ഡോ.അജികുമാര്‍ കവിദാസന്‍; ബ്രിട്ടനിലെ മരണമുഖത്തെ മലയാളി പോരാട്ടം
EUROPE
23-Apr-2020
EUROPE
23-Apr-2020

ലണ്ടന്‍: കോവിഡ് 19 എന്ന മഹാമാരിമൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമുള്ള ബ്രിട്ടനില്‍ ഇതുവരെയായി 17,500 അധികം പേരാണുള്ളത്. ഈ കണക്കാവട്ടെ ആശുപത്രികളെ അടിസ്ഥാനപ്പെടുത്തി മാത്രമാണെന്ന് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നത് ബ്രിട്ടനെ ഏറെ കുഴയ്ക്കുകയാണ്. ഈ മരണങ്ങള്‍ക്കൊക്കെ സാക്ഷ്യം വഹിയ്ക്കുന്നത് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ ഒട്ടനവധി മലയാളികള്‍, ഇന്ത്യക്കാര്‍ സേവനം ചെയ്യുന്നത് യുദ്ധസമാനമായ സാഹചര്യത്തിലാണുതാനും.
ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ (സിയുഎച്ച്) മലയാളിയായ ഡോ. അജികുമാര്‍ കവിദാസന്‍ എന്ന ചെസ്റ്റ് കണ്‍സള്‍ട്ടന്റും ഇന്റര്‍വെന്‍ഷണല്‍ പള്‍മോണോളജിസ്റ്റും അദ്ദേഹത്തിന്റെ ടീമും മരണമുഖത്തെ നേരില്‍ക്കാണുന്‌പോഴും പുഞ്ചിരിയില്‍ പൊതിഞ്ഞ ധൈര്യവുമായി നേരിടുകയാണ്. കൊറോണയെ നേരിടാന്‍ ഡോ. അജികുമാറിനൊപ്പം(Consultant Chest Physician & Interventional Pulmonologist) Head of the Department of Chest Medicine & Respiratory Physiology at Croydon University Hospital & Milton Keynes Hospital NHS Foundation Trust UK & Profesosr of Pulmonary Medicine at AIMS, Amrita University; India at National Health Service) സിയുഎച്ചിനെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരായ റോഷന്‍ ശിവ , സജിത് ചൗധരി, യോഗിനി രാസ്‌തേ, റെസ മോടാസദ്, ശ്രീകാന്ത് അകുനൂറി എന്നിവരാണ് മുന്‍പന്തിയിലുള്ളത്.
.jpg)
എന്തുവന്നാലും നേരിടാനും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, അലപ്പുഴ സ്വദേശിയായ ഡോ. അജിയും സംഘവും മറ്റുള്ളവരുടെ ജീവന്‍ രക്ഷിയ്ക്കാന്‍ രാപകലില്ലാതെ പോരാടുകയാണ്. ബ്രിട്ടനില്‍ 1.29,000 ലധികം സ്ഥിരീകരിച്ച കോവിഡ് 19 കേസുകള്‍ ഉള്ളതിനാല്‍ തലസ്ഥാന നഗരമായ ലണ്ടനിലാണ് പരമാവധി കേസുകള്‍ കാണിക്കുന്നത്. സൗത്ത് ലണ്ടന്‍ ആസ്ഥാനമായുള്ള ജില്ലാ ജനറല്‍ ആശുപത്രി പോലെയുള്ള സിയുഎച്ചില്‍ ഇതുവരെ കോവിഡ് 19 ബാധിച്ച് 120 മരണങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അതില്‍ 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ തുടക്കത്തില്‍ ചികിത്സാ പ്രോട്ടോക്കോള്‍ ലഭ്യമല്ലാത്ത സാഹചര്യമായിരുന്നതിനാല്‍ കൊറോണ വൈറസിനെ നേരിടാന്‍ ഡോ. അജികുമാറിനും അഞ്ച് ഡോക്ടര്‍മാരുടെ സംഘത്തിനും അത്ര എളുപ്പമല്ലായിരുന്നു.
സിയുഎച്ചിലെ റെസ്പിറേറ്ററി മെഡിസിന്‍ മേധാവിയായ ഡോ. അജികുമാര്‍ തന്നെ ഒരു ദിവസം അന്പതോളം കോവിഡ് 19 രോഗികളെയാണ് പരിശോധിയ്ക്കുന്നത്.അതില്‍ ഭൂരിഭാഗവും പോസിറ്റീവ് കേസുകളുമാണ്.എന്നാല്‍ ആസ്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്നിവയുള്ളവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യതയില്ലെന്നാണ് ഡോ.അജി അവകാശപ്പെടുന്നത്. പക്ഷെ രോഗിയുടെ മുന്‍ ഹെല്‍ത്ത് ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിലധികം രോഗമുള്ളയാളാണങ്കില്‍ കാര്യങ്ങള്‍ കുഴയുമെന്നും ഡോ. അജി പറയുന്നു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിഭാഗവും 50 വയസ് പ്രായമുള്ളവരും ഇതിനകം രക്താതിമര്‍ദ്ദവും പ്രമേഹവുമുള്ള ആരോഗ്യമുള്ളവരാണ്,
ഡോ. അജികുമാറിനെ സംബന്ധിച്ചിടത്തോളം, ജീവിതം തുടക്കം മുതലേ സങ്കീര്‍ണ്ണമാണ്, തന്റെ പോരാട്ട വൈദഗ്ധ്യമാണ് അദ്ദേഹത്തെ ഇതുവരെ നല്ല നിലയില്‍ നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
ആലപ്പുഴ ജില്ലയിലെ അറാട്ടുപുഴയിലെ മംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നുള്ള കഠിനാധ്വാനവും ദൃഢനിശ്ചയവും മൂലം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനുശേഷം മാത്രമാണ് യുകെയിലെ ആളുകള്‍ ഈ മഹാമാരിയെ ഗൗരവമായി എടുത്തതെന്നും ഡോ. അജി വെളിപ്പെടുത്തി.
കേരളത്തെപ്പോലെ ബ്രിട്ടന്‍ വേണ്ടസമയത്ത് ലോക്ക്ഡണ്‍ നടപടികള്‍ എടുത്തിരുന്നെങ്കില്‍, കാര്യങ്ങള്‍ ഇവിടെയും ഇത്ര കൈവിട്ടു പോകുമായിരുന്നില്ല എന്നും ഡോ. അജി ദീപികയോട് പറഞ്ഞു.
ഭാര്യ പ്രിജി, മകന്‍, മകള്‍ എന്നിവര്‍ക്കൊപ്പം ലണ്ടനിലെ ക്രൊയ്ഡണിലാണ് ഡോ. അജിയും കുടുംബവും താമസിയ്ക്കുന്നത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡര്‍, ഡബ്ല്യുഎംസി (യുകെ) ചെയര്‍മാന്‍ എന്നീ പദവികളും നിലവില്‍ വഹിയ്ക്കുന്നുണ്ട് ഇദ്ദേഹം.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments