Image

റോസ്റ്റോക്ക് ; ജര്‍മനിയിലെ ആദ്യത്തെ കോവിഡ് മുക്ത നഗരം

Published on 24 April, 2020
റോസ്റ്റോക്ക് ; ജര്‍മനിയിലെ ആദ്യത്തെ കോവിഡ് മുക്ത നഗരം

ബര്‍ലിന്‍: കൊറോണ വിമുക്തമായ ജര്‍മനിയിലെ ആദ്യത്തെ നഗരമെന്ന ഖ്യാതിയുമായി റോസ്റ്റോക്ക്. വൈറസ് ബാധയുടെ തത്സമയ മാപ്പില്‍ വസ്തുതകളും കണക്കുകളും ഉള്‍ക്കൊണ്ടുള്ള നഗരത്തിന്റെ അവലോകനത്തിലാണ് കോവിഡ് മുക്ത പ്രഖ്യാപനമുണ്ടായത്.

കൊറോണ ഇല്ലാത്ത ജര്‍മനിയിലെ ആദ്യത്തെ പ്രധാന നഗരമായി റോസ്റ്റോക്കിനെ പ്രഖ്യാപിച്ചതായി മേയര്‍ ക്ലോസ് റൂഹെ മാഡ്‌സെന്‍ അറിയിച്ചു. നിലവില്‍ കോവിഡ് 19 ബാധിച്ച അവസാന റോസ്റ്റോക്കര്‍ ഇപ്പോള്‍ ക്വാറന്ൈറനില്‍ നിന്ന് മോചിപ്പിക്കപ്പെട്ടെന്ന് മാഡ്‌സെന്‍ വ്യാഴാഴ്ച വെളിപ്പെടുത്തി. നഗര ഭരണകൂടം നേരത്തെ സ്വീകരിച്ച നടപടികള്‍ക്ക് പൂര്‍ണ വിജയം ലഭിച്ചതു കൂടാതെ, റോസ്റ്റോക്കര്‍മാര്‍ അവിശ്വസനീയമാം വിധം മാതൃകാപരമായി പെരുമാറിയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

റോസ്റ്റോക്കില്‍ ഏകദേശം 210,000 നിവാസികളുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് 75 കൊറോണ കേസുകളാണ് ആരോഗ്യ ഓഫീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.കൊറോണ വൈറസ് പാന്‍ഡെമിക് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്‌പോള്‍ ലോകമെന്പാടുമുള്ള രണ്ട് ദശലക്ഷത്തിലധികം ആളുകളില്‍ ഇതിനകം വൈറസ് ബാധ പടരുന്‌പോഴും പോസിറ്റീവായ ഇത്തരം വാര്‍ത്തകള്‍ പ്രതിരോധ നടപടികളെ ഏറെ സ്വാധീനിയ്ക്കുമെന്നും മേയര്‍ പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കോവിഡ് പരിശോധന എളുപ്പമാക്കി

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൊറോണവൈറസ് ബാധ ടെസ്റ്റ് ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചു. ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്ന ആര്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ടെസ്റ്റ് ആവശ്യപ്പെടാം. പനിയുണ്ടാവണം എന്ന നിബന്ധന ഒഴിവാക്കി.

രുചിയോ മണമോ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും പേശിവേദന അനുഭവപ്പെടുന്നവര്‍ക്കുംപരിശോധന ആവശ്യപ്പെടാം. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയ സാഹചര്യം കൂടി കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് ടെസ്റ്റ് അനുവദിക്കാനുള്ള തീരുമാനം. മാസ്‌കിന്റെ ലഭ്യതയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള കടകള്‍ വഴി ദിവസേന പത്തു ലക്ഷം മാസ്‌ക് വരെ വിതരണം ചെയ്യാന്‍ സംവിധാനങ്ങളായി. രണ്ടാഴ്ചത്തേക്ക് സൈന്യത്തിനായിരിക്കും ഇതിനുള്ള ചുമതല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക