

പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു

Published on 24 April, 2020
പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: പത്തനംതിട്ട സ്വദേശിയെ റിയാദിലെ ബത്തയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം തോന്നല്ലൂര്‍ സ്വദേശി വാദ്യാര്‍ വടക്കേതില്‍ പരീത്കുഞ്ഞു ജസീന്‍ (58) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ബത്തയിലെ മലബാര്‍ ഹോട്ടലിന് സമീപമുള്ള റൂമില്‍ ഒറ്റക്കായിരുന്നു ജസീന്‍ താമസിച്ചിരുന്നത്.

ഫോണ്‍ ബെല്ലടിക്കുന്നതായും വിവരമൊന്നും അറിയുന്നില്ലെന്നും നാട്ടില്‍ നിന്നും ഭാര്യ സുഹൃത്തിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റൂമില്‍ മരിച്ചനിലയില്‍ കണ്ടത്. രണ്ടു ദിവസം മുന്‍പ് ബത്തയിലെ സ്വകാര്യ ക്ലിനിക്കില്‍ പനി ബാധിച്ചു ചികിത്സ തേടിയിരുന്നു. പിന്നീട് ആരും കണ്ടിട്ടില്ല. പോലീസെത്തിയാണ് റൂമില്‍ പരിശോധന നടത്തിയത്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 30 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്നു. ഭാര്യ സുനിത ജസീന്‍. രണ്ടു പെണ്‍മക്കളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക